ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read MoreTag: crime
ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; വിദ്യാർത്ഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു
ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി. 14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്. എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. പോലീസിൽ പരാതിയും നൽകി.…
Read Moreഅടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; കോഴിക്കോട് ഉണ്ടായത് ‘ദൃശ്യം’ മോഡൽ സംഭവം
കോഴിക്കോട്: അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. പോലീസെത്തി പരിശോധന നടത്തി. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തതയില്ല.
Read Moreയുവതി കുളിക്കുന്ന വീഡിയോ പകർത്തി; യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു
ബെംഗളൂരു: യുവതി കുളിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഹുബ്ബാലി ജില്ലയിലാണ് സംഭവം. യുവതി വീട്ടിലെ കുളിമുറിയില്‍ നിന്ന് കുളിക്കുന്നത് യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. യുവാവിനെ ആള്‍ക്കുട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആളുകള്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ വളയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം. ലാദ് സാഹബ് എന്നയാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു യുവാവ്. യുവതി കുളിക്കുന്നത്…
Read Moreകമിതാക്കൾ എന്ന് സംശയിച്ച് സഹോദരങ്ങളെ ആക്രമിച്ച സംഘത്തിലെ 9 പേർ അറസ്റ്റിൽ
ബെംഗളൂരു: ഇരുമതസ്ഥരായ കമിതാക്കൾ ആണെന്ന് സംശയിച്ച് സഹോദരനെയും സഹോദരിയെയും സംഘം ചേർന്ന് മർദ്ദിച്ച കേസിൽ 9 പേർ അറസ്റ്റിൽ. 23 വയസുള്ള യുവാവിനെയും 21 വയസുള്ള യുവതിയെയും ആക്രമിച്ച കേസിൽ 17 പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഇരുവരും തടാകക്കരയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഇവരെ ആൾക്കൂട്ടം വളഞ്ഞ് മർദ്ദിച്ചത്. യുവാവ് രക്ഷിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ഗുരുതരമായി പാർക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉമർ സാദിഖ്, സെയ്ഫ്…
Read Moreവണ്ടിപ്പെരിയാറിലെ കുട്ടിയുടെ പിതാവിനെതിരായ ആക്രമണം; പ്രതി പാൽരാജ് റിമാൻഡിൽ; ആക്രമണം മനഃപൂർവം പ്രകോപനമുണ്ടാക്കി
ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെ പ്രതി ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആർ. കൊലപാതകക്കേസിൽ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരൻ പാൽരാജ് ഇന്നലെയാണു പെൺകുട്ടിയുടെ പിതാവിനെ കുത്തിപ്പരുക്കേൽപിച്ചത്. പ്രതി പാൽരാജ് മനഃപൂർവം പ്രകോപനം ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 10.30 നു പശുമല ജംക്‌ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നു ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവർ ജംക്‌ഷനിൽ എത്തിയപ്പോൾ, കേസിലെ…
Read Moreവിവാഹ അഭ്യര്‍ത്ഥന നിരസിച്ച 25 കാരിയെ കുത്തി പരിക്കേൽപ്പിച്ചു
ലക്നൗ: ബന്ധുവായ യുവാവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 25 വയസുകാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ത ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അമ്മാവന്റെ മകനായ ഗ്യാന്‍ പ്രകാശ് എന്ന 26 വയസുകാരനാണ് കുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കോട്‍വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഡി.എം കോളനിയിലെ അമ്മാവന്റെ വീട്ടിലായിരുന്നു യുവതിയും താമസിച്ചിരുന്നത്. അമ്മാവന്റെ മകന്‍ ഗ്യാന്‍ പ്രകാശും യുവതിയും ഒരേ കോളേജില്‍ നിയമ വിദ്യാര്‍ത്ഥികളുമാണെന്ന് പോലീസ് അഡീഷണല്‍ സൂപ്രണ്ട്…
Read Moreബിസിനസ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മലയാളി പെട്രോൾ പമ്പ് ഉടമ ബെംഗളുരുവിൽ അറസ്റ്റിൽ
ബെംഗളൂരു: പെട്രോൾ പമ്പ് പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ. അശോക പെട്രോൾ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇക്കഴിഞ്ഞ നവംബർ ഏഴിന് ചെറുപുഴ സ്വദേശി വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തിരുന്നു. പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ്…
Read Moreഭാര്യയെ സംശയം; വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ട് സംശയം തോന്നിയ ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. നഞ്ചൻഗുഡു താലൂക്കിലെ രാംപൂർ ഗ്രാമത്തിലെ പ്രകാശ് (37) ആണ് പ്രതി. ഭാര്യ മറ്റൊരാളുമായി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുകയും വഴക്ക് അക്രമാസക്തമാവുകയും ആയിരുന്നു. ഇതിനിടെ ഭർത്താവ് പ്രകാശ് ഭാര്യയുടെ കൈയിലും കഴുത്തിലും തലയിലും വെട്ടുകത്തികൊണ്ട് ഇടിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഹുല്ലഹള്ളി സ്‌റ്റേഷൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കുകളോടെ കിടക്കുകയായിരുന്ന യുവതിയെ മൈസൂരിലെ കെ.ആർ.…
Read Moreയുവതിയുടെ മൂക്ക് അറുത്തുമാറ്റിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: ബെലഗാവി താലൂക്കിലെ ബസുർത്തെ ഗ്രാമത്തിൽ വീടിന് സമീപത്തെ ചെടിയിൽ നിന്ന് പൂ പറിച്ചെന്ന നിസാര കാരണത്താൽ അംഗൻവാടി ഹെൽപ്പറുടെ മൂക്ക് അറുത്തുമാറ്റിയ പ്രതിയെ പോലീസ് പിടികൂടി ജനുവരി ഒന്നിന് അങ്കണവാടി ഹെൽപ്പർ സുഗന്ധ മോറെയെ അരിവാളുകൊണ്ട് മാരകമായി ആക്രമിച്ച പ്രതി കല്യാണി മോറെ (44) ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ കക്കട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 326 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൂക്ക് അരിവാൾ കൊണ്ട് മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരണത്തിന്റെ വക്കിലാണ്. യുവതി സ്വകാര്യ ആശുപത്രിയിൽ…
Read More