ജീവനക്കാർക്ക് ശമ്പളം നല്കാൻ കഴിയുന്നില്ല; ബെംഗളൂരുവിലെ വീടുകൾ പണയം വച്ച് ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ 

ബെംഗളൂരു: ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകൾ പനയപ്പെടുത്തി ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ. ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായാണ് റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്. ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്. കമ്പനിയുടെ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന്…

Read More

വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; 2മരണം 5 പേർക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: ദേശീയ പാത ഷിരമ ഗൊണ്ടനഹള്ളി പാലത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അരുൺ ഷെട്ടാർ, വിജയലക്ഷ്മി ഷെട്ടാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെയും ദാവംഗരെ എസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രാക്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

Read More

ജനുവരി മുതൽ സ്കൂളുകളിൽ നാപ്കിൻ വിതരണം നടത്തുമെന്ന് മന്ത്രി 

ബെംഗളൂരു: നാലുവർഷമായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കുകയാണെന്നും ജനുവരി മുതൽ സ്കൂൾ വിദ്യാർഥിനികൾക്ക് നാപ്കിൻ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ബെൽഗാമിലെ സുവർണവിധാൻ സൗധയിൽ വിധാൻ പരിഷത്ത് ചോദ്യോത്തര വേളയിൽ ജെഡിഎസ് അംഗം തിപ്പേസ്വാമിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ശുചിത്വം ഒരു പ്രധാന പദ്ധതിയാണ്. പെൺകുട്ടികൾക്ക് ഇത് അനിവാര്യമാണ്, എന്നാൽ കഴിഞ്ഞ നാല് വർഷമായി പദ്ധതി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഞങ്ങളുടെ സർക്കാർ വന്നതിന് ശേഷം ഞങ്ങൾ ശുചി യോജന പുനരാരംഭിക്കുന്നു. ഇതിനോടകം തന്നെ നാല് സെക്ഷനുകളിലേക്ക് ടെൻഡർ ക്ഷണിക്കുകയും മിക്ക…

Read More

കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികനോട് മോശമായി പെരുമാറി ദേവഗൗഡയുടെ മരുമകൾ

ബെംഗളൂരു: ബൈക്ക് യാത്രികനോട് തട്ടിക്കയറുന്ന ദേവഗൗഡയുടെ മരുമകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എച്ച്‌ ഡി ദേവഗൗഡയുടെ മരുമകളും എച്ച്‌ ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭവാനിയുടേതായി പ്രചരിക്കുന്ന ഈ ക്ലിപ്പില്‍ അവര്‍ ഒരു ബൈക്ക് യാത്രികനോട് മോശമായി പെരുമാറുന്നത് വ്യക്തമാണ്. ബൈക്ക് യാത്രികന്‍ ഭവാനി രേവണ്ണ സഞ്ചരിച്ച കാറില്‍ ഇടിച്ചതിന് പിന്നാലെയാണ് അവര്‍ ബൈക്ക് യാത്രികനോട് തട്ടിക്കയറിയത്. ബൈക്ക് യാത്രികനോട് ഭവാനി രേവണ്ണ തന്റെ കാറിന് കേടുപാടുകള്‍ വരുത്തുന്നതിന് പകരം ബസിനടിയില്‍ ചെന്നുകയറി മരിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ്…

Read More

അയ്യപ്പ ഭക്തരുടെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം

ബെംഗളൂരു : വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാന ആക്രമണം. ശബരിമല ദർശ്ശനം കഴിഞ്ഞ്‌ മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച്‌ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു.ആരുടേയും പരിക്ക്‌ ഗുരുതരമല്ല.

Read More

യുവാവിന്റെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളുരു: വിജയപുരയിൽ അജ്ഞാതൻ മരിച്ച നിലയിൽ. കെഎച്ച്ബി കോളനിയിൽ ആണ് മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഹോം ഗാർഡിന്റെ പോലുള്ള വസ്ത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജൽനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.

Read More