കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പോലീസില്‍ മൊഴി നല്‍കി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൊഴിയില്‍ ഉണ്ട്. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത. നേരത്തെ വിവാഹിതയാണെന്നതും മകൻ ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പോലീസില്‍ മൊഴി നല്‍കി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ്…
Read MoreTag: case
‘ആന്റി’എന്ന് വിളിച്ചു; എടിഎം സുരക്ഷ ജീവനക്കാരനെ മർദ്ദിച്ച യുവതിയുടെ പേരിൽ കേസ്
ബെംഗളൂരു : ആന്റി എന്നുവിളിച്ചതിന്റെ പേരിൽ എ.ടി.എം. കൗണ്ടറിലെ സുരക്ഷാജീവനക്കാരനെ ചെരിപ്പൂരി അടിച്ച യുവതിയുടെ പേരിൽ കേസ്. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുത്തിട്ടും യുവതി പുറത്തുവരാത്തത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാജീവനക്കാരൻ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ആന്റി എന്നുവിളിച്ചായിരുന്നു സുരക്ഷാജീവനക്കാരൻ ആവശ്യമുന്നയിച്ചത്. ഇതോടെ പ്രകോപിതയായ യുവതി ഇദ്ദേഹത്തെ ചെരിപ്പൂരി തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് പിന്നീട് യുവതിയെ പിടിച്ചുമാറ്റിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷാജീവനക്കാരനായ കൃഷ്ണയ്യ യുവതിക്കെതിരേ മല്ലേശ്വരം പോലീസിൽ പരാതിനൽകുകയായിരുന്നു. മല്ലേശ്വരം സ്വദേശിയായ അശ്വനി എന്ന യുവതിയാണ് സുരക്ഷാജീവനക്കാരനെ…
Read Moreഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : കോറമംഗലയിലും സമീപ പ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ പ്രവീൺ (23) നെ ആണ് വിവേക്‌നഗർ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 20 കിലോഗ്രാം കഞ്ചാവും ഏതാനും ലഹരിഗുളികളും കണ്ടെടുത്തു. ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് വിവിധയിടങ്ങളിൽ സഞ്ചരിച്ചായിരുന്നു ലഹരിവിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ ബേക്കറിയിൽ പലഹാരങ്ങൾ പൊതിയുന്ന കവറുപയോഗിച്ച് ലഹരിവസ്തുക്കൾ പൊതിയുന്നതായിരുന്നു ഇയാളുടെ രീതി. പ്രവീണിന്റെ സ്ഥിരം ഉപഭോക്താവായ ഒരാൾ പിടിയിലായതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് താമസസ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രവീണിന്റെ സാമ്പത്തിക ഇടപാടുകൾ…
Read Moreനടൻ ഷിയാസിനെതിരെ യുവതി നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
കാസർകോട്: സിനിമാ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിടെ ചെറുവത്തൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി മർദിച്ച് എന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിയാസ് കരീമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ കൈയ്യിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത് വിവാഹവാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. 2021…
Read Moreപീഡന പരാതിയിൽ നടൻ ഷിയാസ് കരീമിനെതിരെ കേസ്
കാസർകോട്: മോഡലും അഭിനേതാവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പോലീസ് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസ് കേസെടുത്തു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിറായ യുവതി നടനുമായി പരിചയപെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും ആയിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.11 ലക്ഷത്തോളം രൂപ ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയുണ്ട്.കേസിന്റെ മറ്റ് വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഷിയാസ് മിനിസ്‌ക്രീനിലു…
Read Moreകോടികളുടെ ഓൺലൈൻ പോൺസി തട്ടിപ്പ്; നടൻ ഗോവിന്ദയെ ചോദ്യം ചെയ്യും
മുംബൈ: 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഗോവിന്ദയെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ ചോദ്യം ചെയ്യും. നിലവിൽ കേസിൽ താരം പ്രതിയല്ലെന്നും തട്ടിപ്പിൽ പങ്കാളിയാണോ എന്ന കാര്യത്തിൽ സംശയമില്ലെന്നും ഐഒഡബ്ല്യൂ ഉദ്യോഗസ്ഥർ പറയുന്നു. ഗോവിന്ദയുടെ മൊഴിയിൽ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ സൂചനകൾ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും…
Read Moreകേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉഡുപ്പിയിൽ നിന്ന് കണ്ടെത്തി
ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥാപന അധികൃതർ ചൊവ്വാഴ്‌ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത്…
Read Moreവിദ്യാർത്ഥി വടിവാളുമായി കോളേജിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തി
ബെംഗളൂരു: ക്ലാസിൽ കയറാത്തത് രക്ഷിതാക്കളെ അറിയിച്ച അധ്യാപകനെ വടിവാളുമായി കോളേജിലെത്തി ഭീഷണിപ്പെടുത്തി വിദ്യാർഥി. മണ്ഡ്യ ജി.ബി. നഗറിലെ സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയായ ഉദയ് ഗൗഡയാണ് വടിവാളുമായി ക്ലാസിലെത്തി അധ്യാപകനായ ചന്ദനെ ഭീഷണിപ്പെടുത്തിയത്. ഉദയ് ക്ലാസിൽ കയറുന്നില്ലെന്നും മറ്റുവിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നെന്നും കഴിഞ്ഞദിവസം അധ്യാപകൻ രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ ഉദയ്‌യെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ വടിവാളുമായി ക്ലാസിലെത്തിയത്. മറ്റുവിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു ഉദയ്‌യുടെ ഭീഷണി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മറ്റൊരധ്യാപകൻ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കോളേജ് പരിസരത്തുനിന്ന് ഉദയ്‌യെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട്…
Read More