ബെംഗളൂരു: ചിക്കമംഗളൂരുവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് മറിഞ്ഞ് ബസിലുണ്ടായിരുന്ന ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുദിഗെരെ താലൂക്കിലെ ഗോനിബിഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ബംഗളുരുവിൽ നിന്ന് ഹൊറനാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ചീക്കനഹള്ളി-കസ്കെബൈലിന് ഇടയിൽ ബേലൂർ മുടിഗെരെ റോഡിന് നടുവിൽ വെച്ച് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് വീണത്. ഈ അവസരത്തിൽ ബസിന്റെ ചില്ലിലൂടെ പുറത്തേക്ക് വീണ സുരേഖ…
Read MoreTag: mangaluru
സുഹൃത്തുക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു,മറ്റൊരാൾ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: സുഹൃത്തുക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. ബട്കല താലൂക്കിലെ കൈകിനി ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒരു യുവാവ് മരിക്കുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. താലൂക്കിലെ കൈകിനി മഠത്തഹിത് സ്വദേശി ഗിരീശ മാരുതി മൊഗേരയാണ് മരിച്ചത്. കൈകിനി മഠം സ്വദേശിയും നിലവിൽ ബസ്തികിയിൽ താമസക്കാരനുമായ ലോകരാജ നാഗരാജ മൊഗേരയെ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈകിനി ഗ്രാമപഞ്ചായത്തിന് സമീപമാണ് ഇരുവരും ഒരുമിച്ച് വിഷം കഴിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലോക്‌രാജ് സംസാരിക്കാവുന്ന അവസ്ഥയിലല്ലാത്തതിനാൽ സുഖം പ്രാപിച്ച ശേഷമേ യഥാർത്ഥ…
Read Moreബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാൾ പിടിയിൽ
ബെംഗളുരു: നഗരത്തില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരൻ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബസ് പുത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂര്‍ വനിത പോലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Moreപ്രവീൺ നെട്ടാറു കൊല; ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നവർക്ക് പരിതോഷികം
ബംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ട കേസിൽ ഇനിയും പിടികൂടാൻ ഉള്ള മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ വീതം പരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പൊയ്യ ഗുഡ്ഡെ സ്വദേശി നൗഷാദ്, കുടക് സോമവാർപേട്ടിൽ നിന്നുള്ള കലക്കണ്ടൂർ അബ്ദുൾ റഹ്മാൻ, അബ്ദുൾ നസീർ ഒളിവിൽ ഉള്ളത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.
Read Moreചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക ; പരിഭ്രാന്തരായി യാത്രക്കാർ
ചെന്നൈ: ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ചങ്ങല വലിച്ച് ട്രയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടിയതോടെ നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മംഗളൂരു -ചെന്നൈ എക്‌സ്പ്രസ് തിരുർ സ്റ്റേഷൻ വിട്ടതോടെയാണ് ജനറൽ കംപാർട്ട്മെൻറ് ബോഗിയില്‍ പുക ഉയര്‍ന്നത്. ട്രെയിന്‍ എന്‍ജിനില്‍ നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ മുത്തൂർ റെയിൽവേ മേൽപാലത്തിന് ചുവട്ടിൽ നിന്നതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന്…
Read Moreനട്ട്സിനൊപ്പം കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. 67.56 ലക്ഷം രൂപ വിലമതിക്കുന്ന 1133 ഗ്രാം സ്വര്‍ണമാണ് മൂന്ന് വ്യത്യസ്ത പരിശോധനകളിലൂടെ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ആദ്യ പരിശോധനയില്‍ ബദാം, പിസ്ത തുടങ്ങിയ നട്‌സുകളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ തകിടുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ലഭിച്ചത്. പിന്നീട് നടന്ന പരിശോധനകളില്‍ നിന്നും ജാക്കറ്റുകളിലും മറ്റു വസ്ത്രങ്ങളിലും ഒളിപ്പിച്ച പൊടിച്ച രൂപത്തിലുള്ള സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ രണ്ട് ഇന്ത്യൻ വംശജരേയും ഒരു മലേഷ്യൻ വംശജനെയും അറസ്റ്റ് ചെയ്തതായി പോലീസ്…
Read Moreലോകകപ്പ് വാതുവയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പില്‍ ഏര്‍പ്പെട്ട മൂന്നു പേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റിലായി. മൂഡബിദ്രി പോലീസ് സ്റ്റേഷൻ പരിധിയില്‍ മര്‍പാടി ഗ്രാമത്തില്‍ ഒണ്ടിക്കട്ടെ കടല്‍ക്കര പാര്‍ക്കിനോടനുബന്ധിച്ചാണ് വാതുവെപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചത്. മര്‍പാടിയിലെ യു.സുകേഷ് ആചാര്യ(30),പടുമര്‍നഡു ഗ്രാമത്തിലെ ബി.ഉമേഷ്(40),മൂഡബിദ്രി പുത്തിഗെയിലെ പി.പുറന്തര കുളല്‍(38) എന്നിവരാണ് അറസ്റ്റിലായത്. പാര്‍ക്കില്‍ എത്തുന്നവരെ വാതുവെപ്പിലേക്ക് ആകര്‍ഷിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്. പുരന്തരയാണ് കേന്ദ്രം തുടങ്ങാൻ പണം മുടക്കിയതെന്ന് സുകേഷ് പോലീസിനോട് പറഞ്ഞു.മുംബൈയില്‍ നിന്നാണ് വെബ്സൈറ്റ് നിയന്ത്രിച്ചത്. പണമിടപാട് ഓണ്‍ലൈനില്‍ ആയതിനാല്‍ നോട്ടുകള്‍ കണ്ടെത്താനായില്ലെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മൂഡബിദ്രി…
Read Moreഹമാസിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് വീഡിയോ; മംഗളൂരു സ്വദേശി അറസ്റ്റിൽ
ബംഗളൂരു: ഭീകര സംഘടനയായ ഹമാസിനും ഇസ്രയേലിനെതിരായ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ സൃഷ്ടിച്ച് ഷെയർ ചെയ്തതിന് ഒരാളെ മംഗളൂരു നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതി മംഗളൂരുവിലെ ബന്ദർ സ്വദേശിയാണ് സക്കീർ എന്ന സാക്കി (58) ആണെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. വീഡിയോ വൈറലായതോടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനായക് തൊറഗൽ പ്രതിയെ അറസ്റ്റ് ചെയ്തു. മംഗളൂരു നോർത്ത് പോലീസ്…
Read Moreമംഗളൂരുവിൽ ഒരു വിഭാഗത്തെ തഴഞ്ഞ് നവരാത്രി ഉത്സവ സ്റ്റാളുകൾ ലേലം ചെയ്തു
ബെംഗളൂരു: മംഗളൂരുവിലെ മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ ഒരു വിഭാഗം വ്യാപാരികളെ പൂർണമായി ഒഴിവാക്കി ലേലം ചെയ്തതായി പരാതി. ലേല നടപടി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. സർക്കാറിന്റെ മതേതര മുഖത്തെ കനത്ത പ്രഹരമായി ഇത് മാറുകയാണ്. സ്റ്റാളുകൾ ലേലത്തിന് വെച്ചപ്പോൾ 71 എണ്ണം ഒരാൾ ഒമ്പത് ലക്ഷം രൂപക്ക് വിളിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ക്ഷേത്രം ഭരണസമിതിക്ക് ലഭിക്കുന്നത്. നഗരത്തിലെ തിരക്കേറിയ കാർ സ്ട്രീറ്റിലാണ് 71 സ്റ്റാളുകൾ. ജില്ല കമ്മീഷണറുടെ ഉത്തരവ്…
Read Moreസഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; മലയാളി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം. ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ മലയാളി യുവാക്കളെ സദാചാര ഗുണ്ടകൾ വളഞ്ഞ് ചോദ്യം ചെയ്തു. സ്ഥലത്ത് എത്തിയ പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ബണ്ട്വാൾ പെരുവായിലാണ് കാസർകോട് ഉപ്പള സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പടവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാക്കൾ ഉപ്പളയിലേക്ക് ബസ് കാത്തു നിൽക്കുന്നതിനിടെ കണ്ടുമുട്ടിയ വിദ്യാർത്ഥിയോട് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് കുറച്ച് പേർ സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളയുകയായിരുന്നു. അവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പോലീസ്…
Read More