ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.
Read MoreTag: rtc
22 ന് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു: ബെംഗളൂരു, മൈസൂരു നഗരങ്ങളിൽ നിന്നും ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ഡിസംബർ 22 ന് മൈസൂരുവിൽ നിന്ന് വൈകുന്നേരം 6.30 ന് പുറപ്പെടുന്ന ഐരാവത് എസി ബസ് കോഴിക്കോട്, തൃശൂർ, എറണാകുളം വഴിയാണ് ആലപ്പുഴയിൽ എത്തുക. ബെംഗളൂരുവിൽ നിന്ന് രാത്രി 8.14 നുള്ള ഐരാവത് എസി ബസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം വഴിയാണ് സർവീസ് നടത്തുന്നത്.
Read Moreസ്പെഷ്യൽ ബസുകളിലെ ടിക്കറ്റുകളും കാലി
ബംഗളൂരു : കേരള, കർണാടക ആർടിസികൾ പ്രഖ്യാപിച്ച ദീപാവലി സ്പെഷ്യൽ ബസുകളിലെ ടിക്കറ്റുകളും തീരുന്നു. 9 മുതൽ 11 വരെ പ്രതിദിനം 15 സ്പെഷ്യൽ ബസുകളാണ് കേരള ആർടിസി അനുവദിച്ചിരിക്കുന്നത്. ഇതിൽ രാത്രി സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും തീർന്നു. കർണാടക ആർടിസി 10 ന് മാത്രം 30 സ്പെഷ്യൽ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. ഭൂരിഭാഗവും എസി ബസുകളാണ്. ഇരു ആർടിസി കളും 30 ശതമാനം അധിക ഫ്ലെക്സി നിരക്കാണ് സ്പെഷ്യൽ ബസുകളിൽ ഈടാക്കുന്നത്.
Read Moreകർണാടക ആർടിസി ബെംഗളുരു-മൈസൂരു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു
ബെംഗളുരു: കർണാടക ആർടിസി യുടെ മൈസൂരു-ബെംഗളുരു നോൺ സ്റ്റോപ്പ് ഓർഡിനറി ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കിനൊപ്പം 15 രൂപ കൂട്ടി ഇപ്പോൾ 200 രൂപയാണ് നിരക്ക്. ദസറ യ്ക്ക് മുൻപ് 185 രൂപയായിരുന്നു നിരക്ക്. മൈസൂരു ഡിവിഷന് കീഴിൽ 30 നോൺ സ്റ്റോപ്പ് ബസുകൾ പ്രതിദിനം 65 ട്രിപ്പുകൾ ആണ് ഓടുന്നത്. എക്സ്പ്രസ്സ്, രാജഹംസ, ഐരാവത് എസി, ഇലക്ട്രിക് പവർ പ്ലസ് ബസുകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
Read Moreപൂജ അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി
ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read Moreപൂജ അവധി; ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും
ബെംഗളുരു: പൂജ അവധിക്ക് മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.
Read Moreആർടിസി ബസും ലോറിയും കൂട്ടിയിച്ച് അപകടം; 4 മരണം
ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി. ഇടിയുടെ ആഘാതത്തിൽ…
Read Moreവിനായക ചതുർത്ഥി ;കേരളത്തിലേക്ക് ഉൾപ്പെടെ കെഎസ്ആർടിസിയുടെ 1200 സ്പെഷ്യൽ സർവീസ്
ബെംഗളൂരു: സംസ്ഥാനത്ത് വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് 1,200 അധിക സ്‌പെഷ്യൽ ബസുകൾ അനുവദിച്ച് കെഎസ്ആർടിസി. സെപ്റ്റംബർ 15 മുതൽ 18 വരെ 31 ജില്ലകളിലേക്കും കേരളം, ആന്ധ്ര, തമിഴ്നാട്, തെലുങ്കാനയിലേക്കും ആണ് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് സെപ്റ്റംബർ 18 ന് പ്രത്യേക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read More50 സ്പെഷൽ ബസുകളുമായി കേരള ആർടിസി
ബെംഗളൂരു: ഓണം തിരക്ക് കൂടുന്നതോടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കേരള കർണാടക ആർടിസി. മൂന്ന് ദിവസങ്ങളിലായി 50 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. 25ന് മാത്രം 28 സ്പെഷൽ ബസുകളുണ്ട്. ഇവയിൽ ബുക്കിങ് പൂർത്തിയായി. കൂടുതൽ ബസുകളിലെ റിസർവേഷൻ ഇന്നും നാളെയുമായി ആരംഭിക്കും. ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കുകളും കേരള ആർടിസി നൽകുന്നുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റയുടെ റിസർവേഷൻ നിരക്കായ 10 രൂപ ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ…
Read More59 സ്പെഷൽ ബസുകളുമായി കർണാടക
ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കെത്താൻ സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി. നഗരത്തിൽ നിന്ന് 3 ദിവസങ്ങളിലായി 59 ഓണം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി യുടെതായി ഓടുന്നത്. 24, 25, 26 തീയതികളിൽ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും 3 സ്പെഷൽ ബസുകളുണ്ട്.
Read More