മലപ്പുറം: കർണാടകയിൽ നിന്ന് വന്ന ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. ശബരിമല തീർഥാടകർ സഞ്ചരിച്ച കർണാടക ബസും ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മജീദും വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്ന് അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.…
Read MoreTag: shabarimala
ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു
ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. ബുക്കിങ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻറും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് പിരിധി കുറക്കാൻ തീരുമാനമായത്. എന്നാൽ, നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Read Moreശബരിമല സീസൺ: ഹുബ്ബള്ളിയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു
ബെംഗളുരു: ശബരിമല തീർത്ഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്നും ബെംഗളുരു വഴി കോട്ടയത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഡിസംബർ 2 മുതൽ ജനുവരി 20 വരെ ശനിയാഴ്ചകളിലും ഡിസംബർ 5 മുതൽ ജനുവരി 16 വരെ ചൊവ്വാഴ്ചകളിലും ഹുബ്ബള്ളിയിൽ നിന്നും ട്രെയിൻ പുറപ്പെടും. ഡിസംബർ 3 മുതൽ ജനുവരി 21 വരെ ഞായറാഴ്ചകളിലും 6 മുതൽ 17 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത് നിന്നും തിരിച്ച് സർവീസ് ഉണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
Read Moreനഗരത്തിൽ നിന്നും ശബരിമലയിലേക്ക് സർവീസിനൊരുങ്ങി കർണാടക ആർടിസി
ബെംഗളൂരു: നഗരത്തിൽ നിന്ന് ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും. ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ രാവിലെ 10ന് എത്തിച്ചേരും.
Read Moreബെംഗളുരു സ്വദേശി ശബരിമലയിൽ കുഴഞ്ഞ് വീണ് മരിച്ചു
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞു വീഴുകയായിരുന്നു. ബെംഗളുരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More