ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ തമിഴ്നാട്ടിൽ നാല് പോലീസുകാർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയെയാണ് പോലീസ് സംഘം ആക്രമിച്ചത്. സബ് ഇൻസ്പെക്ടർ ബി. ശശികുമാർ, കോൺസ്റ്റബിൾമാരായ രാജപാണ്ഡ്യൻ, സിദ്ധാർത്ഥൻ, ജെ. പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ സ്വകാര്യ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി സ്ഥാപനത്തിന് അവധിയായതോടെയാണ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ പോയതായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ നാല് പോലീസുകാർ ഇവരുടെ അടുത്ത് എത്തി ചോദ്യം…
Read MoreTag: police
മോഷ്ടിച്ച നോട്ടുകളുടെ റീൽസ് പോസ്റ്റ് ചെയ്തു; പിന്നാലെ പോലീസ് എത്തി
കാൺപൂർ: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പോലീസ് പിടിയിൽ. യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്. മോഷ്ടിച്ച നോട്ടുകൾ താമസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ചു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പോലീസ് വിഡിയോ ശ്രദ്ധിക്കുന്നത്. ഡിജിറ്റൽ…
Read Moreകോളേജ് വിദ്യാർത്ഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി; പോലീസ് റെയ്ഡ്
ബംഗളൂരു: മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി. ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് നടത്തി. മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തു നിന്നുമുള്ളവർ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളാണ് മണിപ്പാൽ വിദ്യാനഗറിലെ ബാറിൽ കൂത്താടിയത്. അനുമതി വാങ്ങാതെ ഇത്തരം പാർട്ടി നടത്താൻ സൗകര്യം ഒരുക്കി എന്നതിന് റെയ്ഡിന് ശേഷം ബാർ ഉടമക്കെതിരെ മണിപ്പാൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreപീഡന പരാതിയിൽ നടൻ ഷിയാസ് കരീമിനെതിരെ കേസ്
കാസർകോട്: മോഡലും അഭിനേതാവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പോലീസ് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസ് കേസെടുത്തു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിറായ യുവതി നടനുമായി പരിചയപെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും ആയിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.11 ലക്ഷത്തോളം രൂപ ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയുണ്ട്.കേസിന്റെ മറ്റ് വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഷിയാസ് മിനിസ്‌ക്രീനിലു…
Read Moreട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ബെംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗടകിലെ വീരണ്ണയുടെ മകൻ മഹേഷ് സവദത്തിനെയാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreകൊലക്കേസ് പ്രതിയായ യുവാവിനെ ഒരു സംഘം ബോംബെറിഞ്ഞ് കൊന്നു
ചെന്നൈ : കൊലപാതകക്കേസിൽ പ്രതിയായ യുവാവിനെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് നാടൻബോംബ് എറിഞ്ഞുകൊന്നു. ശ്രീപെരുമ്പുത്തൂരിനടുത്ത് തിരുമഴിസൈ എന്നസ്ഥലത്ത് എബിനേശ (32) ൻ എന്ന യുവാവിനെയാണ് കാറിൽ വന്ന ഒരു സംഘമാളുകൾ ചേർന്ന് ബോംബെറിഞ്ഞ് കൊന്നത്. കാർ സമീപത്ത് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ബോംബെറിഞ്ഞത്. തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. കൊലയാളികളെ പിടികൂടാൻ മൂന്ന് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 2020-ൽ തിരുമഴിസൈയിൽ ആനന്ദൻ എന്നയാളെക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് എബിനേശൻ. ആനന്ദനെ കൊന്നതിന് പ്രതികാരമെന്ന നിലയിലാണ് എബിനേശനെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നു. എബിനേശൻ…
Read Moreക്യൂആര്‍ കോഡ് സ്കാൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൊച്ചി: ഇന്ന് നിത്യജീവിതത്തിൽ ക്യുആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ക്യൂആര്‍ കോഡുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ആധുനികജീവിതത്തില്‍ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആർ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇമെയിലിലെയും…
Read Moreവിദ്യാർത്ഥി വടിവാളുമായി കോളേജിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തി
ബെംഗളൂരു: ക്ലാസിൽ കയറാത്തത് രക്ഷിതാക്കളെ അറിയിച്ച അധ്യാപകനെ വടിവാളുമായി കോളേജിലെത്തി ഭീഷണിപ്പെടുത്തി വിദ്യാർഥി. മണ്ഡ്യ ജി.ബി. നഗറിലെ സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയായ ഉദയ് ഗൗഡയാണ് വടിവാളുമായി ക്ലാസിലെത്തി അധ്യാപകനായ ചന്ദനെ ഭീഷണിപ്പെടുത്തിയത്. ഉദയ് ക്ലാസിൽ കയറുന്നില്ലെന്നും മറ്റുവിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നെന്നും കഴിഞ്ഞദിവസം അധ്യാപകൻ രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ ഉദയ്‌യെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ വടിവാളുമായി ക്ലാസിലെത്തിയത്. മറ്റുവിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു ഉദയ്‌യുടെ ഭീഷണി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മറ്റൊരധ്യാപകൻ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കോളേജ് പരിസരത്തുനിന്ന് ഉദയ്‌യെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട്…
Read Moreവിരാട് കോലിക്കൊപ്പം ഫോട്ടോ എടുത്ത് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസുകാരും
ബെംഗളൂരു: ക്രിക്കറ്റിനോട് താല്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല. അപ്പോള്‍ പിന്നെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് റോള്‍ മോഡല്‍ കൂടിയായ വിരാട് കോലിയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. പുറമെ ഗാംഭീര്യം കാണിക്കുന്ന പോലീസുകാരുടെ കോലിയോടുള്ള ആരാധന കാണിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതാണ് കോലി. വെറും ആരാധകര്‍ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാര്‍ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്. ക്യാംപിനായി…
Read More