അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണിൽ റെയ്ഡ് 

ബെംഗളൂരു: ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ തിപ്പസാന്ദ്രയിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണിൽ സിസിബി പോലീസ് റെയ്ഡ് നടത്തി. ന്യൂ തിപ്പസാന്ദ്ര മെയിൻ റോഡിലെ ദഹിയ എന്ന മാർട്ടിൽ ലൈസൻസ് എടുക്കാതെ ഗോഡൗണിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുകയായിരുന്നു. മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെയാണ് പടക്കങ്ങൾ വിതരണം ചെയ്യുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ റെയ്ഡ് നടത്തി 1.25 ലക്ഷം രൂപയുടെ പടക്കങ്ങൾ പിടികൂടി. പ്രതികൾക്കെതിരെ ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾക്ക് നിരോധനം

ബെംഗളുരു: 14 പേരുടെ ജീവനെടുത്ത പടക്ക ഗോഡൗൺ ദുരന്തത്തെ തുടർന്ന് വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് സർക്കാർ നിരോധിച്ചു. ദീപാവലിക്ക്‌ പരിസ്ഥിതി സൗഹൃദ പടക്കമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി. കർണാടക-തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ 7 ന് ലോറിയിൽ നിന്നും പടക്കം ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് പൊട്ടിതെറിച്ചത്.

Read More