ഖനി വകുപ്പ് ഉദ്യോഗസ്ഥയുടെ മരണം; കാർ ഡ്രൈവർ അറസ്റ്റിൽ 

ബംഗളൂരു: സീനിയർ ജിയോ സയന്റിസ്റ്റ് പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ സുബ്രഹ്മണ്യപുര പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പ്രതിമയുടെ കാർ ഡ്രൈവറായ കിരൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ പ്രതിമയുടെ കാർ ഡ്രൈവറായി കിരൺ ജോലി ചെയ്തു വരികയായിരുന്നു. കിരണിന്റെ പിതാവും മൈൻസ് ആൻഡ് എർത്ത് സയൻസ് വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്തു. കിരണും പ്രതിമയും തമ്മിൽ അടുത്തിടെ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് ഇയാളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിമ  ഡ്രൈവർ ജോലിയിൽ നിന്ന് മാറ്റി. ശനിയാഴ്ച രാത്രിയാണ് കിരൺ…

Read More

കല്യാണ കർണാടക മേഖലയിൽ 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഒരുങ്ങുന്നു 

ബെംഗളൂരു : കല്യാണ കർണാടക മേഖലയിൽ (ഹൈദരാബാദ്-കർണാടക മേഖല) 65 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി സർക്കാർ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കുറവ് നികത്തുന്നതിന് വേണ്ടിയാണിത്. കല്യാണ കർണാടക റീജൺ ഡിവലപ്മെന്റ് ബോർഡുമായി സഹകരിച്ച് ഈ വർഷം തന്നെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് ഗുണ്ടുറാവു അറിയിച്ചു.

Read More

പ്രതീക്ഷ തെറ്റിച്ച് തക്കാളി; കർഷകൻ ജീവനൊടുക്കി

ബെംഗളൂരു : തക്കാളിയുടെ വിലത്തകർച്ചയെത്തുടർന്ന് കടക്കെണിയിലായ കർഷകൻ ജീവനൊടുക്കി. തുമകൂരു പാവഗഡ താലൂക്കിലെ യാരബഹള്ളി സ്വദേശി നാരായണപ്പ(65)യെയാണ് പ്രദേശത്തെ വൈദ്യുതി ടവറിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ നാരായണപ്പ സ്വകാര്യ പണമിടപാടുകാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടംവാങ്ങി ഒരേക്കർ സ്ഥലത്ത് തക്കാളികൃഷിയിറക്കിയിരുന്നു. ‌ വിളവെടുപ്പായപ്പോഴേക്കും തക്കാളി വില കൂപ്പുകുത്തി. കടമെടുത്ത പണത്തിന്റെ പലിശപോലും തിരിച്ചടയ്ക്കാനായില്ല. ഇതിന്റെ നിരാശയിലാണ് നാരായണപ്പ ജീവനൊടുക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും നാലുമക്കളുമുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർണാടക രാജ്യറെയ്‍ത്ത…

Read More

പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ യുവാക്കളുടെ ആക്രമണം 

ബെംഗളൂരു: പബ്ബിൽ കന്നഡ ഗാനം ആലപിച്ചതിന്റെ പേരിൽ തർക്കം. കന്നഡ ഗാനം ആലപിച്ചതിന് ഒരു സംഘം യുവാക്കൾ ആക്രമിച്ചെന്ന് പബ് മാനേജർ പോലീസിൽ പരാതി നൽകി. ഒക്‌ടോബർ 24ന് രാത്രി കെഞ്ചനഹള്ളി റോഡിലെ ഐഡിയൽ ഹോംസിന് സമീപമുള്ള പബ്ബിലാണ് സംഭവം, മാനേജർ രവികാന്ത് ആണ് ആർആർ നഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. ഒക്‌ടോബർ 24ന് രാത്രി 10.45ഓടെ പബ്ബിൽ എത്തിയ ശ്രേയസും സുഹൃത്തുക്കളും പബ്ബിൽ കന്നഡ ഗാനം പ്ലേ ചെയ്യുന്നതിനെ എതിർത്തു. അധിക്ഷേപിക്കുകയും ചെയ്തു. മാനേജർ രവികാന്ത് നൽകിയ പരാതിയിൽ ശ്രേയസിനും സുഹൃത്തിനുമെതിരെ…

Read More

കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടി; 21 പേർ അറസ്റ്റിൽ 

ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് യാദ്ഗിർ, കലബുറഗി ജില്ലകളിൽ നിന്നും 21 പേർ അറസ്റ്റിലായി. കോപ്പിയടിച്ചവരും ഇതിന് സഹായിച്ചവരുമാണ് അറസ്റ്റിലായത്. യാദ്ഗിറിൽ ഒമ്പതുപേരെയും കലബുറഗിയിൽ 12 പേരെയുമാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ ശനിയാഴ്ചതന്നെ പിടിയിലായിരുന്നു. യാദ്ഗിറിൽ അറസ്റ്റിലായവരിൽ എട്ടുപേർ കലബുറഗി അഫ്‌സൽപുർ സ്വദേശികളും ഒരാൾ വിജയപുര സ്വദേശിയുമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തെ 350 പരീക്ഷാകേന്ദ്രങ്ങളിലായി വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടന്ന പരീക്ഷകളിലാണ് കോപ്പിയടിയുണ്ടായത്.

Read More

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: മെഡിക്കൽ സീറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതിയെ സഞ്ജയ് നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ രത് ഗൗഡയാണ് അറസ്റ്റിലായത്. സഞ്ജയ നഗറിലെ ന്യൂ ബിഐഎൽ റോഡിൽ നെക്‌സസ് എഡു എന്ന പേരിൽ ഓഫീസ് തുറന്ന പ്രതി, സിഐടിയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവരുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന്  ശേഖരിക്കുകയായിരുന്നു.  തുടർന്ന് അവരുമായി ബന്ധപ്പെടുകയും വിവിധ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ കുറഞ്ഞ ചെലവിൽ നൽകാമെന്നും പറഞ്ഞു. അതുപോലെ തിമ്മഗൗഡയുടെ മകന് കേരളത്തിലെ മെഡിക്കൽ കോളേജിൽ…

Read More

തെങ്ങ് കൃഷി നശിപ്പിച്ച കുരങ്ങന്മാരെ  കൊന്ന് ചാക്കിൽ കെട്ടി 

ബെംഗളൂരു: തെങ്ങ് കൃഷി നശിപ്പിച്ചതിന് ഏഴ് കുരങ്ങന്മാരെ കൊന്ന് ചാക്കിൽ കെട്ടി. രാമനഗര ജില്ല കനകപൂർ താലൂക്കിലെ ഹരോഹള്ളി താലൂക്കിലെ മലവാടി ഹോബ്ലിയിലെ യലച്ചവാടി ഗ്രാമപഞ്ചായത്തിലെ റസിഡൻഷ്യൽ നഗരത്തിലാണ് ഇത്തരമൊരു പ്രവൃത്തി ഉണ്ടായിരിക്കുന്നത്. വഴിയരികിൽ സംശയാസ്പദമായി കിടന്നിരുന്ന ബാഗ് നീക്കം ചെയ്തപ്പോൾ ഏഴ് കുരങ്ങന്മാരെ കൊന്ന് ബാഗിൽ തള്ളിയതായി കണ്ടെത്തുകയായിരുന്നു. കുരങ്ങുകൾ സാധാരണയായി തെങ്ങുകൾ, സീതപ്പഴം, നിലക്കടല തുടങ്ങിയ കാർഷിക വിളകളെ നശിപ്പിക്കുന്നു. ഇക്കാരണത്താൽ, കുരങ്ങന്മാരുടെ  കുരങ്ങുകളെ കൊന്ന് ചാക്കിൽ കെട്ടി റോഡരികിൽ കൊണ്ടുവന്നിടുകയായിരുന്നു. ഒരു കുട്ടിക്കുരങ്ങുൾപ്പെടെ ഏഴ് കുരങ്ങുകൾ ചത്തു.കുരങ്ങിന്റെ കഴുത്തിൽ രക്തക്കറ…

Read More

വയലിൽ നിന്നും അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ട്രാക്ടർ ഉപയോഗിച്ച് വയലിൽ ഉഴുതുമറക്കുന്നതിനിടെ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. നെലമംഗല താലൂക്കിലെ മണ്ടനചുർക്ക ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവർ ഹരീഷ് ട്രാക്ടറിൽ ഉഴുന്നതിനിടെയാണ് അനുസൂയമ്മയുടെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലപരിശോധനാ സംഘവും സ്ഥലം സന്ദർശിച്ചു. മൃതദേഹം പൂർണമായും ജീർണിച്ചതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. 45 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹം മൂന്നോ നാലോ ദിവസം മുമ്പ് മരിച്ചതാകാം അല്ലെങ്കിൽ കൊലപ്പെടുത്തി ഇവിടെ തള്ളിയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. നെലമംഗല റൂറൽ സ്‌റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ രാജീവും ജീവനക്കാരും…

Read More

അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ . കടേലുവിന് സമീപം കൊണ്ടേല ഗ്രാമത്തിലെ ദുർഗ നഗറിൽ രത്‌ന ഷെട്ടി ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ അസ്വാഭാവികമായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഇവരുടെ മകനെ ബജ്‌പെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രവിരാജ് ഷെട്ടി (33) ആണ് അറസ്റ്റിലായത്. കടീലു ദുർഗ നഗറിൽ മകൻ രവിരാജിനൊപ്പമായിരുന്നു രത്‌ന ഷെട്ടി താമസിച്ചിരുന്നത്. ഗിഡിഗെരെ പള്ളിക്ക് സമീപമുള്ള ബാലകൃഷ്ണയുടെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ രവിരാജ് ഷെട്ടി അമ്മയോടൊപ്പം…

Read More

കുടകിൽ അപൂർവയിനം പല്ലിയെ കണ്ടെത്തി

ബെംഗളൂരു: കുടകിൽ അപൂർവ്വയിനം പല്ലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊമോഡോ പല്ലിയെയാണ് ഡ്രാഗൺ കണ്ടെത്തിയത്. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലെ കുന്ദ ഗ്രാമത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കൊടണ്ടേര ഗ്രാമവാസിയായ ദിലീപിന്റെ വീടിനടുത്താണ് പല്ലി പ്രത്യക്ഷപ്പെട്ടത്. ആറടി നീളമുള്ള പല്ലിയാണിത്. ലോകത്തിലെ ഏറ്റവും വലിയ പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ. ഇന്തോനേഷ്യയിലെ കൊമഡോ, റിങ്ക,ഫ്ളോർസ്, ഗില്ലി മോതാംഗ് എന്നീ ദ്വീപുകളിൽ കണ്ടുവരുന്നു. ഏകദേശം 3 മീറ്റർ നീളം വെയ്ക്കുന്ന പല്ലിയിനമാണ് കൊമഡോ ഡ്രാഗൺ. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഐയുസിഎൻ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന ഒരു കോമഡോ ഡ്രാഗൺ പത്തടിവരെ…

Read More