ചെന്നൈ: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവാവ് ഭാര്യയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. തമിഴ്‌നാട്ടിലെ വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധര്‍ ആണ് ഭാര്യ സെല്‍വറാണിയെ കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധര്‍ വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെല്‍വറാണിയുടെ തലക്ക് ഇടിക്കുകയായിരുന്നു. സെല്‍വറാണി സംഭവസ്ഥത്തുവെച്ച് തന്നെ മരിച്ചു. ഭാര്യ മരിച്ച വിവരം ശ്രീധര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Read MoreTag: crime
കീടനാശിനി നൽകി കുഞ്ഞിനെ കൊന്നു ; രണ്ടാനമ്മയെ റിമാൻഡ് ചെയ്തു
ബെംഗളുരു: കീടനാശിനി കലര്‍ത്തിയ പാല്‍ നല്‍കി അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രണ്ടാനമ്മ കൊലപ്പെടുത്തി. യാദ്ഗിര്‍ ജില്ലയിലെ ബബാല ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. കുട്ടിയുടെ രണ്ടാനമ്മ ദേവമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് സിദ്ദപ്പയ്ക്ക് ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് ദേവമ്മയെ വിവാഹം കഴിച്ചത്.ഇവര്‍ക്ക് 4 മക്കളുണ്ട്. എന്നാല്‍ അടുത്തിടെ ആദ്യ ഭാര്യ ശ്രീദേവി സംഗീതയെന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് ആദ്യ ഭാര്യയിലുണ്ടായ മകള്‍ക്ക് വീതം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് ദേവമ്മ കുട്ടിയെ…
Read Moreവനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു
ബെംഗളൂരു : ബെന്നാർഘട്ട ദേശീയോദ്യാനത്തിന്റെ ഭാഗമായ കൽക്കരെ വനമേഖലയിൽ വനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു. കോലാർജില്ലയിലെ മാലൂർ സ്വദേശിയായ തിമ്മരായപ്പയാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ചന്ദനമരം മോഷ്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരെ വടിവാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇവർക്കുനേരെ വെടിയുതിർക്കേണ്ടിവന്നതെന്ന് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൽക്കരെയിൽ പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ട് കാടിനുള്ളിലേക്ക് കയറുകയായിരുന്നു. ജീവനക്കാരെ കണ്ടതോടെ തിമ്മരായപ്പയും ഒപ്പമുണ്ടായിരുന്നയാളും വടിവാളുമായി ഇവർക്കെതിരെ തിരിഞ്ഞു. ആയുധമുപേക്ഷിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ ആക്രമിക്കുകയായിരുന്നെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.…
Read Moreസംസ്ഥാനത്ത് വീണ്ടും ദുരഭിമാനകൊല; മകളെ അച്ഛൻ ചവിട്ടിക്കൊന്നു
ബെംഗളൂരു : മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 19-കാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി. കൊലാറിലെ തോട്ലി സ്വദേശി രമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമ്യയുടെ അച്ഛൻ വെങ്കടേഷ് ഗൗഡ, ഇയാളുടെ സഹോദരങ്ങളായ മോഹൻ ഗൗഡ, ചൗദെ ഗൗഡ എന്നിവരെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു. സമീപഗ്രാമത്തിലെ യുവാവുമായുള്ള രമ്യയുടെ ബന്ധം വെങ്കടേഷ് ഗൗഡ എതിർത്തിരുന്നതായി പോലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇത് വകവെക്കാതെ ഇരുവരും ബന്ധം തുടർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകൾ ഫോണിൽ യുവാവുമായി സംസാരിച്ചുകൊണ്ടിരുന്നതാണ് വെങ്കിടേഷിനെ പ്രകോപിപ്പിച്ചത്.…
Read Moreയുവാവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത യുവതിയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ബുർഖ ധരിച്ച യുവതിയെ അപമാനിച്ച കേസിൽ പ്രതിയെ ഈസ്റ്റേൺ ഡിവിഷൻ സൈബർ ക്രൈം സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു. കോലാർ സ്വദേശി സക്കീർ അഹമ്മദ് (22) ആണ് അറസ്റ്റിലായത്. ബുർഖ ധരിച്ച യുവതി അന്യമതത്തിൽപ്പെട്ട യുവാവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇരുചക്രവാഹനം തടഞ്ഞ് പ്രതി അധിക്ഷേപിക്കുകയായിരുന്നു. യുവതിയെ ബുർഖ അഴിക്കാൻ ഇയാൾ നിർബന്ധിച്ചു. ബുർഖ അഴിക്കാൻ വിസമ്മതിച്ചതിന് യുവതിയെ ഇയാൾ അധിക്ഷേപിച്ചു. ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ട്വിറ്ററിൽ പലരും വീഡിയോ സിറ്റി പോലീസിനെ ടാഗ്…
Read Moreഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുത്ത് പെൽഹാർ പോലീസ്. അപകട മരണമാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. റിയാസ് അലി (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓഗസ്റ്റ് 21നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാസും ഭാര്യ മൻസൂറയും രണ്ട് കുട്ടികളോടൊപ്പം നലസോപാര ഈസ്റ്റിലെ ധനുബാഗ് ഏരിയയിലാണ് താമസിച്ചിരുന്നത്. മൺസൂറ അയൽപക്കത്തെ പലചരക്ക് കടയിൽ ജോലി ചെയ്തും റിയാസ് മീൻ വിൽപന നടത്തിയും ജീവിച്ചിരുന്നു. കടയുടമ ഗണേഷ് പണ്ഡിറ്റുമായി മൻസൂറ പ്രണയത്തിലായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് മൻസൂറ…
Read Moreയുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു
ബെംഗളൂരു: പ്രണയപ്പകയെ തുടര്‍ന്ന് യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. മംഗളൂരു വനിതാ പോലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം. ബണ്ട്വാള്‍ വിട്ട്യലയിലെ അലികെ സ്വദേശി ഗൗരിയെയാണ് (20) മണിനാല്‍കൂര്‍ നൈബെലു സ്വദേശിയായ പത്മരാജ് (26) കൊലപ്പെടുത്തിയത്. നടന്നുപോവുകയായിരുന്ന ഗൗരിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. സാരമായി പരിക്കേറ്റ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ജെസിബി ഓപ്പറേറ്ററായിരുന്ന പത്മരാജും ഗൗരിയും പ്രണയത്തിലായിരുന്നു. ഇരുവരും പിരിഞ്ഞശേഷവും പത്മരാജ് ശല്യംചെയ്യുന്നതായി ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ്…
Read Moreകന്നുകാലി കച്ചവടക്കാർക്ക് നേരെ ആക്രമണം ; ആറ് പേർക്ക് പരിക്ക്
ബെംഗളൂരു: ബിദറില്‍ കന്നുകാലി കച്ചവടക്കാര്‍ക്കു നേരെ ആക്രമണം. ടെംപോ വാനില്‍ 10 പശുക്കളുമായി പോവുകയായിരുന്ന കന്നുകാലി വ്യാപാരികളെയാണ് മര്‍ദ്ദിച്ചത്. പശുക്കളെ അനധികൃതമായി അറവുശാലയിലേക്ക് കൊണ്ടുപോവുകയാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പോലിസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സംഘര്‍ഷത്തില്‍ ടെംപോ ഡ്രൈവര്‍ മുജീബ്, അബ്ദുല്‍ സലിം, ശ്രീരാമ സേന പ്രവര്‍ത്തകരായ ബസവകുമാര്‍ ചൗക്കനപ്പള്ളി, വിശാല്‍, പ്രേമ റാത്തോഡ് എന്നിവർക്കാണ് പരിക്കേറ്റത്.
Read Moreയുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: രാത്രി ഒറ്റക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എം.ജി. ഷെട്ടി കോളജ് റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ കുളൂർ പഞ്ചിമുഗറു ദനുഷ് ഗ്രൗണ്ട് പരിസരത്ത് താമസിക്കുന്ന ചരൺ രാജ് എന്ന ചരൺ ഉരുണ്ടടിഗുഡ്ഡെ(23), സൂറത്ത്കൽ ഹൊസബെട്ടുവിലെ സുമന്ത് ബർമൻ(24), കൊടിക്കൽ സുങ്കതകട്ട കൽബാവി റോഡിലെ കെ. അവിനാശ്(24) എന്നിവരാണ് അറസ്റ്റിലായത്. കാവൂർ ശാന്തി നഗറിൽ താമസിക്കുന്ന കെ. ശുഐബാൻ(28) ഞായറാഴ്ച രാത്രി അക്രമത്തിന് ഇരയായത്. വീട്ടിലേക്ക്…
Read Moreമദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി
ചെന്നൈ: വഴിയരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ അമ്പത്തൂരിലായിരുന്നു സംഭവം. അമ്പത്തൂർ സ്വദേശി ബാലചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻറെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബിരിയാണി വാങ്ങാൻ ഹോട്ടലിന് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ബാലചന്ദ്രനും മറ്റൊരാളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാത്തുനിൽക്കുന്നതിനിടെ ഒരു സംഘം അവിടേക്ക് വരികയും അവരിലൊരാൾ ബാലചന്ദ്രൻറെ ദേഹത്ത് അബദ്ധത്തിൽ തട്ടുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ബാലചന്ദ്രൻ സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് ഇവർ ബാലചന്ദ്രനെ ആക്രമിക്കുന്നതും പിന്നാലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുന്നതും. പ്രതികൾ ഇതിന് പിന്നാലെ…
Read More