ചെന്നൈ : മധുരയിൽ കോളേജ് വിദ്യാർഥിനികൾക്കുനേരേ ആസിഡ് ആക്രമണം നടത്തിയ കേസിൽ യുവാവിന് 22 വർഷം തടവുശിക്ഷ വിധിച്ച് കോടതി. മധുരസ്വദേശി ശങ്കരനാരായണനാണ് ജില്ലാ വനിതാ സെഷൻസ് കോടതി ജഡ്ജി നാഗരാജൻ 22 വർഷത്തെ തടവും 2000 രൂപ പിഴയും വിധിച്ചത്. 2014 സെപ്‌റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം. തിരുമംഗലത്ത് ബൈക്കിലെത്തിയ സംഘം ആസിഡ് ഒഴിക്കുകയായിരുന്നു.
Read MoreTag: arrest
വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്‌കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreമലയാളി പെൺകുട്ടിയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍
ബെംഗളൂരു: വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബെംഗളൂരുവില്‍ നിന്ന് വയനാട് പോലീസ് പിടികൂടിയത്. ഒരു വെബ്സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു. കാനഡയിലേക്കുള്ള ജോബ് വിസ നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോഡിങ് ജോലിക്കുവേണ്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയിരുന്നു. കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്‌സാപ്പും ഇ-മെയിലും വഴിയുമാണ്…
Read Moreഎം.ഡി.എം.എയുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: 46.65 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. എരഞ്ഞിക്കൽ കളത്തിൽ വീട്ടില്‍ കെ. അഭി ആണ് (28) അറസ്റ്റിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി. ശശികുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, അരുൺജിത്ത്, ശിവദാസൻ, സി.പി.ഒ മിഥിൻ തുടങ്ങിയവരും…
Read More25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ
ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…
Read Moreപെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ വെച്ച 34 കാരൻ അറസ്റ്റിൽ
ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജില്ലയിലെ ജെവർഗി താലൂക്കിലാണ് സംഭവം. കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്. 34 കാരനായ സലിം ആണ് അറസ്റ്റിലായത്. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 50ലധികം വിദ്യാർഥിനികളുണ്ട്. ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാൾ വെളുത്തുള്ളി കച്ചവടം ആണ് ജോലി. പതിവുപോലെ വിദ്യാർഥികൾ കുളിക്കാനായി കുളിമുറിയിൽ പോയപ്പോൾ ജനലിനു പുറത്തുള്ള ക്യാമറ കണ്ട് പുറത്തിറങ്ങി. തുടർന്ന് പ്രതിയെ പിടികൂടി മർദിക്കുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ…
Read Moreഅവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് തർക്കം; യുവതി ഭർത്താവിനെ കുത്തി കൊലപ്പെടുത്തി
ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭർത്താവിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി. ഹുളിമാവിന് സമീപം പുള്ളിംഗ് പാസ് കോളേജിന് സമീപമാണ് സംഭവം. ഹുളിമാവ് പോലീസ് കേസെടുത്ത് പ്രതിയായ മനീഷയെ അറസ്റ്റ് ചെയ്തു.അന്വേഷണം നടത്തി വരികയാണ്. ഉമേഷ് ദാമി (27) ആണ് മരിച്ചത്. കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഉമേഷ്. നേപ്പാൾ സ്വദേശികളായ ഈ ദമ്പതികൾ ഏതാനും വർഷങ്ങളായി ബംഗളുരുവിൽ ആയിരുന്നു താമസം. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് 12 മണിയോടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്താണ് ഭാര്യ ആരോടോ ഫോൺ കോളിൽ സംസാരിക്കുന്നത്…
Read Moreനടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിൽ
തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. കുന്നംകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത് . പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.…
Read Moreമലയാളി യുവാവിന്റെ കാർ തടഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിൽ മലയാളികൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
ബെംഗളൂരു: കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളികളടക്കം ആറുപേർ അറസ്റ്റിൽ. വീരാജ്പേട്ട സ്വദേശികളായ മലതിരികെയിലെ ദിനേശ് കെ. നായർ, ആർജിയിലെ നാഗേഷ്, അറസു നഗറിലെ പി.സി. രമേശ് , ബിട്ടങ്കാല പെഗ്ഗരിക്കാട് പൈസാരിയിലെ എ.കെ. രമേശ് പിക്അപ് ഡ്രൈവർ പ്രശാന്ത്, മലയാളികളായ അരുൺ, ജംഷാബ് എന്നിവരെയാണ് മടിക്കേരിയിലെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈമാസം ഒമ്പതിന് ഹുൻസൂർ-ഗോണിക്കൊപ്പ ഹൈവേയിലെ ദേവർപുരയിൽവെച്ച് മലപ്പുറത്തെ കരാറുകാരൻ ജംഷാദിന്റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവർ ഉപയോഗിച്ച മൂന്നു വാഹനങ്ങളും മൂന്നു ലക്ഷം രൂപയും…
Read Moreമോഷ്ടിച്ച ലാപ്‌ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ
ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.
Read More