ബെംഗളൂരു: വിജയനഗർ ഹോസ്‌പേട്ട് മുനിസിപ്പൽ കൗൺസിലിലെ കരിഗനൂർ വാർഡിൽ മലിനജലം കുടിച്ച് 35 പേർ രോഗബാധിതരാകുകയും വായോധിക മരിക്കുകയും ചെയ്തു. സീതമ്മ എന്ന 66കാരിയാണ് മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കമ്മീഷണർ ബന്ദി വഡ്ഡർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭിയന്തര സതീഷ്, ജൂനിയർ അഭിയന്തര ഖാസി എന്നിവരെ സസ്പെൻഡ് ചെയ്യാൻ ജില്ലാ ഇൻചാർജ് മന്ത്രി ജമീർ അഹമ്മദ് ഖാൻ നിർദ്ദേശം നൽകി. മൂന്ന് ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ദിവാകറുമായി നിരന്തരം…
Read MoreTag: water
സ്കൂളിന് അവധി കിട്ടാൻ കുടിവെള്ള കാനിൽ എലിവിഷം കലർത്തിയ വിദ്യാർത്ഥി പിടിയിൽ
ബെംഗളൂരു: സ്‌കൂളില്‍ പോകാതിരിക്കാന്‍ വേറിട്ട മാർഗം സ്വീകരിച്ച വിദ്യാർത്ഥി പോലീസ് പിടിയിൽ. സ്‌കൂളിന് അവധി പ്രഖ്യാപിക്കുന്നതിന് ഒന്‍പതാം ക്ലാസുകാരന്‍ കുടിവെള്ള കാനില്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ, നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന്‍ പിടിയിലായത്. കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനോട് ചേര്‍ന്ന് വച്ചിരുന്ന കുടിവെള്ള കാനിലാണ് ഒന്‍പതാം ക്ലാസുകാരന്‍ എലി വിഷം കലര്‍ത്തിയത്. സാധാരണയായി വിദ്യാര്‍ഥികള്‍ അവിടെ പോയി വെള്ളം കുടിക്കാറില്ല. ദൗര്‍ഭാഗ്യവശാല്‍ മൂന്ന് കുട്ടികള്‍…
Read Moreവെള്ളം തൊട്ടാൽ ശരീരമാകെ തടിച്ചുവീർക്കുന്ന അവസ്ഥ; അപൂർവ രോഗവുമായി അമേരിക്കൻ യുവതി
വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ശരീരമാകെ തടിച്ചുവീർക്കുന്ന അവസ്ഥയുമായി യുവതി. അക്വാജെനിക് ഉർട്ടികേറിയ എന്ന അത്യപൂർവമായ രോഗാവസ്ഥ മൂലം ദുരിതജീവിതം നയിക്കുകയാണ് ടെസ്സ ഹാൻസെൻ എന്ന അമേരിക്കൻ യുവതി. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും വഷളാവുകയാണെന്ന് ടെസ്സ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്സ അപൂർവരോഗത്തോട് മല്ലിടുന്ന കഥ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് മറ്റെല്ലാ കുട്ടികളേയും പോലെ ധാരാളം വെള്ളംകുടിക്കുകയും വെള്ളത്തിൽ കളിക്കുകയുമൊക്കെ ചെയ്തിരുന്ന കുട്ടിയായിരുന്നു ടെസ്സയും. എന്നാൽ വൈകാതെ രോഗലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു. കുളിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമൊക്കെ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടായിരുന്നു തുടക്കം. കുളികഴിഞ്ഞു വരുമ്പോഴേക്കും ശരീരമാകെ ചുവന്നുതടിച്ചിരിക്കും എന്നാണ്…
Read Moreകാവേരി വിഷയത്തിൽ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും
ബെംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീംകോടതിയിൽ കർണാടക പുനഃപരിശോധനാ ഹർജി നൽകും തമിഴ്നാടിന് കർണാടക 3000 ഘനയടി കാവേരിവെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകുക. വിവിധ മേഖലയിലെ വിദഗ്ധരുമായി നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ഉത്തരവ് പാലിച്ചില്ലെങ്കിൽ കർണാടക നിയമപരമായ വിവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ. കർഷകർ, ദളിതർ, തൊഴിലാളികൾ, കന്നഡ അനുകൂല സംഘടനകൾ, സാമൂഹിക പ്രവർത്തകർ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വെള്ളം വിട്ടുകൊടുക്കില്ല എന്നതു…
Read Moreവായിൽ ചത്ത എലിയുമായി കർഷകരുടെ പ്രതിഷേധം
ചെന്നൈ: കവേരി നദീജല തര്‍ക്കത്തെ തുടർന്ന് ബെംഗളൂരുവില്‍ ബന്ദ് തുടരുന്നതിനിടെ തമിഴ്നാട്ടിലും പ്രതിഷേധവുമായി കര്‍ഷകര്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കര്‍ഷകര്‍ വായില്‍ ചത്ത എലിയെ തിരുകി പ്രതിഷേധിച്ചു. നാഷണല്‍ സൗത്ത് ഇന്ത്യൻ റിവര്‍ ഇന്റര്‍ലിങ്കിങ് ഫാര്‍മേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അയ്യക്കണ്ണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാവേരി തടത്തിലെ നിലവിലെ വിള നശിക്കാതിരിക്കാൻ കര്‍ണാടക കൂടുതല്‍ വെള്ളം അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതേ കര്‍ഷകര്‍ കൈയില്‍ മണ്‍ചട്ടിയേന്തി പ്രതിഷേധിച്ചിരുന്നു. അര്‍ധനഗ്നരായി മണ്‍ചട്ടി കൈയിലേന്തിയായിരുന്നു അയ്യക്കണ്ണന്റെ തന്നെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ തിങ്കളാഴ്ച പ്രതിഷേധിച്ചത്. ഇതിനുപുറമേ മറീന…
Read Moreതമിഴ്നാടിന് ഒക്ടോബർ 15 വരെ പ്രതിദിനം നൽകേണ്ടത് 3000 ഘനയടി ജലം
ബെംഗളുരു: കാവേരി പ്രശ്നം രൂക്ഷമായതിനെ തുടർന്നുള്ള ബെംഗളുരു ബന്ദിനിടെ തമിഴ്നാടിന് 18 ദിവസത്തേക്ക് 3000 ഘനയടി ജലം വീതം വിട്ടു കൊടുക്കാൻ കാവേരി നദീജല നിയന്ത്രണ സമിതി നിർദേശിച്ചു. കൃഷ്ണഗിരിയിലെ ബിലിഗുണ്ടലു അണക്കെട്ടിൽ നിന്ന് നാളെ മുതൽ ഒക്ടോബർ 15 വരെ ജലം നൽകാനാണ് നിർദേശം. ഇന്നലെ നടന്ന സമിതി യോഗത്തിൽ 12500 ഘനയടി ജലം കൂടി നൽകാൻ തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ ജലം നൽകാനുള്ള സാഹചര്യമല്ല അണക്കെട്ടുകളിലേതെന്ന് കർണാടക വാദിച്ചതോടെയാണ് നിലവിൽ പ്രതിദിനം നൽകുന്ന 5000 ഘനയടി 3000 ആയി കുറച്ചത്.
Read Moreതമിഴ്നാടുമായി വെള്ളം പങ്കിടാൻ കഴിയില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കാവേരി നദിതട അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിനു കുടിവെള്ളം, വിളകൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്‌ക്ക് വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വിട്ടുനൽകാൻ ഞങ്ങൾക്ക് വെള്ളമില്ല. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും. വെള്ളം വിട്ടുനൽകണമെങ്കിൽ 106 ടിഎംസിയാണ് (തൗസന്റ് മില്യൻ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങൾക്ക്…
Read Moreമലിനജലം കുടിച്ച് 13 പേർ ആശുപത്രിയിൽ
ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…
Read More