ബെംഗളൂരു: പല്ലി വീണ പാൽ കുടിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഉള്ളഗഡ്ഡി ഖാനപുര വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ആണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഉള്ളഗഡ്ഡി ഖാനപുര ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ക്ഷീരഭാഗ്യ പാൽ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക സങ്കേശ്വർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 540 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. ഇന്നും പതിവുപോലെ എൻജിഒ മുഖേന സ്കൂളിൽ പാൽ വിതരണം ചെയ്തു. പാൽ കുടിക്കാൻ വിദ്യാർഥികൾ വരി നിൽക്കുന്നതിനിടെയാണ്…
Read MoreTag: hospitalized
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ
കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. വിഷം ഉള്ളിൽച്ചെന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.
Read Moreദേഹാസ്വാസ്ഥ്യം; കേരള വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ആശുപത്രിയിൽ
ആലപ്പുഴ: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാർഡിയാക് പ്രശ്നങ്ങൾ ഇല്ലെന്നു ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണു സംഭവം.
Read Moreനടൻ വിജയകാന്ത് ആശുപത്രിയിൽ
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വിശ്രമിക്കുകയായിരുന്ന നടൻ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ. പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചു. കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.
Read Moreനടി സമാന്ത ആശുപത്രിയിൽ
മയോസിറ്റിസ് എന്ന രോഗത്തെ പറ്റി കഴിഞ്ഞ വര്‍ഷമാണ് സമാന്ത തുറന്ന് പറഞ്ഞത്. പിന്നീട് അങ്ങോട്ടേക്ക് ഇതിന്റെ ചികിത്സയും ഇതുമായി ബന്ധപ്പെട്ട അഭിനയത്തില്‍ നിന്നും ഇടവേള എടുത്തതും ഒക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താൻ ആശുപത്രിയിലാണെന്നും ഡ്രിപ്പ് ഇട്ട് ചികിത്സയിലണെന്നും താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കൈയില്‍ ഡ്രിപ്പ് ഇട്ട് കിടക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുറച്ച് മാസങ്ങളായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.…
Read Moreടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച് 1 എൻ1 സ്ഥിരീകരിച്ചു
കോഴിക്കോട്: ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് സിദ്ദിഖ് എംഎൽഎ യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എംഎൽഎ യെ വാർഡിലേക്ക് മാറ്റി. ചികിത്സയുടെ തുടർച്ചയായി ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അനാരോഗ്യം സംബന്ധിച്ച് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘സോളാർ കേസിൽ ഉമ്മൻ ചാണ്ടി സാറിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിരവധി കോളുകൾ വന്ന്…
Read Moreസോണിയ ഗാന്ധി ആശുപത്രിയിൽ
ഡൽഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നാണ് നിലവില്‍ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
Read Moreമലിനജലം കുടിച്ച് 13 പേർ ആശുപത്രിയിൽ
ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…
Read More