ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കാർഗോ സർവീസ് ഉടൻ ആരംഭിക്കും. ഇതിനായി ടാറ്റ കമ്പനിയുടെ പുതിയ ട്രക്കുകൾ കെഎസ്ആർടിസി കോർപ്പറേഷനിൽ എത്തി. സംസ്ഥാനത്ത് കാർഗോ സർവീസ് ഡിസംബർ 23ന് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് പദ്ധതിക്ക് തുടക്കമിടാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പലകാരണങ്ങളാൽ അത് മാറ്റിവച്ചു. ഇപ്പോൾ സർവീസ് ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ച് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൂനെയിലെ ടാറ്റ യൂണിറ്റിൽ കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 6 ടൺ ശേഷിയുള്ള ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 20 ട്രക്കുകൾ ട്രാൻസ്‌പോർട്ട്…
Read MoreTag: service
ബിഎംടിസി സർവീസ് പുതിയ 3 റൂട്ടുകളിലേക്ക് കൂടി
ബെംഗളൂരു: ബിഎംടിസി മൂന്നു പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. *റൂട്ട് നമ്പർ 377 ബിഡദി ബസ് സ്റ്റേഷൻ- ഹാരോഹള്ളി ബസ് സ്റ്റേഷൻ ( ബൈരമംഗല ക്രോസ്,അബാനകുപ്പെ,കാഞ്ചഗാരനഹള്ളി വഴി) *328 എച്ച് എഫ് വർത്തൂർ കൊടി ബുഡിഗരെ ക്രോസ് ( വൈറ്റ് ഫീൽഡ് പോസ്റ്റ് ഓഫീസ്,സീഗേഹള്ളി വഴി ) * 60 ഇ /8 ബ്രിന്ദാവന നഗർ -കുവേമ്പു നഗർ ( ചാമരാജ് നഗർ, ജയനഗർ ഫോർത്ത് ബ്ലോക്ക് വഴി)
Read Moreക്രിസ്മസ് പുതുവത്സര ആഘോഷം: സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; ബുക്കിങ് വിശദാംശങ്ങൾ അറിയാം
ബെംഗളൂരു: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെംഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെഎസ്‌ആർടിസി. നിലവിൽ ഓടുന്ന സർവീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.…
Read Moreനഗരത്തിൽ നിന്നും ശബരിമലയിലേക്ക് സർവീസിനൊരുങ്ങി കർണാടക ആർടിസി
ബെംഗളൂരു: നഗരത്തിൽ നിന്ന് ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും. ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ രാവിലെ 10ന് എത്തിച്ചേരും.
Read Moreവിനായക ചതുർത്ഥി ;കേരളത്തിലേക്ക് ഉൾപ്പെടെ കെഎസ്ആർടിസിയുടെ 1200 സ്പെഷ്യൽ സർവീസ്
ബെംഗളൂരു: സംസ്ഥാനത്ത് വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് 1,200 അധിക സ്‌പെഷ്യൽ ബസുകൾ അനുവദിച്ച് കെഎസ്ആർടിസി. സെപ്റ്റംബർ 15 മുതൽ 18 വരെ 31 ജില്ലകളിലേക്കും കേരളം, ആന്ധ്ര, തമിഴ്നാട്, തെലുങ്കാനയിലേക്കും ആണ് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് സെപ്റ്റംബർ 18 ന് പ്രത്യേക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read Moreസുരക്ഷ പരിശോധന : പർപ്പിൾ ലൈനിൽ മെട്രോ സർവീസുകൾക്ക് നിയന്ത്രണം
ബെംഗളൂരു: ഞായറാഴ്ച നമ്മമെട്രോയുടെ പർപ്പിൾ ലൈനിൽ തീവണ്ടി സർവീസുകൾക്ക് നിയന്ത്രണം. കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകളുടെ സുരക്ഷാ പരിശോധന നടക്കുന്നതിനാലാണിത്. മൈസൂരു റോഡ് മുതൽ കെങ്കേരിവരെയും ബൈയപ്പനഹള്ളി മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെയും വൈറ്റ് ഫീൽഡുമുതൽ കെ.ആർ. പുരം വരെയും ഉച്ചയ്ക്ക് ഒരമണിവരെ മെട്രോസർവീസ് ഉണ്ടാവില്ല. സ്വാമി വിവേകാനന്ദ റോഡ് മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെ മാത്രമേ ഈ സമയം തീവണ്ടി സർവീസ് ഊണ്ടാക്കൂ. ഒരു മണിക്കു ശേഷം സാധാരണപോലെ സർവീസ് പുനസ്ഥാപിക്കുമെന്നും ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ…
Read Moreയാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയ ബസുകൾ വാങ്ങാൻ തുക അനുവദിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു : കർണാടക ആർ.ടി.സി.ബസുകളിൽ യാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയബസുകൾ വാങ്ങാൻ സംസ്ഥാനസർക്കാർ 500 കോടി രൂപ അനുവദിച്ചു. ബി.എം.ടി.സി., എൻ. ഡബ്ല്യു.ആർ.ടി.സി. എന്നിവയ്ക്ക് 150 കോടി രൂപവീതവും കെ.എസ്.ആർ.ടി.സി.ക്കും കെ.കെ.ആർ.ടി.സി.ക്കും 100 കോടി രൂപവീതവുമാണ് ലഭിക്കുക. നാലു ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കുമായി ആകെ 2500 ബസുകൾ ഈ തുക കൊണ്ട് വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതുതായി വാങ്ങുന്നബസുകൾ തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾക്കായി ഉപയോഗിക്കും. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി പ്രാബല്യത്തിൽവന്നതോടെയാണ് ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടിയത്. ക്ഷേത്രങ്ങളിലേക്കും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുമുൾപ്പെടെയുള്ള…

Read More