പശുവിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റി 

പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. പശുവിനെ ഇടിച്ചാണ് ട്രെയിൻ എഞ്ചിൻ പാലം തെറ്റിയത്. എഞ്ചിന്റെ മുൻഭാഗത്തെ ചക്രങ്ങളാണ് പാളം തെറ്റിയത്. ട്രെയിനിലെ യാത്രക്കാരന്റെ നേതൃത്വത്തിൽ റോഡ് മാർഗം ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടവിവരം അറിഞ്ഞത്. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

Read More

എട്ട് ട്രെയിനുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കി; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം: കേരളത്തിലെ എട്ട് ട്രെയിനുകള്‍ നവംബര്‍ 18, 19 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) എറണാകുളം-ഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018) എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും   ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604) ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017) ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449) എറണാകുളം-കോട്ടയം (06453),…

Read More

റെയിൽവേ ജീവനക്കാരനെ ട്രെയിനിനുള്ളിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : റെയിൽവേ ജീവനക്കാരനെ ട്രെയിനിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കലബുറഗി ചിത്താപുര വാടി ടൌൺ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കൊച്ചിനുള്ളിൽ സോളാപ്പൂർ സ്വദേശിയായ സിദ്ധപ്പ ദോഷട്ടി (38) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . വടപെട്ടി റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ ജീവനക്കാരനായ സിദ്ധപ്പയെ ഒക്ടോബർ 17 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു . തുടർന്ന് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു . ഇതിനു പിന്നാലെയാണ് സിദ്ധപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇദ്ദേഹം കടുത്ത മാനസിക…

Read More

ദീപാവലി തിരക്ക് ; രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ 

ചെന്നൈ: ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 5. 15 ന് മംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന…

Read More

ദീപാവലി അവധി: ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം

ബെംഗളൂരു: ദീപാവലി അവധിക്ക് ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല. ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും  തിരക്കാണ്. 10-ന് ബെംഗളൂരുവിൽനിന്നുള്ള ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേർഡ് എ.സി.യിൽ അത് 523 എത്തി. കൊച്ചുവേളി എക്സ്പ്രസിൽ സ്ലീപ്പറിലും ചെയർ കാറിലും ബുക്കിങ് നിർത്തി. തേഡ് എ.സി.യിൽ 161, സെക്കൻഡ് എ.സി.യിൽ 88 എന്നിങ്ങനെയാണ് വെയ്‌റ്റിങ് ലിസ്റ്റ്.…

Read More

ആന്ധ്ര ട്രെയിൻ അപകടം; 12 ട്രെയിനുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ച് വിടും 

അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ. എം.ജി.ആർ ചെന്നൈ സെൻട്രൽ-പുരി എക്സ്പ്രസും 17244 രായഗഡ-ഗുണ്ടൂർ എക്‌സ്‌പ്രസുമാണ് ഇന്ന് റദ്ദാക്കിയത്. വിശാഖപട്ടണം-ഗുണ്ടൂർ എക്സ്പ്രസ് ഒക്ടോബർ 31ന് റദ്ദാക്കും. യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിലെ അലമന്ദ, കണ്ടകപ്പള്ളി പട്ടണങ്ങൾക്കിടയിൽ അപകടമുണ്ടായത്.…

Read More

ആന്ധ്ര ട്രെയിൻ അപകടം മരണം ഒൻപത്; 40 ഓളം പേർക്ക് പരിക്ക് 

അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ അപകടത്തിൽ മരണസംഖ്യ 9 ആയി. 40 പേർക്ക് പരിക്കേറ്റു. എക്സ്പ്രസ് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.  മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Read More

എക്സ്പ്രസ്സ്‌ ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക്‌ ഇടിച്ച് കയറി അപകടം ; 3 മരണം

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സമീപ ജില്ലകളിൽ നിന്ന് പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read More

ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക ; പരിഭ്രാന്തരായി യാത്രക്കാർ 

  ചെന്നൈ: ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ചങ്ങല വലിച്ച് ട്രയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടിയതോടെ നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മംഗളൂരു -ചെന്നൈ എക്‌സ്പ്രസ് തിരുർ സ്റ്റേഷൻ വിട്ടതോടെയാണ് ജനറൽ കംപാർട്ട്മെൻറ് ബോഗിയില്‍ പുക ഉയര്‍ന്നത്. ട്രെയിന്‍ എന്‍ജിനില്‍ നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ മുത്തൂർ റെയിൽവേ മേൽപാലത്തിന് ചുവട്ടിൽ നിന്നതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന്…

Read More

ട്രെയിനിടിച്ച് കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: താംബരത്ത് ട്രെയിനിടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പൂജ അവധി ആഘോഷിക്കാന്‍ ചെന്നൈയിൽ എത്തിയ കുട്ടികൾ ആണ് മരിച്ചത്. അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം കുട്ടികള്‍ പാളത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടം. കര്‍ണാടക സ്വദേശികളായ സുരേഷ്(15), രവി(15), മഞ്ജുനാഥ്(11) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം.

Read More