ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read MoreTag: murder
‘ഉറക്കം എണീറ്റപ്പോൾ മകനെ മരിച്ച നിലയിൽ ആണ് കണ്ടത്’ നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുചനയുടെ മൊഴി
ബെംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സുചന സേത് (39) അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഗോവ പോലീസ്. മകന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ഉറക്കമെഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടുവെന്നുമുള്ള മൊഴിയാണ് സുചന സേത് ചോദ്യം ചെയ്യലിനിടെ ആവർത്തിക്കുന്നത്. സുചന സേതിന്റെ ബാഗിൽനിന്ന് ടിഷ്യൂ പേപ്പറിൽ ഐ ലൈനർ ഉപയോഗിച്ച് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവുമായുള്ള ബന്ധം തീർത്ത മാനസിക പ്രയാസങ്ങളെയും മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കലഹത്തെയും കുറിച്ച് കുറിപ്പിൽ പറയുന്നുണ്ട്. ചില അവ്യക്ത ഭാഗങ്ങളുള്ള കുറിപ്പിലെ മുഴുവൻ…
Read Moreപുലർച്ചെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന മകളെയും കാമുകനെയും അച്ഛൻ വെട്ടിക്കൊന്നു
ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മഹേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ 19 വയസുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസുകാരനെയുമാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.…
Read Moreരണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി
പട്ന: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പുരില്‍ ആണ് അരുംകൊല നടന്നത്. ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ് അരുംകൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്. കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായതായും ഏറെ…
Read Moreമകൾ വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ
കൊച്ചി: വൈഗയെന്ന മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച്…
Read Moreകോൺഗ്രസ് നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു
ബെംഗളൂരു: ആലന്ദ താലൂക്കിൽ കോൺഗ്രസ് നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു. ആലണ്ട് എംഎൽഎ ബിആർ പാട്ടീലിന്റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവ് ബസവരാജ് ചൗളിന്റെ മകനുമായ ചന്ദ്രശേഖർ ചൗൾ (21) ആണ് കൊല്ലപ്പെട്ടത്. അലന്ദ ടൗണിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. സുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ചന്ദ്രശേഖർ തന്റെ സുഹൃത്ത് മിലനൊപ്പം ആലണ്ട് ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ജിഡഗയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് പാർട്ടിക്ക് പോയിരുന്നു. ഈ സമയം ഇരുവരും മദ്യപിച്ച് മടങ്ങിപ്പോകുന്നതിനിടെ എന്തോ കാര്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി.…
Read Moreചായ നല്കാൻ വൈകി; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ലക്‌നൗ: ചായ നല്‍കാന്‍ വൈകിയതിനിന്റെ പേരിൽ ദമ്പതികളുടെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 52കാരനായ ധരംവീര്‍ ആണ് ഭാര്യ സുന്ദരിയെ കൊലപ്പെടുത്തിയത്. രാവിലെ രണ്ടു തവണ ധരംവീര്‍ ചായ ചോദിച്ചു. ചായ ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു സുന്ദരിയുടെ മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ ധരംവീര്‍ വാള്‍ ഉപയോഗിച്ച് പിന്നില്‍ നിന്ന് സുന്ദരിയെ വെട്ടുകയായിരുന്നു. സുന്ദരി തത്ക്ഷണം മരിച്ചതായി…
Read Moreകടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ തർക്കം; 63 കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: കടം വാങ്ങിയ 150 രൂപ തിരിച്ചുനൽകിയില്ലെന്നതിന്റെ പേരിലുണ്ടായ തർക്കം 63കാരന്റെ കൊലപാതകത്തിൽ കലാശിച്ചു. ഭിന്നശേഷിക്കാരനായ നാഗരാജപ്പയാണ് മരിച്ചത്. ചിത്രദുർഗ കൊടഗവള്ളി വില്ലേജിലാണ് സംഭവം. ശേഖർ എന്നയാളിൽ നിന്ന് നാഗരാജപ്പ കുറച്ചുമുമ്പ് 150 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാത്തതിന്റെ പേരിൽ ഇരുവരും തർക്കമുണ്ടായിരുന്നു. അടുത്തിടെ നഗരാജപ്പയെ പണം തിരികെ നൽകാൻ ക്ഷേത്രത്തിൽ കൊണ്ടുപോയി സത്യം ചെയ്യിപ്പിച്ചിരുന്നു. എന്നാൽ, നാഗരാജപ്പ നൽകിയില്ല. കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായപ്പോൾ ശേഖർ കല്ലുപയോഗിച്ച് നാഗരാജപ്പയുടെ തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇയാൾ മരിച്ചു.
Read Moreമദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
തൃശൂർ: തൃശൂർ കൈപ്പറമ്പിൽ മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
Read Moreകുടുംബ വഴക്ക്; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പോലീസിൽ കീഴടങ്ങി
ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദേശഹള്ളി ഗ്രാമത്തിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മധുശ്രീ (32)യാണ് ഭർത്താവിനാൽ കൊല്ലപ്പെട്ടത്. മഹാദേവ് (38) ആണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പത്തുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 8 ഉം 6 ഉം വയസുള്ള രണ്ട് പെൺമക്കളുണ്ട്. മഹാദേവ് ഡ്രൈവറാണ്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി വഴക്ക് അക്രമാസക്തമാവുകയും ഇരുമ്പ് വടിയും വടിയും ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. തൽഫലമായി, സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More