ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വിജയപുരയിൽ എച്ച് എച്ച് സംഗപുര ക്രോസിന് സമീപം ഇന്ന് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കരിമ്പ് കയറ്റി വന്ന ട്രാക്ടർ അമിത വേഗതയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More

കടുവയുടെ ആക്രമണം വീണ്ടും; മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ബെംഗളൂരു: ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ബസവ. കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ചത്. ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ബസവ കൊല്ലപ്പെട്ടതും…

Read More

മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ ബോട്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയായ ബിനു (40) എന്നയാളാണ് മരിച്ചത്. ബിനോയ് എന്ന ജോണ്‍സണ്‍ (52) ആണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. തണ്ണീര്‍ഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി – നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ‘ബിനുവും ജോണ്‍സണും ജോലിസ്ഥലത്ത് പ്രത്യേക സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. രാത്രി മദ്യലഹരിയിലായിരുന്ന ജോണ്‍സണ്‍, മുറിയില്‍ ഉറങ്ങിക്കിടന്ന ബിനോയിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിനോയ് മരണത്തിന് കീഴടങ്ങിയതായി പോലീസ്…

Read More

വിനോദ സഞ്ചാരകേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ ഭരത് (30) ആണ് മരിച്ചത്. കേന്ദ്രത്തിന് സമീപമുള്ള കുന്നിൽ നിന്ന് മൂവായിരത്തോളം അടി താഴ്ചയുള്ള കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതി ബെംഗളൂരുവിൽ നിന്ന് ദുർഗദഹള്ളിക്ക് സമീപം ട്രക്കിങ്ങിന് എത്തിയ യുവാവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യുവാവിന്റെ ബൈക്ക് റാണി സാരിക്ക് സമീപം കണ്ടെത്തി. ബൈക്കിന് സമീപത്ത് നിന്ന് മൊബൈലും ടീ ഷർട്ടും ചെരിപ്പും കണ്ടെടുത്തു. ഐഡി കാർഡും ബാഗും ബൈക്കിന്…

Read More

മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം എത്തിയ കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമത്തുന്നതിനിടെ ഈ കുട്ടിയും തിരയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വയനാട്: സുൽത്താൻ ബത്തേരിയിൽ മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പ്രജീഷ്(36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ പോയപ്പോഴാണ് പ്രജീഷ് കടുവയുടെ മുന്നിൽ പെട്ടത്. തിരി​ച്ചുവരാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന്റെ ഇടതു തുടയും തലയുടെ ഒരു ഭാഗവും കടുവ തിന്ന നിലയിലായിരുന്നു. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നേരത്തെ പലപ്പോഴായി…

Read More

ആംബുലൻസ് ട്രാക്ടറിൽ ഇടിച്ച് അപകടം; ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു

ബെംഗളൂരു: ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ ഇടിച്ച് അപകടം. ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. ഭാഗ്യശ്രീ റാവുതപ്പ പരൻവര (20) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാഗ്യശ്രീയെ തളിക്കോട് കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഭാഗ്യശ്രീയെ ഇന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ വഴിയിൽ കുസുല ഹിപ്പരാഗിക്ക് സമീപം നിന്നിരുന്ന ട്രാക്ടറിൽ ആംബുലൻസ് ഇടിക്കുകയും അമ്മയും ഗർഭസ്ഥ ശിശുവും മരിച്ചു. താളിക്കോട് കമ്യൂണിറ്റി…

Read More

അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് 20 കാരൻ മരിച്ചു

ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്. വീട്ടില്‍വെച്ച്‌ സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. വിവിധ സ്റ്റേഷനുകളിലായി 20-കാരന്‍ മരിച്ചു ഏഴ് ക്രിമിനല്‍കേസുകളുണ്ട്. പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ…

Read More

ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: കോളജ് ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ഉയദംപേരൂർ സ്വദേശിയായ അതിഥി ബെന്നിയാണ് മരിച്ചത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർഥിനി ഇന്നലെ രാത്രി 11.35നാണ് മരിച്ചത്. വെഞ്ഞാറൻമൂട് ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. ഡിസംബർ രണ്ടിനാണ് അതിഥി കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയത്. കുറച്ചു ദിവസമായി കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാർഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Read More

കന്നഡ നടി ലീലാവതി അന്തരിച്ചു 

ബെംഗളൂരു: കന്നഡ സിനിമയിലെ പ്രശസ്ത നടി ലീലാവതി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. വർഷങ്ങളായി രോഗബാധിതയായിരുന്ന നടി നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിൽ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു. മകൻ വിനോദ് രാജ് അമ്മയുടെ മരണം സ്ഥിരീകരിച്ചു. ലീലാവതിയുടെ മരണത്തിൽ സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Read More