കർണാടകയിൽ വാഹനങ്ങൾക്ക് നവംബർ 17 മുതൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് നിർബന്ധം

0 0
Read Time:1 Minute, 39 Second

ബെംഗളൂരു : നവംബർ 17 മുതൽ സംസ്ഥാനത്തെ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) നിർബന്ധമാക്കി സംസ്ഥാന വാഹന വകുപ്പ്.

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ്.

സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും എച്ച്.എസ്.ആർ.പി. നിർമാതാക്കളെ സഹായിക്കാനാണെന്നും ആരോപണം ഉയരുന്നുണ്ട്.

സാധാരണ നമ്പർപ്ലേറ്റുകൾ വിറ്റ് വരുമാനം കണ്ടെത്തി വന്ന ആയിരക്കണക്കിനാളുകൾക്ക് തിരിച്ചടിയായതായും ജീവനക്കാർ പറയുന്നു.

അതേസമയം ഉത്തരവ് പാലിക്കാത്ത വാഹന ഉടമകളിൽനിന്ന് 500 മുതൽ 1000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.

വാഹനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും റോഡ് സുരക്ഷയും ലക്ഷ്യമിട്ടാണ് സർക്കാർ തീരുമാനമെടുത്തത്.

2019 നവംബർ 1 ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിലവിൽ എച്ച്.എസ്.ആർ.പി. നമ്പർ പ്ലെയിറ്റോടു കൂടിയാണ് പുറത്ത് ഇറങ്ങുന്നത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts