കുടകിൽ മലയാളി കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ആത്മഹത്യ കുറിപ്പ് കണ്ടെത്തി 

ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം കുടകിലെ ഹോം സ്‌റ്റേയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാവിലെ 11 മണിയായിട്ടും ഇവരെ…

Read More

മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം എത്തിയ കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമത്തുന്നതിനിടെ ഈ കുട്ടിയും തിരയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

“എഴുത്തുവഴിയിലെ അനുഭവ സാക്ഷ്യങ്ങൾ”സംഘടിപ്പിച്ചു 

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരികസമിതിയുടെ ” എഴുത്തുവഴിയിലെ അനുഭവ സാക്ഷ്യങ്ങൾ” എന്ന പരിപാടി ഉപാധ്യക്ഷൻ ഷാജി അക്കിത്തടത്തിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ഷൈനി അജിത് സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരായ സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, മായ.ബി.നായർ , മാസ്റ്റർ ഓസ്റ്റിൻ അജിത്ത് എന്നിവർ എഴുത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. സർഗ്ഗധാര അംഗങ്ങളെകൂടാതെ നഗരത്തിലെ കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

Read More

ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: ആലപ്പുഴ വീയപുരം മലപാടം കാവുംകൽ വീട്ടിൽ കെ.സി. മത്തായി (79) ബംഗളൂരുവിൽ നിര്യാതനായി. ഐ.ടി.ഐ ലിമിറ്റഡ് ബാംഗ്ലൂർ കോംപ്ലക്സ് റിട്ട. ഉദ്യോഗസ്ഥനാണ്. ബംഗളൂരു ഉദയനഗർ കുവെമ്പുറോഡിൽ ഡ്രീംസ് കോ​ട്ടേജിലായിരുന്നു സ്ഥിരതാമസം. ഭാര്യ: മോളി മത്തായി. മക്കൾ: ഡ്രീമി, നവീൻ. മരുമകൾ: മെറിൻ.

Read More

നഗരത്തിലെ സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തു; മറുപടി മോശമായപ്പോൾ കേസ് കൊടുത്ത് മലയാളി യുവാവ് 

ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്. അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്. ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ. 2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ…

Read More

സിൽക്ക് ബോർഡിന് സമീപം ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.

Read More

അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു 

ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…

Read More

ഓർഫനേജിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു 

ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ക​ണ്ണൂ​ർ ചൊ​ക്ലി സ്വദേശിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ക​ടു​ക്ക ബ​സാ​ർ റ​ഹീ​സ്-​റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ (19) മു​രു​കു​ണ്ട പാ​ള​യ​ത്തെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മ​യ്യി​ത്ത് ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​റി​ലെ​ത്തി​ച്ച് മ​ര​ണാ​ന​ന്ത​ര​ക​ർ​മ​ങ്ങ​ൾ ചെ​യ്ത ശേ​ഷം സ്വ​ദേ​ശ​മാ​യ ചൊ​ക്ലി​യി​ൽ ​കൊ​ണ്ടു​വ​ന്ന് ക​ണ്ണോ​ത്തു​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഹി​യാ​ൻ മു​ഹ​മ്മ​ദ്, ഫാ​ത്തി​മ സു​ഹ​റ.

Read More

സുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു 

ബെംഗളുരു: സുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു. നവംബർ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 9.00 വരെ ജ്യോതി സ്കൂളിന് സമീപം ഇൻഡ്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ ബെംഗളൂരു ബൈബിൾ കൺവെൻഷനില്‍ യു.ടി ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, KSEB), ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിലെ മറ്റു സുവിശേഷകരും ചടങ്ങിൽ പ്രസംഗിക്കും. സ്ഥാപക പ്രസിഡൻ്റ് പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും.

Read More