ബാങ്കുകളിലെ വായ്പകളുടെ മുതൽ മുഴുവൻ അടച്ചാൽ മുഴുവൻ പലിശയും എഴുതി തള്ളും; സിദ്ധരാമയ്യ 

ബെംഗളൂരു: സഹകരണ ബാങ്കുകളിലെ ഇടത്തരം, ദീർഘകാല വായ്പകളുടെ മുതലുകൾ അടച്ചാൽ മുഴുവൻ പലിശയും എഴുതിത്തള്ളാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പലിശ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല. 2018ലെ പ്രകടനപത്രികയിൽ ബിജെപി പറഞ്ഞു, “ഞങ്ങളുടെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ദേശസാൽകൃത ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും കർഷകരുടെ ഒരു ലക്ഷം വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളുമെന്ന് എന്നാൽ ബിജെപി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നയാപൈസ കൊടുത്തോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 2019 ഓഗസ്റ്റിൽ കനത്ത മഴയിൽ കൃഷി നശിച്ചു. ഷിമോഗയിൽ യെദ്യൂരപ്പ…

Read More

ബാങ്ക് മാനേജർ രക്തം വാർന്ന് മരിച്ച നിലയിൽ

ബെംഗളുരു: കർണാടക ബാങ്ക് ജനറൽ മാനേജർ കെ. വദിരാജിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബോണ്ടൽ സ്വദേശിയാണ്. വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Read More

ഓട്ടോക്കാരന് 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവം; ബാങ്ക് എം.ഡി രാജിവച്ചു 

ചെന്നൈ: ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. 2022 ആണ് അദ്ദേഹം ബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. ബാങ്കിന്റെ ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ആർ.ബി.ഐയെ അറിയിക്കുകയും ചെയ്തു. ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് അദ്ദേഹം വരെ എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് അറിയിച്ചു. സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ എത്തിയത്. എസ്.എം.എസിലൂടെ പണം വന്ന…

Read More

മലയാളി യുവാവിനെ സ്വകാര്യ ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും യൂണിയന്‍ ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഗോപു ആര്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇദ്ദേഹം മുറിയില്‍ നിന്നും പുറത്ത് പോയിരുന്നു. സംഭവത്തില്‍ പാണ്ഡേശ്വർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More