ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും പിഞ്ചുകുഞ്ഞും കത്തി മരിച്ചു. മറ്റൊരു മകളെയും പിതാവിനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4 മണിക്ക് മൈസൂരു റോഡിൽ നിന്ന് കനകപുര റോഡിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിച്ച് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിച്ചു.മൃതദേഹങ്ങൾ കിംസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദർശിക്കാൻ കാർ വാടകയ്‌ക്കെടുത്തതായിരുന്നു മഹേന്ദ്രൻ. തമിഴ്‌നാട് സ്വദേശിയായ ഇയാൾ ബെംഗളൂരുവിലെ രാമമൂർത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. വാഹനമോടിക്കുന്നതിനിടെ മഹേന്ദ്രൻ ഉറങ്ങിപ്പോയതാണ് ദുരന്തമായതെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്നും അപകടത്തിന്റെ…
Read MoreTag: death
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾ മരിച്ചു
ബെംഗളുരു: കട്ബെല്ലൂര്‍ പഞ്ചായത്തിലെ ഹെമ്മാഡിയില്‍ പൊട്ടി വീണ വൈദ്യുതി വിതരണ ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്. കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം പിണഞ്ഞത്. വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചു. ഭര്‍ത്താവിനെ അന്വേഷിച്ചു പോയ ലക്ഷ്മി മഹാബല വീണ് കിടക്കുന്നത് കണ്ട് അലമുറയിട്ട് ആളെ കൂട്ടി. അരികിലേക്ക് പോകരുതെന്ന് പലരും വിളിച്ചു പറഞ്ഞെങ്കിലും മഹാബലയെ രക്ഷിക്കാൻ ശ്രമിച്ച അവര്‍ക്കും വൈദ്യുതാഘാമേല്‍ക്കുകയായിരുന്നു.
Read Moreപെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു
ചെന്നൈ: പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളിൽ ഇന്ധനം നിറക്കാനെത്തിയവരും പെട്രോൾ ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്. ചെന്നൈയിൽ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നുവീണത്. കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി…
Read Moreഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു
ചെന്നൈ : തിരുപ്പത്തൂരിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. തിരുപ്പത്തൂരിനുസമീപം ഒരു കുടുംബത്തിലെ മൂന്നുകുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. മറ്റ് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ജില്ലയിൽ കൊതുക് നശീകരണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreമലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു: മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി പി ഹൗസിൽ ആലിക്കോയ യുടെയും റൈഹാനത്തിൻ്റെയും മകൻ അലി റാഷിദ് ആണ് മരിച്ചത്. ജെ പി നഗറിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ കൺസൽട്ടന്റ് ജോലിയിൽ ആയിരുന്നു. അലി റാഷിദ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി പുട്ടനഹളളി പോലീസിൽ വിവരം അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കിംസ്…
Read Moreചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: തഞ്ചാവൂരിലെ കുംഭകോണത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. രാജപുരം ഗ്രാമത്തിൽ നിന്നുള്ള കോകില ഭർത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
Read Moreമകൾക്കൊപ്പം നടക്കുന്നതിനിടെ വൈദ്യുത തൂണിനടിയിൽപ്പെട്ട് അമ്മ മരിച്ചു
ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് മരംവീണ് മറിഞ്ഞുവീണ വൈദ്യുത തൂണിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു. വിൽസൻ ഗാർഡനിൽ താമസിക്കുന്ന ഹേമാവതി ഹർഷയാണ് മരിച്ചത്. തിങ്കളാഴ്ചരാത്രി എട്ടാം ക്രോസ് റോഡിലായിരുന്നു അപകടം. മകൾ രുചിതയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ഹേമാവതി. ഈസമയം മരം വീണ് വൈദ്യുതത്തൂൺ മകളുടെ അടുത്തേക്ക് വീഴുന്നത് കണ്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹേമാവതി വൈദ്യുതിത്തൂണിനടിയിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹേമാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രുചിതയ്ക്കും തലയ്ക്ക് പരിക്കേറ്റു. വിൽസൻ ഗാർഡൻ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബെംഗളൂരു കോർപ്പറേഷൻ ഫോറസ്റ്റ് സെൽ…
Read Moreഹാസനിൽ കാർ മറിഞ്ഞ് 2മരണം; രണ്ട് പേർക്ക് പരിക്കേറ്റു
ബെംഗളൂരു : ഹാസനിലെ ചന്നരായപട്ടണയിൽ ദേശീയപാതയിൽ കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു അഞ്ചെപാളയ സ്വദേശികളായ ധീരജ് (18), ജഗദീഷ് (49) ആണ് മരിച്ചത്. നളിനാക്ഷി, ദുഷ്യന്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാറിന്റെ ചക്രം പൊട്ടിയതാണ് അപകടകാരണം.
Read Moreനഗരത്തിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു
ബെംഗളൂരു : നഗരത്തിൽ മലയാളി ബാങ്കുദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കഗ്ഗദാസപുരയിലെ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.15-നാണ് അപകടം. തൃശ്ശൂർ മായന്നൂർ മണിയൻകോട്ട് സുരേഷ് കുമാർ(45) ആണ് മരിച്ചത്. ബെംഗളൂരു എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജരാണ്. സംഭവത്തിനുശേഷം നിർത്താതെപോയ കാർ സമീപത്തെ വർക്‌ഷോപ്പിൽ കണ്ടെത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കഗ്ഗദാസപുര അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ നിവേദിത നിവാസിൽ കുടുംബസമേതം താമസിച്ചുവരികായിരുന്നു സുരേഷ് കുമാർ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഹെൽമെറ്റ് തലയിൽ വെക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന…
Read Moreകരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു
ബെംഗളൂരു: നെലമംഗലയ്ക്കു സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അജ്മലിന്റെ സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള 6 പേർ കുളിക്കാനായി ക്വാറിയിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു. അഗ്‌നിശമന സേന, നെലമംഗല റൂറൽ പോലീസ്, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് നെലമംഗലയിലെ എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: സഫീന.…
Read More