ബെംഗളൂരു: വിജയപുരയിൽ എച്ച് എച്ച് സംഗപുര ക്രോസിന് സമീപം ഇന്ന് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കരിമ്പ് കയറ്റി വന്ന ട്രാക്ടർ അമിത വേഗതയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read MoreTag: karnataka
സോണിയ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കുമെന്ന് സൂചന
ബെംഗളൂരു: സംസ്ഥാനത്ത് രാജ്യസഭാ സീറ്റുകളിലൊന്നിൽ സോണിയാഗാന്ധിയെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കോൺഗ്രസിൽ ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ നിന്ന് കോൺഗ്രസിന് കൂടുതൽ സീറ്റുലഭിക്കാൻ ഇത് ഇടയാക്കുമെന്ന് നേതാക്കൾ കരുതുന്നു. ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിനേരിട്ട കോൺഗ്രസ്, ലോക്‌സഭാതിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ സീറ്റ് നേടാനാണ് ലക്ഷ്യമിടുന്നത്. കർണാടകത്തിനുപിന്നാലെ അയൽസംസ്ഥാനമായ തെലങ്കാനയിലും കോൺഗ്രസ് മികച്ച വിജയം നേടിയതോടെ സോണിയ കർണാടകം വഴി രാജ്യസഭയിലെത്താൻ സന്നദ്ധമായേക്കുമെന്ന് നേതാക്കൾ കരുതുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ റായ്‌ബറേലിയിൽ സോണിയ വീണ്ടും മത്സരിക്കുന്നില്ലെന്നാണ് വിവരം. വരുന്ന ഏപ്രിൽ രണ്ടിനാണ് കർണാടകത്തിൽനിന്നുള്ള മൂന്ന് കോൺഗ്രസ്…
Read Moreവിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: കൊല്ലേഗല താലൂക്കിലെ സീനിയർ പ്രൈമറി സ്‌കൂളിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗസ്റ്റ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് ജീവനക്കാർ വൈദ്യുതി ബില്ലെടുക്കാൻ പോയപ്പോഴാണ് സ്കൂൾ മുറിയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടത്. പിന്നീട് ഈ പ്രശ്നം കൊല്ലേഗല മണ്ഡലം വിദ്യാഭ്യാസ ഓഫീസർ മഞ്ജുളയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ കൊല്ലേഗല റൂറൽ പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ കൊല്ലേഗല റൂറൽ പോലീസ് സ്‌റ്റേഷൻ സ്വീകരിച്ചു.
Read Moreമുഖ്യമന്ത്രിയുടെ മുസ്ലിംങ്ങളോടുള്ള പ്രണയം നല്ലതിനല്ല; ബിഎസ് യെദ്യൂരപ്പ
ബെംഗളൂരു: മുസ്ലീം സമുദായത്തിന് ഗ്രാന്റ് നൽകുന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നതും ഒരു സമുദായത്തെ പ്രണയിക്കുന്നതും തനിക്ക് മഹത്വം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് പണം നൽകുന്നതിൽ മുഖ്യമന്ത്രിയെന്ന നിലയിൽ സിദ്ധരാമയ്യയ്ക്ക് എതിർപ്പില്ലെന്ന് നഗരത്തിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാൽ , പണത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളെ പറ്റിക്കുന്നത് അങ്ങനെയല്ല. ഈ പ്രസ്താവന ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ അനുവദിച്ചു. മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരം വാക്കുകൾ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയെ പാപ്പാ ഉൾപ്പെടെ എല്ലായിടത്തുനിന്നും ഇതിനകം അപലപിച്ചിട്ടുണ്ട്.…
Read Moreവരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ബെംഗളൂരു: വരൾച്ച ദുരിതാശ്വാസത്തിനായി കർണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കടുത്ത വരൾച്ചയുടെ ആഘാതത്തിൽ വലയുന്ന കർണാടകക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. 123 വർഷത്തിനിടയിലെ ഏറ്റവും രൂഷമായ വരൾച്ചയാണ് കർണാടകയിൽ അനുഭവപ്പെടുന്നതെന്നും 35,162 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നതെന്നും ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. 40-90 ശതമാനം വരെ വിളകൾ നശിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന്…
Read Moreനിയമസഭയിലെ സവർക്കറുടെ ചിത്രം; തീരുമാനം സ്പീക്കർ എടുക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യുന്നതിനെ കുറിച്ച് സ്‌പീക്കര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് നിരവധി നേതാക്കളുടെ ചിത്രം നിയമസഭയില്‍ അനാച്ഛാദനം ചെയ്‌തിരുന്നു. ഇതിനൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യണമെന്നാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2022ലാണ് ബിജെപി സര്‍ക്കാര്‍ ചിത്രം നിയമസഭയില്‍ ഉള്‍പ്പെടുത്തിയത്. അന്ന് തങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു. പ്രതിപക്ഷമായ തങ്ങളുടെ അഭിപ്രായം തേടാതെയായിരുന്നു ചിത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള നടപടിയെന്നും അതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ പ്രഥമ…
Read Moreനവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച 27 കാരി അറസ്റ്റിൽ
ബെംഗളൂരു : നവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച ജിഗനി സ്വദേശിയായ 27-കാരിയെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ വളർത്താൻ താത്പര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണെന്നാണ് യുവതി പോലീസിനുനൽകിയ മൊഴി. കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു.
Read Moreകാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികനോട് മോശമായി പെരുമാറി ദേവഗൗഡയുടെ മരുമകൾ
ബെംഗളൂരു: ബൈക്ക് യാത്രികനോട് തട്ടിക്കയറുന്ന ദേവഗൗഡയുടെ മരുമകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എച്ച് ഡി ദേവഗൗഡയുടെ മരുമകളും എച്ച് ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭവാനിയുടേതായി പ്രചരിക്കുന്ന ഈ ക്ലിപ്പില്‍ അവര്‍ ഒരു ബൈക്ക് യാത്രികനോട് മോശമായി പെരുമാറുന്നത് വ്യക്തമാണ്. ബൈക്ക് യാത്രികന്‍ ഭവാനി രേവണ്ണ സഞ്ചരിച്ച കാറില്‍ ഇടിച്ചതിന് പിന്നാലെയാണ് അവര്‍ ബൈക്ക് യാത്രികനോട് തട്ടിക്കയറിയത്. ബൈക്ക് യാത്രികനോട് ഭവാനി രേവണ്ണ തന്റെ കാറിന് കേടുപാടുകള്‍ വരുത്തുന്നതിന് പകരം ബസിനടിയില്‍ ചെന്നുകയറി മരിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ്…
Read Moreഏഴ് നാടൻ ബോംബുകളുമായി 50 കാരൻ പിടിയിൽ
ബെംഗളൂരു: ഹനഗൽ താലൂക്കിലെ അഡൂർ പോലീസ് നടത്തിയ പരിശോധനയിൽ 7 നാടൻ ബോംബുകൾ പിടിച്ചെടുത്തു. നാടൻ ബോംബ് കൈവശം വെച്ച കുറ്റത്തിന് ദുർഗപ്പ തുരാബിഗുഡ്ഡ (50)യെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയെ വേട്ടയാടുക എന്ന ഉദ്ദേശത്തോടെയാണ് കുസനൂർ വനമേഖലയിൽ ബോംബ് സ്ഥാപിച്ചത്. സംഭവത്തിൽ ആഡൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreനഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളുരു: തുണിക്കടയിൽ എത്തിയ യുവതിയുടെ സ്വകാര്യ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ 32 കാരൻ പിടിയിൽ. മൈനുദീൻ മുണ്ടഗോഡയാണ് പ്രതി. ഹനഗൽ താലൂക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി വസ്ത്രങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. ഈ സമയം യുവതിയുടെയും വസ്ത്രം മാറുന്ന ചിത്രങ്ങൾ രഹസ്യമായി എടുത്ത് പിന്നീട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. കൂടാതെ യുവതിയുടെ ഫോണിലേക്ക് വിളിച്ച് നഗ്ന വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം യുവതിയിൽ നിന്നും 50000 രൂപയും സ്വർണ ചെയനും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.
Read More