ബെംഗളൂരു: ആലപ്പുഴ വീയപുരം മലപാടം കാവുംകൽ വീട്ടിൽ കെ.സി. മത്തായി (79) ബംഗളൂരുവിൽ നിര്യാതനായി. ഐ.ടി.ഐ ലിമിറ്റഡ് ബാംഗ്ലൂർ കോംപ്ലക്സ് റിട്ട. ഉദ്യോഗസ്ഥനാണ്. ബംഗളൂരു ഉദയനഗർ കുവെമ്പുറോഡിൽ ഡ്രീംസ് കോട്ടേജിലായിരുന്നു സ്ഥിരതാമസം. ഭാര്യ: മോളി മത്തായി. മക്കൾ: ഡ്രീമി, നവീൻ. മരുമകൾ: മെറിൻ.
Read MoreTag: death
ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു
ബെംഗളൂരു : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിക്കമഗളൂരു ജില്ലയിലെ സുന്നദഹള്ളി സ്വദേശി പ്രദീപാണ്(30) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. പ്രദീപിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുകുട്ടികൾ പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ രസിപ്പിക്കാനായി പടക്കക്കൂട്ടം കത്തിച്ചശേഷം ഇതിനുമുകളിൽ പ്ലാസ്റ്റിക് കസേരയിട്ട് പ്രദീപ് ഇരുന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പടക്കം പൊട്ടിയതോടെ പ്രദീപിന് ഗുരുതരമായി പൊള്ളലേൽക്കുകയും തെറിച്ചുവീഴുകയും ചെയ്തു. സമീപവാസികളാണ് പ്രദീപിനേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മരണം. അതേസമയം, സംസ്ഥാനത്ത് പടക്കം പൊട്ടിച്ചുണ്ടാകുന്ന…
Read Moreകുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു
ബെംഗളൂരു: ദാവണഗെരെയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹൊന്നാലി താലൂക്ക് അരക്കെരെ ഗ്രാമവാസിയായ ഗുട്ടെപ്പ(60)യാണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ ഗുട്ടെപ്പയെ കൂട്ടമായെത്തിയ കുരങ്ങുകൾ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് മുഖത്തും കഴുത്തിലും ആക്രമിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിവുകളിൽനിന്നുള്ള രക്തസ്രാവമാണ് മരണകാരണം. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുരങ്ങുകൾ നേരത്തേയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും വീടുകളിൽക്കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മരിച്ച ഗുട്ടെപ്പയുടെ കുടുംബത്തിന് സഹായധനം അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Read Moreസിൽക്ക് ബോർഡിന് സമീപം ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.
Read Moreജമ്മു കാശ്മീരിൽ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. റോഡില്‍ നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കിഷ്ത്വാറില്‍നിന്ന് ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ട സഹായം എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.
Read Moreലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
ബംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ ബിദരഹള്ളി ചൊവ്വാഴ്ച രാത്രി ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മുടിഗെരെ താലൂക്കിലെ കെഞ്ചിഗെ ഗ്രാമത്തിലെ മഞ്ജുനാഥ് (35) ആണ് മരിച്ചത്. മഞ്ജുനാഥ് പിതാവ് രാമുവിനൊപ്പം സകലേഷ്പൂർ താലൂക്കിലെ ഹനു ബാലു ഗ്രാമത്തിലെ ബന്ധുവീട്ടിൽ ബൈക്കിൽ പോയി രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. രാവിലെ 10.30 ഓടെ ബിദരഹള്ളി മെയിൻ റോഡിൽ പച്ചക്കറി കയറ്റി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിദർഹള്ളി ഗ്രാമപഞ്ചായത്തിൽ ഡാറ്റാ ഓപ്പറേറ്ററായി…
Read Moreഫോട്ടോ അയക്കുന്നതിനെ ചൊല്ലി തർക്കം; 18 കാരൻ കുത്തേറ്റ് മരിച്ചു
ബെംഗളൂരു : ഭക്ഷണശാലയിൽ നിന്ന് ക്യാമറയിൽ പകർത്തിയ ഫോട്ടോ മൊബൈലിലേക്ക് അയക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 18-കാരൻ കുത്തേറ്റു മരിച്ചു. ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. നാട്ടുകാരനായ സൂര്യയാണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയുടെ ഭിത്തിയിൽ ആകർഷിക്കാൻ ധാരാളം പെയിന്റിങ്ങുകളുണ്ടായിരുന്നു. ഇവിടെനിന്ന് ആളുകൾ ഫോട്ടോയെടുക്കുന്നത് പതിവാണ്. സൂര്യയും മൂന്നു സുഹൃത്തുക്കളും ഫോട്ടോയെടുത്തു. ഇതിനിടെ മറ്റൊരു സംഘമെത്തി സൂര്യയോടും സംഘത്തോടും അവരുടെ ചിത്രമെടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഫോട്ടോകൾ വാട്‌സാപ്പിൽ അയക്കാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ, ക്യാമറയിലെടുത്തതിനാൽ ഫോട്ടോ നേരിട്ട് ഫോണിലേക്ക് അയക്കാൻ കഴിയില്ലെന്ന് ഡൗൺലോഡ് ചെയ്ത് പിന്നീടേ അയക്കാൻ കഴിയൂ എന്ന് സൂര്യ പറഞ്ഞു.…
Read Moreമലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരു: കണ്ണൂർ ചൊക്ലി സ്വദേശിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19) മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. മയ്യിത്ത് ശിഹാബ് തങ്ങൾ സെന്ററിലെത്തിച്ച് മരണാനന്തരകർമങ്ങൾ ചെയ്ത ശേഷം സ്വദേശമായ ചൊക്ലിയിൽ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: റഹിയാൻ മുഹമ്മദ്, ഫാത്തിമ സുഹറ.
Read Moreനടൻ കലാഭവൻ മണിയുടെ മരണകാരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥർ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും അംശം മരണം സംബന്ധിച്ച് ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പിഎൻ ഉണ്ണിരാജൻ ഐപിഎസ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ- ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാടി പല തവണ പരിശോധിച്ചിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാൻ…
Read Moreനിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി രണ്ട് കാൽനടയാത്രക്കാർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ അണ്ണാനഗറിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് അമിതവേഗതയിൽ കുതിച്ചെത്തിയ കാർ നടപ്പാതയിലുണ്ടായിരുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയായ വിജയ് യാദവ് (21), സെക്യൂരിറ്റി ജീവനക്കാരൻ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. അപകടം ഉണ്ടായതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ആസിഫ് എന്നയാളാണ് കാർ ഓടിച്ചതെന്ന്…
Read More