പൊങ്കൽ സ്പെഷൽ ബസ്: ഒറ്റദിവസം യാത്ര ചെയ്തത് 2.17 ലക്ഷം പേർ

ചെന്നൈ: ലോകമെമ്പാടുമുള്ള തമിഴ് ജനത പൊങ്കൽ ആഘോഷങ്ങൾക്കായി  സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. ഇതുമൂലം ബസുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും ആളുകളുടെ എണ്ണം കൂടിവരികയാണ്. ആളുകളുടെ തിരക്ക്  നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനുമായി സർക്കാർ പ്രത്യേക ബസുകളും ട്രെയിനുകളും ക്രമീകരിച്ചിരുന്നു. പ്രൈവറ്റ് ബസുകളിൽ യാത്രാനിരക്ക് വളരെ കൂടുതലായതിനാൽ സർക്കാർ ബസുകളെ ആശ്രയിക്കുന്നവരുടെ ബാഹുല്യം കാരണം സർക്കാർ ബസ് സ്റ്റേഷനുകളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാൽ, സ്വന്തം നാട്ടിലേക്ക് പോകേണ്ടതിനാൽ നിരക്കുവർധന  വകവെക്കാതെ പോലും ആളുകൾ യാത്ര തുടങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഓടുന്ന പ്രത്യേക ബസുകളിലൂടെ ഒരു ദിവസം…

Read More

പഠന വൈകല്യമുള്ള വിദ്യാർത്ഥികളെ ട്രാക്ക് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ ആപ്പ് പുറത്തിറക്കി

ചെന്നൈയിലെ പഠന വൈകല്യമുള്ള വിദ്യാർത്ഥികളെ ട്രാക്ക് ചെയ്യുന്നതിനായി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്കായി ‘നാലം നദി’ ആപ്പ് ചൊവ്വാഴ്ച സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പുറത്തിറക്കി. സ്‌കൂളിലെ അധ്യാപകർ നടത്തുന്ന ആരോഗ്യ പരിശോധനയ്ക്കാണ് വിദ്യാർത്ഥികൾ വിധേയമാകുന്നത്. ഈ ഡാറ്റ പിന്നീട് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എജ്യുക്കേഷൻ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിന് (EMIS) കീഴിലുള്ള ആരോഗ്യ ആപ്പിലേക്ക് ഫീഡ് ചെയ്യും. “സ്‌കൂൾ അധ്യാപകർ അവരുടെ ചുമതലകൾ നിർവഹിക്കേണ്ടതിനാൽ പ്രത്യേക കുട്ടികൾക്കായി ഒരിക്കലും ഒരു ഡാറ്റാബേസ് ഉണ്ടായിരുന്നില്ല. അതിനാൽ, കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് പ്രയോജനകരമായ…

Read More

പഴനി മുരുകനെ കാണാൻ പദയാത്രയായി ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ തിരക്കുകൂടി

പഴനി : പഴനി മുരുകൻക്ഷേത്രത്തിലേക്ക് പദയാത്രയായി വരുന്നവരുടെ തിരക്കുകൂടി. പഴനിയിൽ ജനുവരി 25-ന് തൈപ്പൂയ്യോത്സവം നടക്കുന്നതിന് മുന്നോടിയായാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ ഭക്തർ പദയാത്രയായി ഇവിടേയ്ക്കെത്തുന്നത്. സുരക്ഷ ശക്തിപ്പെടുത്താൻ, പഴനി ദേവസ്വം ബോർഡും പഴനി നഗരസഭാധികൃതരും പോലീസും ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

ഡിസംബർ 31-ന് ചെന്നൈയിലെ തെക്കൻജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത ; ഐഎംഡി

ചെന്നൈ : ഈ മാസം 31-ന് തെക്കൻ ജില്ലകളായ കന്യാകുമാരി, തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കിഴക്ക് ഭാഗത്ത്നിന്ന് ശക്തമായ കാറ്റ് വീശുന്നതിനാൽ മഴ കനക്കുമെന്നും ഐഎംഡി അറിയിച്ചു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങള്‍ ഒഴിവാക്കണമെന്നും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

Read More

25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ

ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…

Read More

ഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി

ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന്  മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…

Read More

ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന്  മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…

Read More

അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് 20 കാരൻ മരിച്ചു

ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്. വീട്ടില്‍വെച്ച്‌ സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. വിവിധ സ്റ്റേഷനുകളിലായി 20-കാരന്‍ മരിച്ചു ഏഴ് ക്രിമിനല്‍കേസുകളുണ്ട്. പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ…

Read More

ജൂനിയർ ആർട്ടിസ്റ്റിന്റെ ആത്മഹത്യ; പുഷ്പ താരം അറസ്റ്റിൽ

ചെന്നൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബര്‍ 29ന് യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചു. പ്രതാപ് യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റൊരാള്‍ക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ ജഗദീഷ് ഫോണില്‍ ചിത്രീകരിച്ച്‌…

Read More

ചെന്നൈ മഴ; ട്രെയിനുകൾ റദ്ദാക്കി,കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം 

തിരുവനന്തപുരം: ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്നു ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ ഇന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മദുര- ചെന്നൈ എഗ്മോര്‍ തേജസ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയവയാണ് ബുധനാഴ്ച പൂര്‍ണമായും റദ്ദാക്കിയത്.…

Read More