ടിപ്പു സുൽത്താനെ അപമാനിച്ച് പോസ്റ്ററുകൾ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം 

ബെംഗളുരു: ടിപ്പു സുൽത്താനെ അപമാനിച്ച്​ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന്​ സംസ്ഥാനത്ത് പ്രതിഷേധം. ബെളഗാവി ജില്ലയിലെ ചിക്കോടിയിലാണ് ശനിയാഴ്​ച്ച​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​. സംഘർഷ സാധ്യതാ റിപ്പോർട്ടുകളെ തുടർന്ന്​ പ്രദേശത്ത്​ പോലീസ്​ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്​. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി എസ്​.പി സിബി ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 50ലധികം പോലീസുകാരെ പ്രദേശത്ത്​ വിന്യസിച്ചിട്ടുണ്ട്​. ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ കർണാകയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ…

Read More

ഭാര്യ മറ്റൊരു മതം സ്വീകരിച്ചാൽ ഭർത്താവിന് വിവാഹമോചനം അവശ്യപ്പെടാം 

ബെംഗളുരു: ഭാര്യ മറ്റൊരു മതം സ്വീകരിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതോടെ ദമ്പതികളുടെ വിവാഹബന്ധം അസാധുവായെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു. വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ, ഭര്‍ത്താവില്‍ നിന്ന് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 ലെ ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ സെഷന്‍സ്…

Read More

ക്ഷേത്ര പരിസരത്ത് ഭക്തർക്ക് വൈദ്യുതാഘാതമേറ്റു; നിരവധി പേർക്ക് പരിക്ക്

ബെംഗളുരു: ക്ഷേത്രപരിസരത്ത് നിരവധി പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്ര പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. ദര്‍ശനത്തിനായി എത്തിയ ഭക്തര്‍ ക്ഷേത്രത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഭക്തര്‍ നിന്നിരുന്ന പരിസരത്ത് നിലത്ത് വീണ് കിടന്ന വൈദ്യുത കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് നിഗമനം. അപകടത്തില്‍പ്പെട്ടവരെ കണ്ട് മറ്റുള്ള ഭക്തര്‍ പരിഭ്രാന്തരായി ഓടിയതോടെ പ്രദേശത്ത് തിക്കും തിരക്കും അനുഭവപ്പെട്ടു. നിലത്ത് വീണ പലര്‍ക്കും ചവിട്ടേറ്റിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയതായി പോലീസ് പറഞ്ഞു.…

Read More

ബിജെപി കർണാടക അധ്യക്ഷനായി യെദ്യൂരപ്പയുടെ മകൻ 

ബംഗളൂരു: ബിജെപി കർണാടക അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര യെദ്യൂരപ്പയെ നിയമിച്ചു. നളിൻ കുമാർ കട്ടീലിനെ മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ അധ്യക്ഷനായി നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. 2019 ൽ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിതനായ നളിൻ കുമാർ കട്ടീലിൽ നിന്ന് ചുമതലയേൽക്കുന്ന അദ്ദേഹം കർണാടകയുടെ പത്താമത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവ് പ്രതിനിധീകരിച്ച ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയേന്ദ്ര…

Read More

ബാങ്ക് മാനേജർ രക്തം വാർന്ന് മരിച്ച നിലയിൽ

ബെംഗളുരു: കർണാടക ബാങ്ക് ജനറൽ മാനേജർ കെ. വദിരാജിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു ബോണ്ടൽ സ്വദേശിയാണ്. വ്യാഴാഴ്ച പകൽ വീട്ടിൽ തനിച്ചായ സമയത്താണ് മരണം സംഭവിച്ചത്. ഭാര്യ എത്തിയപ്പോൾ കഴുത്തിലും വയറ്റിലും മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Read More

ഓട്ടോറിക്ഷയും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 3 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ 6 മരണം 

ബംഗളൂരു: ഓട്ടോ റിക്ഷയും സിമന്റ് ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ ആറു പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. കൽബുർഗിയിലെ ഹലകാർത്തി ഗ്രാമത്തിൽ ദേശീയപാതയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന 10 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് സിമന്റ് ടാങ്കർ ഓട്ടോ റിക്ഷയെ വലിച്ചുകൊണ്ടുപോയി. ആധാർ കാർഡ് തിരുത്തുന്നതിനായി കലബുറഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിൽ പോയ ഇവർ, തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ്…

Read More

മതപരിവർത്തന ശ്രമം; വിദ്യാർത്ഥിക്കെതിരെ കേസ്

ബെംഗളുരു: സഹപാഠിയെ മതപരിവര്‍ത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ പോലീസ് കേസെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് നടപടി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകെരെ താലൂക്കിലെ പി.യു.സി കോളജിലാണ് സംഭവം. തന്റെ മകനെ മറ്റൊരു മതത്തില്‍പെട്ട സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് പരശുരാംപുര പോലീസ് കേസെടുത്ത്. കുറച്ചുദിവസങ്ങളായി മകന്റെ പെരുമാറ്റത്തിലും മറ്റും പിതാവിന് സംശയം തോന്നുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടത്താനോ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാനോ മകൻ തയാറായില്ല. മൈസൂരു ദസറ ആേഘാഷങ്ങളിലും പങ്കെടുത്തില്ല. പിന്നീട് പരിശോധിച്ചപ്പോള്‍…

Read More

മന്ത്രിയുടെ ഷൂ ലെയ്സ് കെട്ടി ഗൺമാൻ; മന്ത്രിക്ക്‌ വിമർശനം

ബെംഗളുരു: സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പയുടെ ഷൂ ലെയ്സ് ഗൺമാൻ കെട്ടികൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സർക്കാർ ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാൻ മന്ത്രി ഹോസ്റ്റൽ അടുക്കളയിൽ കയറി ഇറങ്ങിയ ശേഷമാണ് ഗൺമാൻ ഷൂസ് ലെയ്സ് കെട്ടി കൊടുത്തത്. ഇത് വ്യാപക വിമർശനം ആണ് ഉണ്ടാക്കുന്നത്.

Read More

കാർത്തിക് വധം; പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി പോലീസ്

ബെംഗളുരു: കോലാര്‍ എസ്.ഡി.സി കോളേജ് വിദ്യാര്‍ഥി കാര്‍ത്തിക് സിങ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളില്‍ രണ്ട് പേരെ വ്യാഴാഴ്ച പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാര്‍ഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാര്‍ ജില്ല പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. കേസ് അന്വേഷണത്തിന് നിയോഗിച്ച മുല്‍ബഗല്‍ പോലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ വിട്ടല്‍ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുല്‍ബഗല്‍ ദേവനാരായസമുദ്ര ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിര്‍ന്നപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരേയും പ്രതികളേയും…

Read More

സുരക്ഷ മാനദണ്ഡങ്ങൾ ഇല്ലാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ അനുമതി നൽകിയത് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ ലൈസൻസ് നൽകിയ അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. മുൻകരുതലുകൾ പാലിക്കാത്തതിന്റെ പേരിൽ നഗരത്തിലെ വിവിധ പടക്ക സ്റ്റോക്കുകളും വിൽപനശാലകളും പൂട്ടിയ റവന്യൂ ഇൻസ്‌പെക്ടർമാരുടെ നടപടി ചോദ്യം ചെയ്ത് നിരവധി പടക്ക വിൽപനക്കാർ നൽകിയ ഹർജി പരിഗണിച്ചു. എം.നാഗപ്രസന്നയുടെ ബെഞ്ചാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പടക്ക സംഭരണത്തിന് അനുമതി നൽകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.  

Read More