വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് വൈറൽ ആയതോടെ യുവാവും യുവതിയും ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ഹുൻസൂർ താലൂക്കിലെ കൽക്കുനികെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വിവാഹിതയായ യുവതിയും യുവാവും ആത്മഹത്യ ചെയ്തു. വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ യുവാവ് വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടുകയും ഇത് വൈറലാവുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.  

Read More

യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; രക്ഷിക്കാൻ എത്തിയ ഭർത്താവിനെ പ്രതി ആക്രമിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗ്രാമത്തിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്കേറ്റു. ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതികൾ ഭർത്താവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതി നവീൻ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൈസൂരുവിലെ ഒരാളുടെ തോട്ടത്തിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തോട്ടത്തിൽ ഇലക്ട്രിക് ഫ്യൂസ് ഇടാൻ പോയതായിരുന്നു ഭർത്താവ്. ആരുമില്ലാത്ത സമയത്ത് ജോലിക്ക് പോയ യുവതിയെയാണ് പ്രതി…

Read More

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ കാർ യാത്രക്കാരെ തടഞ്ഞ് 9.13 ലക്ഷത്തിന്റെ സ്വർണം കവർന്നു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ രാമനഗരയ്ക്ക് സമീപം കാർ യാത്രക്കാരെ തടഞ്ഞ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി 9.13 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചന്നപട്ടണയിൽ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാരെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. ഹേമഞ്ചല, അങ്കയ്യ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ചയ്ക്ക് ഇരയായത്.

Read More

താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് നിർത്തി കവർച്ച; 68 ലക്ഷം നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി 

ബെംഗളൂരു: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. ചുരത്തിൽ ഒമ്പതാംവളവിനു താഴെ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മൈസൂരുവിൽ നിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത്…

Read More

പാര്‍ലമെന്റ് ആക്രമണം; മുഖ്യസൂത്രധാരന്‍ ലളിത് ഝാ, ആസൂത്രണം നടന്നത് ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍

ന്യൂഡൽഹി: പാര്‍ലമെന്റ് ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പോലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്‌സ്ആപ് വിഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശവും നല്‍കി. ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം…

Read More

ഡിസംബർ 14 മുതൽ മംഗളൂരു- ബെംഗളൂരു ട്രെയിൻ സർവീസുകൾ തടസപ്പെടും; റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ

ബെംഗളൂരു: ഹാസൻ ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ ജോലികൾ ആരംഭിച്ചതിനാൽ ഡിസംബർ 14 മുതൽ 22 വരെ മംഗളൂരുവിനും ബെംഗളൂരുവിനുമിടയിൽ ചില ട്രെയിൻ സർവീസുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേ നിർത്തിവച്ചു. ഈ റൂട്ടിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയതായി പാലക്കാട് ഡിവിഷനിലെ റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെയും വിശദാംശങ്ങൾ. ബെംഗളൂരു -കണ്ണൂർ (ട്രെയിൻ നമ്പർ 16511), ബെംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16595) ഡിസംബർ 16 മുതൽ 20 വരെ റദ്ദാക്കി. കണ്ണൂർ-ബെംഗളൂരു (ട്രെയിൻ നമ്പർ 16512), കാർവാർ-ബെംഗളൂരു പഞ്ചഗംഗ…

Read More

ടാറ്റ എയ്‌സ് വാഹനം മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: മൈസൂരുവിൽ ടാറ്റ എയ്‌സ് വാഹനം മറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. നഞ്ചൻഗുഡു താലൂക്കിലെ എരഗൗഡനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റ കുട്ടികളെ മൈസൂരിലെ കെആർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താലൂക്കിലെ ബള്ളൂർ ഹുണ്ടി, നാഗൻപൂർ കോളനി വഴി ടാറ്റ എയ്സ് വാഹനം ഓടുകയായിരുന്നു. പതിവുപോലെ ഹെഡിയാല ഹൈസ്കൂളിലേക്ക് പോകാൻ സ്കൂൾ കുട്ടികൾ വാഹനത്തിൽ കയറി. ഡ്രൈവറുടെ അശ്രദ്ധമൂലം വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബല്ലൂർ ഹുണ്ടി ഗ്രാമത്തിലെ രണ്ട് പേർ ഉൾപ്പെടെ ഒമ്പത് സ്കൂൾ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഉടൻ തന്നെ…

Read More

മേക്കപ്പ് ചെയ്യാൻ എത്തിയ യുവതികൾ വജ്രമാല മോഷ്ടിച്ച് കടന്നതായി പരാതി 

ബെംഗളൂരു: മൈസൂരുവിൽ വിവാഹ നിശ്ചയത്തിനിടെ മോഷണം. മേക്കപ്പ് ചെയ്യാൻ എത്തിയ യുവതികൾ എട്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രമാല മോഷ്ടിച്ചതായാണ് പരാതി. സിദ്ധാർത്ഥ നഗർ സ്വദേശിയായ വ്യവസായി രാജേന്ദ്ര കുമാറാണ് നഗരത്തിലെ ഹൂട്ടഗല്ലിയിലെ സ്വകാര്യ ഹോട്ടലിൽ മകന്റെ വിവാഹ നിശ്ചയം സംഘടിപ്പിച്ചത്. മകൾക്കും ഭാവി മരുമകൾക്കും മേക്കപ്പ് ചെയ്യാൻ മുംബൈയിൽ നിന്ന് രണ്ട് യുവതികൾ എത്തിയിരുന്നു. മേക്കപ്പ് ചെയ്യുന്നതിനിടെ മകളുടെ ബാഗിൽ വജ്രമോതിരവും നെക്ലേസും ഉണ്ടെന്ന് മേക്കപ്പ് ചെയ്യുന്ന യുവതികൾ കണ്ടിരുന്നു. തുടർന്ന് വിവാഹ നിശ്ചയം നടന്നതിന് ശേഷം മേക്കപ്പ് ചെയ്യാൻ വന്നവർ രാത്രി…

Read More

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മൈസൂരുവിലെ കുവെമ്പു നഗറിലെ ജ്യോതി കോൺവെന്റിന് സമീപം വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ജുള (41) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിൽ പോയി മകൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. എച്ച്.ഡി.കോട്ടിലെ സാമൂഹ്യക്ഷേമ വകുപ്പിൽ മാനേജരായ നാഗരാജിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മഞ്ജുള. കഴുത്തിൽ സ്‌കാഫ് ചുറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. 26 വർഷം മുമ്പാണ് മഞ്ജുളയും നാഗരാജും വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. സഹോദരന്റെ മൂന്ന് വയസ്സുള്ള മകളെ ദത്തെടുത്തിരുന്നു. മഞ്ജുളയുടെ കഴുത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ പോലീസ്…

Read More

ഇസ്തിരിയിടുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ; വീട്ട് സാധനങ്ങൾ കത്തി നശിച്ചു 

ബെംഗളൂരു: ഇസ്തിരിയിടുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലം വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു, ഒരാൾക്ക് പൊള്ളലേറ്റു. സംഭവത്തിൽ സ്റ്റോർ സ്ട്രീറ്റിലെ താമസക്കാരനായ ശേഖറിനെ പൊള്ളലേറ്റ് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് കൂടുതൽ വസ്ത്രങ്ങൾ എത്തിയതോടെ കടയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന് ഇസ്തിരിയിട്ടു. ഈ സാഹചര്യത്തിൽ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം വസ്ത്രങ്ങൾക്ക് തീപിടിച്ച് വസ്ത്രങ്ങളെല്ലാം കത്തിനശിച്ചു. കൂടാതെ വീട്ടിലെ ടിവിയും വാഷിംഗ് മെഷീനും മറ്റും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ട് മൂലം വൻ നഷ്ടമാണ് ഉണ്ടായതെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും…

Read More