ബെംഗളൂരുവിൽ നിന്നുള്ള വിമാനം വൈകി; രോഷാകുലരായി യാത്രക്കാർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം 14 മണിക്കൂറോളം വൈകി. സാങ്കേതിക തകരാർ മൂലം വിമാനം വൈകിയെന്ന് മാത്രമല്ല, യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങളൊന്നും ഏർപ്പെടുത്താത്തതും യാത്രക്കാരുടെ അതൃപ്തിക്ക് കാരണമായി. 200ലധികം യാത്രക്കാർ സ്‌പൈസ് ജെറ്റ് ജീവനക്കാരുമായി സ്‌റ്റേഷനിൽ ഏറ്റുമുട്ടി. ബുധനാഴ്ച രാവിലെ ആറിന് ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക കാരണങ്ങളാൽ 2 മണിക്കൂർ വൈകുമെന്ന് ജീവനക്കാർ അറിയിച്ചു. രണ്ട് മണിക്കൂർ വിമാനത്തിൽ ചെലവഴിച്ച യാത്രക്കാരെ പിന്നീട് വിമാനത്തിൽ നിന്ന്…

Read More

മംഗളൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി; മണിക്കൂറുകളോളം ബുദ്ധിമുട്ടി യാത്രക്കാർ 

ബെംഗളൂരു: മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് കഴിഞ്ഞ ദിവസം രാത്രി 11.05ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥയിൽ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും…

Read More