ബെംഗളൂരു: കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. വർത്തൂരിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രാജേഷിന്റെ മകൾ മാനസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ മാനസ അപ്പാർട്ട്മെന്റിലെ നീന്തൽക്കുളത്തിന് സമീപം കളിക്കുകയായിരുന്നു. ഈ സമയം മാനസ നീന്തൽക്കുളത്തിൽ വീണു. വെള്ളത്തിനടിയിൽ വീണ കുട്ടിയെ ചിലർ കാണുകയും ഉടൻ തന്നെ അവളെ പുറത്തേക്ക് എടുക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ വീണ പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിലവിൽ…
Read MoreTag: death
ഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു സിന്ധനൂർ താലൂക്കിലെ ഗദ്രതഗി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകൻ സുരേഷ് ജാദർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സ്‌കൂളിൽ പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് ജാദർ ഓഫീസിലെ കസേരയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹ അധ്യാപകർ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഫീൽഡ് എഡ്യൂക്കേഷൻ ഓഫീസർ സോമശേഖര ഗൗഡ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം സിന്ധനൂർ നഗരത്തിലെ പൊതു ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. യഥാർത്ഥത്തിൽ റാണെബന്നൂർ താലൂക്കിൽ നിന്നുള്ള സുരേഷ് ജാദർ കഴിഞ്ഞ 3…
Read Moreഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായ യുവതി മരിച്ച നിലയിൽ
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു. ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം രൂപ…
Read Moreട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ നാപോക്ലുവിന് സമീപം ട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഹരിയാന സ്വദേശി ജതിൻ കുമാർ (25) ആണ് മരിച്ചത്. ബെംഗളൂരുവിലെ ജെപി നഗറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ജതിൻ കുമാർ തന്റെ 5 സഹപ്രവർത്തകർക്കൊപ്പം ഞായറാഴ്ച ട്രക്കിങിന് പോയതായിരുന്നു. മലമുകളിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയും ആയിരുന്നു. നാപോക്ലു സ്റ്റേഷൻ ഓഫീസർ മഞ്ജുനാഥും വനംവകുപ്പ് ഓഫീസർ സുരേഷും ജീവനക്കാരും സ്ഥലത്തെത്തിയാണ് മൃതദേഹം മലയിൽ നിന്ന് താഴെയിറക്കിയത്. നാപോക്ലു പോലീസ് സ്റ്റേഷനിൽ കേസ്…
Read Moreപെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു
ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreതമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു
ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി…
Read Moreഗ്യാസ് ഗെയ്സർ ചോർച്ച ; ഗർഭിണിയായ യുവതി മരിച്ചു,നാലുവയസുകാരി മകൾ ചികിത്സയിൽ
ബെംഗളൂരു: അശ്വത് നഗറിൽ ഗ്യാസ് ഗെയ്സർ ചോർച്ചയെ തുടർന്ന് ഗർഭിണി മരിച്ചു.രമ്യ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ രമ്യയുടെ നാലുവയസ്സുള്ള കുട്ടി എം.എസ്.രാമയ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ രമ്യ തന്റെ നാല് വയസ്സുള്ള കുട്ടിയുമായി കുളിക്കാൻ പോയപ്പോഴാണ് ഗ്യാസ് ഗെയ്‌സറിൽ നിന്ന് കാർബൺ മോണോക്‌സൈഡ് വിഷവാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച് അമ്മയും കുഞ്ഞും സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. കുറച്ചു സമയത്തിന് ശേഷവും ഇവരെ പുറത്ത് കാണാതെ വന്നതോടെ സംശയം തോന്നിയ ഭർത്താവ് ചെന്നപ്പോഴാണ് അവർ കുഴഞ്ഞു വീണതറിഞ്ഞത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ…
Read Moreഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം. 38-കാരനായ കാർ ഡ്രൈവർ എസ്. ഗുരുമൂർത്തിയാണ് മരിച്ചത്. കഴിഞ്ഞ വർഷം നവംബർ 20-നാണ് ഗുരുമൂർത്തിയുടെ ഭാര്യ മൗനിക മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്ന ഇവർ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനടുത്തുതന്നെ മൃതദേഹം അടക്കി. ഇവരുടെ മകളെ യുവതിയുടെ വീട്ടുകാർ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് തനിച്ച് താമസിച്ചുവന്ന ഗുരുമൂർത്തി ഭാര്യ മൗനികയെ അടക്കിയ സ്ഥലത്ത് പോകുക പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നുപോയ ഇയാളെ കാണാതായിരുന്നു. പിന്നീട്, മൗനികയെ അടക്കിയ സ്ഥലത്ത്…
Read Moreസുബി സുരേഷിന്റെ മരണം; ആശുപത്രിക്കെതിരെ കുടുംബം
മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് നടി സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവര്‍ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ ആയിരുന്നു. അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം…
Read Moreകൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു
കാസർക്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.
Read More