കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം കുഞ്ഞിക്കൈകളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ ഐപിഎസിന്റെ കീഴിലുള്ള സംഘം ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിസംബർ 13നായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ വച്ച് സ്വർണം വാങ്ങാനായി മൈസൂരുവിൽ…
Read MoreTag: Robbery
താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തെക്കുറിച്ച് സൂചന
ബെംഗളൂരു: എട്ടംഗ സംഘം താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറുമായി കടന്ന സംഭവത്തിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. സംഭവത്തിനു പിന്നിൽ ഹവാല ഇടപാടുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചുരത്തിലെ ഒമ്പതാം വളവിനു താഴെ കവര്‍ച്ച നടന്നത്. മൈസൂരുവില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരുകയായിരുന്ന മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യാണ് ആക്രമണത്തിന് ഇരയായത്. എന്നാല്‍, വിശാല്‍ വെള്ളിയാഴ്ചയാണ് താമരശ്ശേരി പോലീസിൽ പരാതി നല്‍കിയത്.…
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ കാർ യാത്രക്കാരെ തടഞ്ഞ് 9.13 ലക്ഷത്തിന്റെ സ്വർണം കവർന്നു
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ രാമനഗരയ്ക്ക് സമീപം കാർ യാത്രക്കാരെ തടഞ്ഞ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി 9.13 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ കവർന്നു. ചന്നപട്ടണയിൽ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാരെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. ഹേമഞ്ചല, അങ്കയ്യ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ചയ്ക്ക് ഇരയായത്.
Read Moreതാമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് നിർത്തി കവർച്ച; 68 ലക്ഷം നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി
ബെംഗളൂരു: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. ചുരത്തിൽ ഒമ്പതാംവളവിനു താഴെ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മൈസൂരുവിൽ നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത്…
Read Moreഎടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം; നോട്ടുകെട്ടുകൾ കത്തിനശിച്ചു
ബെംഗളൂരു: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. മോഷണ ശ്രമത്തിനിടെ മെഷീനിൽ ഉണ്ടായിരുന്ന നോട്ടുകള്‍ കത്തിച്ചാമ്പലായി. നെലമംഗലയിലാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ കത്തിനശിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത് ൾ. വ്യാഴാഴ്ചയാണ് രണ്ടുപേര്‍ ചേര്‍ന്ന് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകെട്ടുകള്‍ കത്തിനശിക്കുകയായിരുന്നു. എടിഎം മെഷീന്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിട ഉടമ സംഭവം കണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു. പോലീസ് കേസ്…
Read Moreപോലീസെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു
ബെംഗളൂരു: നഗരത്തിൽ പോലീസെന്ന വ്യാജേന വ്യാപാരിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമികൾ 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു. പീനിയ എച്ച്എംടി ലേഔട്ടിലെ എസ്എൻആർ പോളിഫിലിംസ് പാക്കേജിങ് കമ്പനി ഉടമ മനോഹറിന്റെ വീട്ടിലാണ് സംഭവം. രാത്രി ഏഴരയായിട്ടും മനോഹർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുജാതയും മകൻ രൂപേഷും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ അവസരത്തിൽ അഞ്ചോ ആറോ അജ്ഞാതർ പോലീസിന്റെ വേഷത്തിൽ വീട്ടിലെത്തി. കുടുംബവഴക്ക് നിലനിൽക്കുന്നതിനാൽ ഇതേ കാരണത്താലാകാം പോലീസ് എത്തിയതെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ, വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ…
Read Moreട്രെയിൻ യാത്രക്കിടെ മലയാളി യുവതിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു; ഹെഡ്കോൺസ്റ്റബിൾ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ
ബെംഗളൂരു : തൃശ്ശൂരിൽ നിന്നു വന്ന തീവണ്ടി യാത്രക്കാരിയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്ന പരാതിയിൽ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടു പേരെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. ചിക്കബെല്ലാപുര റെയിൽവേ പോലീസിലെ ഹെഡ് കോൺസ്റ്റബിൾ സിദ്ധരാമ റെഡ്ഡി (37), സഹായി സബണ്ണ (38) എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെ തീവണ്ടിയിൽ വെച്ച് 10.02 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടെന്നാണ് 42-കാരി കന്റോൺമെന്റ് പോലീസിൽ നൽകിയ പരാതി. ഇതേത്തുടർന്ന് പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിനിടെ ഇരുവരും അറസ്റ്റിലാവുകയായിരുന്നു. പോലീസ് പട്രോളിങ്ങിനിടെ…
Read Moreമോഷ്ടിച്ച നോട്ടുകളുടെ റീൽസ് പോസ്റ്റ് ചെയ്തു; പിന്നാലെ പോലീസ് എത്തി
കാൺപൂർ: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പോലീസ് പിടിയിൽ. യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്. മോഷ്ടിച്ച നോട്ടുകൾ താമസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ചു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പോലീസ് വിഡിയോ ശ്രദ്ധിക്കുന്നത്. ഡിജിറ്റൽ…
Read Moreവീല്‍ ഡിസ്ക് ഉൾപ്പെടെ കാറുകളുടെ ടയർ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ
ബെംഗളുരു: അലോയ് വീല്‍ ഡിസ്ക് സഹിതം കാറുകളുടെ ടയര്‍ മോഷ്ടിച്ചിരുന്ന സംഘം പോലീസിന്‍റെ പിടിയിൽ. രണ്ടര ലക്ഷം രൂപ വില മതിക്കുന്ന 12 ടയറുകളും തൊണ്ടു മുതലായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറായ സിദ്ദിഖ് (24), മെക്കാനിക്ക് ഷാറുഖ് ഖാൻ (25), വെല്‍ഡര്‍ സഖ്‌ലെയിൻ മുഷ്താക്കും (24) ആണ് അറസ്റ്റിലായത്. ടയറുകള്‍ കൂടാതെ മോഷ്ടിച്ച ഒരു ഇരുചക്ര വാഹനവും മോഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ നാല് വീലുകളും മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് സംഘത്തെ…
Read Moreബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച
ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ യാത്രക്കാർ കവർച്ചയ്ക്കിരയാകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കുടകിലെ ഗോണിക്കുപ്പ സ്വദേശികളായ കാർ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു. മാലയും വളയും കമ്മലുമുൾപ്പെടെ 28 ഗ്രാം സ്വർണാഭരണങ്ങൾ ഇവരിൽനിന്ന് കവർന്നു. നഗരത്തിൽ നിന്ന് കുടകിലെ ഗോണിക്കുപ്പയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരെ ശ്രീരംഗപട്ടണക്ക് സമീപമാണ് കൊള്ളയടിച്ചത്. പോലീസാണെന്ന് പറഞ്ഞെത്തിയ സംഘം കാർ തടയുകയായിരുന്നു. കാർ വേഗം കുറച്ചുപോകുന്നത് ചോദ്യംചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി ഇവരുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ദമ്പതിമാർ ശ്രീരംഗപട്ടണ പോലീസിൽ പരാതി നൽകി.
Read More