കേരളസമാജം ബംഗളുരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ 

ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. .23 നു വൈകീട്ട് 5 മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി.എസ്‌. എ ഭവനിൽ വെച്ച് നടക്കുന്ന “സാഹിത്യ സായാഹ്നം 11 പരിപാടിയിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര സാഹിത്യ…

Read More

കേരളസമാജം ബംഗളുരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ 

ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. അഞ്ചു മണിക്കു ചേരുന്ന സാഹിത്യ സായാഹ്നത്തിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ബെംഗളുരുവിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന…

Read More

കേരളസമാജം ബംഗളുരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ 

ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. അഞ്ചു മണിക്കു ചേരുന്ന സാഹിത്യ സായാഹ്നത്തിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ബെംഗളുരുവിലെ പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന…

Read More

ജിഎം ഓണാഘോഷം സമാപിച്ചു 

ബെംഗളൂരു: ജി.എം ഓണാഘോഷം ഇലക്ട്രോണിക് സിറ്റി കൽച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കഴിഞ്ഞ ഒന്നര മാസമായി വിവിധ കലാ കായിക പരിപാടികളോടെ നടന്നു വന്ന ഓണാഘോഷത്തിന് സപ്തംബർ 17ന് സമാപ്തമായി. സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ദഫ്മുട്ട്, മെഗാ തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി നാടൻ കലകളുടെയും ക്ലാസിക്കൽ കലകളുടെയും സംഗമവേദിയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. സെപ്റ്റംബർ 17 – ന് ECWA യുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യ പ്രായോജകരായ ഗോ ഹാപ്പി…

Read More

കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: നെലമംഗലയ്ക്കു സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അജ്മലിന്റെ സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള 6 പേർ കുളിക്കാനായി ക്വാറിയിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു. അഗ്‌നിശമന സേന, നെലമംഗല റൂറൽ പോലീസ്, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് നെലമംഗലയിലെ എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: സഫീന.…

Read More

കോടികളുടെ ലഹരി വസ്തുക്കളുമായി മലയാളികൾ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ 

ബെംഗളുരു: 7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി നഗരത്തിൽ മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍. കേരളം, ഒഡിഷ സ്വദേശികളായ നാലുപേര്‍ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരും മൂന്ന് വിദേശികളുമാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. വര്‍ത്തൂര്‍, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടണ്‍പേട്ട്, കാഡുഗോഡി എന്നിവിടങ്ങളില്‍ സി.സി.ബി.യുടെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ നിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം…

Read More

പ്രീ പ്രൊഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ

ബെംഗളുരു: ബെംഗളുരു ഇസ്ലാമിക് ഗൈഡൻസ് സെൻ്ററും വിസ്ഡം യൂത്ത് ബെംഗളുരുവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രീ പ്രോഫേസ് ഫാമിലി മീറ്റ് ഇന്ന് വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഇന്ദിരാ നഗർ പ്രസ്റ്റീൻ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. നവംബർ 11,12 തീയ്യതകളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന പ്രോഫേസ് ൻ്റെ മുന്നോടിയായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൗൺസിലറുമായ ഡോ. ജൗഹർ മുനവ്വർ പാരൻ്റിംഗ് വിഷയത്തിൽ സംസാരിക്കും, കൂടാതെ മുസ്തഫ മദനിയും പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും (പ്രാർത്ഥനാ സൗകര്യം…

Read More

ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു

ചെന്നൈ: തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.

Read More

മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണ നിവാസിൽ കെവി അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യയാണ് മരിച്ചത്. നഗരത്തിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് പോയതാണ്. തുടർന്നാണ് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.

Read More

മലയാളി യുവാവിനെ സ്വകാര്യ ഹോട്ടലിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും യൂണിയന്‍ ബാങ്കിലെ ഉദ്യോഗസ്ഥനുമായ ഗോപു ആര്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇദ്ദേഹം മുറിയില്‍ നിന്നും പുറത്ത് പോയിരുന്നു. സംഭവത്തില്‍ പാണ്ഡേശ്വർ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More