ചികിത്സയ്ക്ക് എത്തിയ ഗർഭിണിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി

ബെംഗളൂരു: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ശരീരത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ സംശയം പ്രകടിപ്പിച്ച് യുവതിയുടെ ഭർത്താവ് കിഷോർ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ കിഷോർ ഡിസംബർ 25ന് ആറുമാസം ഗർഭിണിയായ ഭാര്യയെ ചികിത്സയ്ക്കായി സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർചികിത്സ ആവശ്യമായതിനാൽ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 27ന് ശസ്ത്രക്രിയക്ക് കൊണ്ടുപോകുമ്പോൾ സ്വർണാഭരണങ്ങളാണ് ധരിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മംഗല്യം, സ്വർണ ചെയിൻ,…

Read More

കടയുടമയുടെ കുട്ടിയെ മുൻ ജീവനക്കാരൻ തട്ടിക്കൊണ്ടുപോയതായി പരാതി

ബെംഗളൂരു: ഒന്നര വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് പോയ യുവാവ് കടയുടമയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ഡിസംബർ 28 ന് ബനശങ്കരി രണ്ടാം സ്റ്റേജ് കാവേരി നഗറിലാണ് സംഭവം. വസീം എന്ന തൊഴിലാളിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് ഷഫീയുള്ള ബനശങ്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 2015ൽ വിവാഹിതനായ ഷഫീയുള്ളയ്ക്ക് നാല് വർഷം മുമ്പാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്. കുറച്ച് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി മകൾ ഇയാൾക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഷഫീയുള്ളയാണ് മകളെ നോക്കിയിരുന്നത്. ഇപ്പോൾ…

Read More

മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം; നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി

മുംബൈ: മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം എന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ  പരാതി. താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്. കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. തീ കത്തിച്ച ശേഷം’ജയ് മാതാ ദി’ എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്.…

Read More

യാത്രക്കാരനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ കേസ് 

ബെംഗളൂരു: ടിക്കറ്റ് പ്രശ്നം പരിഹരിക്കാൻ പോയ യാത്രക്കാരനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ ഉപ്പരപ്പേട്ട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിലെ വ്യാപാരി ജി. രാഘവേന്ദ്ര നൽകിയ പരാതിയിൽ കെഎസ്ആർടിസി ടെർമിനൽ 2 ഡിപ്പോ മാനേജരും സെക്യൂരിറ്റി ജീവനക്കാരനുമായ സതീഷിനെതിരെ കേസെടുത്തു. ഡിസംബർ 23ന് ഉച്ചയ്ക്ക് 12.15ഓടെ ബംഗളൂരുവിൽ നിന്ന് ഹിരിയൂരിയിലേക്ക് പോവുകയായിരുന്ന രാഘവേന്ദ്ര കെഎസ്ആർടിസി ടെർമിനൽ ഒന്നിലെത്തി. പിന്നീട് ഹരിഹര റൂട്ടിലെ ബസിൽ കയറി കണ്ടക്ടറോട് ഹിരിയൂരിയിലേക്ക് ടിക്കറ്റ് തരാൻ…

Read More

മാനേജർ പരിഹസിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: അവധി ചോദിച്ചതിന്റെ പേരിൽ മാനേജർ പരിഹസിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പീനിയയിലെ സ്വകാര്യ വാച്ച് ഫാക്ടറി ജോലി ചെയ്തിരുന്ന ഗോവിന്ദ രാജു ആണ് ദാസറഹള്ളിയിലെ അപ്പാർട്ട്മെന്റിലെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിന് ഉത്തരവാദി കമ്പനി സൂപ്പർവൈസർ ഗുരുരാജ്, മാനേജർ നഞ്ചപ്പ എന്നിവരാണെന്ന് കാണിച്ചുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇരുവർക്കും എതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പോലീസെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു

ബെംഗളൂരു: നഗരത്തിൽ പോലീസെന്ന വ്യാജേന വ്യാപാരിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമികൾ 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു. പീനിയ എച്ച്എംടി ലേഔട്ടിലെ എസ്എൻആർ പോളിഫിലിംസ് പാക്കേജിങ് കമ്പനി ഉടമ മനോഹറിന്റെ വീട്ടിലാണ് സംഭവം. രാത്രി ഏഴരയായിട്ടും മനോഹർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുജാതയും മകൻ രൂപേഷും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ അവസരത്തിൽ അഞ്ചോ ആറോ അജ്ഞാതർ പോലീസിന്റെ വേഷത്തിൽ വീട്ടിലെത്തി. കുടുംബവഴക്ക് നിലനിൽക്കുന്നതിനാൽ ഇതേ കാരണത്താലാകാം പോലീസ് എത്തിയതെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ, വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ…

Read More

വ്യാജ ടിക്കറ്റ് കാണിച്ച് എയർപോർട്ട് ടെർമിനലിൽ കയറിയ യുവതിക്കെതിരെ കേസ് 

ബെംഗളൂരു: സുഹൃത്തിനെ ഇറക്കാൻ വന്ന യുവതി വ്യാജ ടിക്കറ്റ് കാണിച്ച് എയർപോർട്ട് ടെർമിനലിൽ കയറി. ഇതോടെ യുവതിക്കെതിരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേസെടുത്തു. ഹർപിത് കൗർ സൈനി എന്ന സ്ത്രീക്കെതിരെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 26 ന് റാഞ്ചിയിലേക്ക് പോകുകയായിരുന്ന സുഹൃത്തിനെ ഇറക്കാൻ ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. ഡിപ്പാർച്ചർ ഗേറ്റിൽ ഇ-ടിക്കറ്റ് കാണിച്ചാണ് ഇവർ ടെർമിനലിലേക്ക് കടന്നത്.

Read More

നിർബന്ധിച്ച് കോഴി മുട്ട കഴിപ്പിച്ചു; അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി

ബെംഗളൂരു : അധ്യാപകൻ ബ്രാഹ്മണവിദ്യാർഥിനിയെ നിർബന്ധിച്ച് കോഴിമുട്ട കഴിപ്പിച്ചതായി പരാതി. ശിവമോഗയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. രണ്ടാംക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്ത് എത്തിയത്. നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയുംപേരിൽ നടപടിയെടുക്കണമെന്നാണ്‌ രക്ഷിതാവിന്റെ ആവശ്യം. മകൾ കോഴിമുട്ട കഴിക്കില്ലെന്ന് രക്ഷിതാക്കളുടെ യോഗത്തിൽ അധ്യാപകരെ അറിയിച്ചതാണെന്നും എന്നാൽ, പുട്ടസ്വാമി എന്ന അധ്യാപകൻ മകളെ കോഴിമുട്ട കഴിക്കാൻ നിർബന്ധിച്ചെന്നും പിതാവ് വി. ശ്രീകാന്ത് നൽകിയ പരാതിയിൽ പറഞ്ഞു. ഇങ്ങനെ സംഭവിച്ചതിനാൽ മതാചാരങ്ങളെ ബാധിച്ചെന്നും മകളെ മാനസികമായി ബാധിച്ചെന്നും പരാതിയിലുണ്ട്.…

Read More

വിദ്യാർഥിനിയെ പരസ്യമായി ശിക്ഷിച്ചു; അധ്യാപകനെതിരെ പരാതി 

ബെംഗളൂരു : വിദ്യാർത്ഥിനിയെ പരസ്യമായി ശിക്ഷിച്ച കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരു കെ.ആർ. സർക്കിളിലെ എസ്.ജെ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ എസ്. മൂർത്തിയുടെ പേരിലാണ് സിദ്ധാപുര പോലീസ് കേസെടുത്തത്. പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് നടപടി. ജുവനൈൽ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പരാതിക്കാരിയായ പെൺകുട്ടിയും കോളേജിലെ മറ്റൊരു വിദ്യാർത്ഥിനിയും ക്യാമ്പസിൽവെച്ച് വഴക്കിട്ടിരുന്നു. ഇത് സംബന്ധിച്ച് ഏതാനും വിദ്യാർത്ഥികൾ പരാതി പ്രിൻസിപ്പലിന് നൽകി. തുടർന്ന് വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ വിളിച്ച് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് ‘സിറ്റ് അപ്പ്'(വ്യായാമ മുറ) എടുപ്പിച്ച് ശിക്ഷിച്ചു. ഇതോടെ…

Read More

നടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്

ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്. ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു.  വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. തൻറെ ആരോഗ്യസ്ഥിതിയും മകളുടെ  പഠന ചെലവുകളും മുന്നിൽ…

Read More