അമർത്യസെൻ മരിച്ചെന്ന് വ്യാജ വാർത്ത; പ്രതികരണവുമായി കുടുംബം

ഡൽഹി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ പുരസ്കാര ജേതാവുമായ അമർത്യസെൻ മരിച്ചെന്നത് വ്യാജ വാർത്തയാണെന്ന് കുടുംബം. അമർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് മകൾ നന്ദന ദേബ് സെൻ അറിയിക്കുകയായിരുന്നു. അമർത്യസെൻ മരിച്ചെന്ന് മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്.

Read More

പാമ്പുകടിയേറ്റ് യുവതി മരിച്ചു

ബെംഗളൂരു : കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു. കലബുറഗി ജില്ലയിലെ ഹഡഗില ഹരുതി ഗ്രാമവാസി ശരണമ്മ വിജയകുമാർ (22)ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. കലബുറഗി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളുരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം ഹെഡ് മാക്കൂല്‍പീടിക ടി.കെ.അഷ്മറിന്റെ മകന്‍ മുഹമ്മദ് ഫിസാന്‍ (21) ആണ് മരണപ്പെട്ടത്. മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണപ്പെട്ടത്. വിദ്യാര്‍ഥിയായ ഫിസാന്‍ കഴിഞ്ഞ 30നാണ് കാറപകടത്തില്‍പെട്ടത്. അതിനു ശേഷം അത്യാസന്നനിലയില്‍ മംഗളൂരു എജെ ഹോസ്പിറ്റല്‍ ഐസിയുവിലായിരുന്നു. വടകര എംയുഎം ജെബി സ്‌കൂള്‍ അധ്യാപിക ഷെഹരിയയാണ് മാതാവ്.

Read More

നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് അപകടം; 7 മരണം 

ബെംഗളൂരു: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിൽ ലോറി ഇടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം . വിജയ്‌നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്‌യുവി കാറിലേക്ക് ഇടിച്ചുകയറി. അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ്…

Read More

തമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 9 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിർമാണ യൂണിറ്റിൽ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരിയല്ലൂർ ജില്ലയിലെ വിരഗലൂർഗ്രാമത്തിലെ സ്വകാര്യ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തിൽ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരമെന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സാധാരണ പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു.

Read More

തക്കാളി കൃഷി കടക്കെണിയിലാക്കി; കർഷക ദമ്പതികൾ ജീവനൊടുക്കി

ബെംഗളൂരു: കടക്കെണിയിലായ കര്‍ഷകദമ്പതിമാര്‍ ജീവനൊടുക്കി. തുമകൂരുവില്‍ താമസിക്കുന്ന ആന്ധ്ര അനന്തപുര്‍ കല്യാണദുര്‍ഗ സ്വദേശികളായ മനു(26), ഭാര്യ പവിത്ര(24) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പ് തക്കാളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഇവര്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പണം കടംവാങ്ങി സ്വന്തം ഗ്രാമത്തില്‍ തക്കാളിക്കൃഷിയിറക്കിയിരുന്നു. തക്കാളിയുടെ വില കുറഞ്ഞതോടെ വലിയ നഷ്ടം സംഭവിച്ചു. കടംവാങ്ങിയ പണം തിരിച്ചുനല്‍കാൻ കഴിയാതെ നാടുവിട്ട് തുമകൂരുവിലെ റൊപ്പയിലെത്തി കര്‍ഷത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.

Read More

പടക്ക ഗോഡൗൺ തീപ്പിടിത്തം: മൂന്നുലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ 

ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി. പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്. ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്. അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.

Read More

മരണം പ്രവചിച്ച കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റ് കഴിച്ച് യുവതി മരിച്ചു

ബ്രസീലിയ: മരണം പ്രവചിച്ച കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റ് കഴിച്ച യുവതി മരിച്ചു. ബ്രസീലിയൻ യുവതിയായ ഫെർണാണ്ട വലോസ് പിന്റോയാണ്(27) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മേസിയോ നഗരത്തിൽ നിന്നും കണ്ടുമുട്ടിയ സ്ത്രീ പിന്റോയുടെ കൈനോക്കി പ്രവചനം നടത്തുകയായിരുന്നു. നിങ്ങൾക്ക് വളരെ കുറച്ചു ദിവസങ്ങളേ വിധിച്ചിട്ടുള്ളു എന്നാണ് അവർ പറഞ്ഞത്. ശേഷം സമ്മാനമായി ചേക്ലേറ്റും നൽകി. പിന്നീട് കുറച്ച് മണിക്കൂറുകൾ മാത്രമേ പിന്റോ ജീവിച്ചിരുന്നുള്ളൂ. സമ്മാനമായി ലഭിച്ച ചോക്ലേറ്റ് അപ്പോൾ തന്നെ കഴിക്കുകയായിരുന്നുവെന്ന് പിന്റോയുടെ ബന്ധു ബിയാങ്ക ക്രിസ്റ്റി പറഞ്ഞു. കൈനോട്ടക്കാരിയുടെ പ്രവചനത്തെ കുറിച്ച് ഫെർണാണ്ട കുടുംബത്തെ…

Read More

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ മറന്നു വച്ചു; 10 മണിക്കൂറിനു ശേഷം ഓർത്തപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിൽ  

ക്വലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്. കാൻസലർ തവാൻകു മുഹ്‌രിസ് യുകെഎം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ വണ്ടിനിർത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി. പിൻസീറ്റിൽ സീറ്റ് ബെൽറ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. 5.30ന് കുഞ്ഞ് നഴ്സറിയിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത്. ഉടൻ തന്നെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിരുന്ന കാറിലെത്തി പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സി.പി.ആർ. എന്നിട്ടും…

Read More

കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

 ബെംഗളുരു: മൈസൂരുവിലെ ഹുൻസൂരിൽ നാഗർഹോളെ മേഖലയിൽ കർഷകന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഉദുവെപുര ഗ്രാമവാസി ഗണേഷാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ വനത്തിനടുത്തുള്ള സ്ഥലത്ത് കാലികളെ മേക്കാൻ പോയതായിരുന്നു ഗണേഷ്. പിന്നീട് കാലികൾ മടങ്ങിയെത്തിയെങ്കിലും ഗണേഷ് എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവ കടിച്ചു കൊന്നനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

Read More