സംസ്ഥാനത്ത് 4 ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: അടുത്ത നാല് ദിവസം തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോയമ്പത്തൂർ, നീലഗിരി, ഈറോഡ്, കൃഷ്ണഗിരി, ധർമപുരി, സേലം, തിരുപ്പത്തൂർ ജില്ലകളിലെ മലയോര മേഖലകളിൽ നാളെ (ഒക്ടോബർ 2) ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്: കുമരി കടലിലും തമിഴ്‌നാടിൻ്റെ ഉൾപ്രദേശങ്ങളിലും അന്തരീക്ഷ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താൽ, ഇന്ന് തമിഴ്‌നാട്ടിൽ ചില സ്ഥലങ്ങളിലും പുതുവായ്, കാരക്കൽ പ്രദേശങ്ങളിലും ഇടിയോടും മിന്നലോടും കൂടിയ…

Read More

ഡിസംബർ 31-ന് ചെന്നൈയിലെ തെക്കൻജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത ; ഐഎംഡി

ചെന്നൈ : ഈ മാസം 31-ന് തെക്കൻ ജില്ലകളായ കന്യാകുമാരി, തെങ്കാശി, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കിഴക്ക് ഭാഗത്ത്നിന്ന് ശക്തമായ കാറ്റ് വീശുന്നതിനാൽ മഴ കനക്കുമെന്നും ഐഎംഡി അറിയിച്ചു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര ജനങ്ങള്‍ ഒഴിവാക്കണമെന്നും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

Read More

ചെന്നൈ മഴ; ട്രെയിനുകൾ റദ്ദാക്കി,കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം 

തിരുവനന്തപുരം: ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്നു ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ ഇന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ്, കൊല്ലം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മദുര- ചെന്നൈ എഗ്മോര്‍ തേജസ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – കൊല്ലം എക്‌സ്പ്രസ് തുടങ്ങിയവയാണ് ബുധനാഴ്ച പൂര്‍ണമായും റദ്ദാക്കിയത്.…

Read More

ചെന്നൈ നഗരം വെള്ളക്കെട്ടിൽ; ഇതുവരെ നഷ്ടമായത് 5 ജീവനുകൾ

ചെന്നൈ: നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിൽ. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ…

Read More

ചെന്നൈ നഗരത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ചെന്നൈ: നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ രാത്രി മഴ പെയ്യാൻ സാധ്യത. താപനില കുറയുമെന്നും വൈകുന്നേരത്തോടെ അന്തരീക്ഷം മേഘവൃതമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോയമ്പത്തൂർ, നീലഗിരി, തേനി, വിരുദുനഗർ, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി തുടങ്ങിയ 14 ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read More

മഴ കനിയാൻ പ്രാർത്ഥനയുമായി മുഖ്യമന്ത്രി 

ബെംഗളുരു: കാവേരി നദീജലം തമിഴ് നാടിന് നല്‍കുന്ന വിഷയവും മഴ കിട്ടാത്ത പ്രശ്നവും തലയില്‍ കത്തി നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി സിദ്ധാരാമയ്യ  ചാമരാജനഗരയിലെ മഹാദേശ്വര മലകയറി. മഹാദേശ്വര സ്വാമിയുടെ സന്നിധിയില്‍ മഴക്കായി പ്രാര്‍ഥിച്ച്‌ മുഖ്യമന്ത്രി ആരതി അര്‍പ്പിച്ചു. “കര്‍ണാടക സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മറികടക്കാൻ കഴിയണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു”- മലയിറങ്ങും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാവേരി വെള്ളം സംബന്ധിച്ച ചോദ്യങ്ങളോട് സിദ്ധാരാമയ്യ ഇങ്ങനെയാണ് പ്രതികരിച്ചത്. “കാവേരി ജല റഗുലേഷൻ കമ്മിറ്റി 3000 ക്യൂസസ് വെള്ളം തമിഴ്നാടിന് നല്‍കാൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനം ജലക്ഷാമം…

Read More