ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് വിഷയം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വീണ്ടും ആവേശം കൊള്ളാനുള്ള മറ്റൊരു കാരണം നൽകി. അടുത്തിടെ വൈറലായ ഒരു പോസ്റ്റിൽ, നഗരത്തിലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ താൻ പച്ചക്കറികൾ തൊലി കളയുകയാണെന്ന് ഒരു സ്ത്രീ പറഞ്ഞു. ഇത് ബംഗളുരു നിവാസികളുടെ പ്രധാന പ്രശ്നമായി മാറിയ ഗതാഗതക്കുരുക്കിനെക്കുറിച്ച് വീണ്ടും എക്‌സിൽ ചർച്ചകൾക്ക് കാരണമായി. പ്രിയ എന്ന് പേരുള്ള എക്‌സ് ഉപയോക്താവാണ് കാറിനുള്ളിൽ പച്ചക്കറി അരിയുന്ന ചിത്രം പങ്കിട്ടത്. പിന്നിൽ നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതും കാണാമായിരുന്നു. “തിരക്കേറിയ സമയങ്ങളിൽ ഉൽപ്പാദനക്ഷമതയുള്ളവരായിരിക്കുക,” എന്ന അടിക്കുറിപ്പോടുകൂടിയാണ്…
Read MoreMonth: September 2023
ചൊവ്വാഴ്ച ബെംഗളൂരു ബന്ദ്!
ബെംഗളൂരു : വരുന്ന ചൊവ്വാഴ്ച സെപ്റ്റംബർ 26 ന് നഗരത്തിൽ ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. കാവേരി നദിയിലെ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്നഡ അനുകുല സംഘടനകളുടെ കൂട്ടായ്മയുടെ നേതാവ് ആയ വാട്ടാൾ നാഗരാജ് ആണ് ബന്ദ് പ്രഖ്യാപിച്ചത്. 26 മുതൽ 3 ദിവസത്തേക്ക് പ്രതിഷേധ പരിപാടികൾ നടത്തും, ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
Read Moreകോടതി വളപ്പിലും നാത്തൂന്‍മാരുടെ ഒന്നാന്തരം പൊരിഞ്ഞ അടി; കാരണം ഇത്
ആലപ്പുഴ: കോടതിവളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല് നടന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ഇരുവരും കോടതിയില്‍ എത്തിയത് . എത്തിയത്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോടതിവളപ്പില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്. ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ്…
Read Moreആർഡിഎക്സ് നാളെ മുതൽ നെറ്റ്ഫ്ളിക്സിൽ
തിയറ്റർ കീഴടക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ആർഡിഎക്സ്. ഓണം റിലീസായ ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 80 കോടിയിൽ അധികമാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലൂടെ നാളെ മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 25നാണ് തിയറ്ററിൽ എത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.
Read Moreടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചു
കണ്ണൂര്‍: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കൂത്തുപറമ്പ് സ്വദേശി പിസി സിനാല്‍ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ കൂട്ടുകാരുമൊത്ത് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ സിനാനിനെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
Read Moreമതം മാറ്റത്തിനും പീഡനത്തിനും ഇരയായി; യുവതിയുടെ പരാതിയിൽ ടെക്കി അറസ്റ്റിൽ
ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി മതം മാറ്റാൻ നിർബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ സോഫ്റ്റ് വെയർ എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു ജില്ലയിലെ ശ്രീനഗർ സ്വദേശിയും ബെംഗളൂരുവ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗിൽ അഷ്റഫ് ബേയ്ഗ് ആണ് അറസ്റ്റിലായത്. നഗരത്തിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. പരാതിക്കാരിയുമായി 2018 മുതൽ അടുപ്പിലായിരുന്നു മോഗിൽ. ലിവിംഗ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് യുവാവിൻറെ മതത്തിലേക്ക് യുവതിയെ മതംമാറ്റാൻ നിർബന്ധിക്കുകയായിരുന്നു. വിവാഹം ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക…
Read Moreമതം മാറ്റത്തിനും പീഡനത്തിനും ഇരയായി; ടെക്കി അറസ്റ്റിൽ
ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി മതം മാറ്റാന്‍ നിര്‍ബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗില്‍ അഷ്റഫ് ബേയ്ഗ് ആണ് അറസ്റ്റിലായത്. നഗരത്തിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായാണ് പരാതിക്കാരി. പരാതിക്കാരിയുമായി 2018 മുതല്‍ അടുപ്പത്തിലായിരുന്നു മോഗില്‍. ലിവിങ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍, പിന്നീട് യുവാവിന്‍റെ മതത്തിലേക്ക് യുവതിയെ മതമാറ്റാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവാഹ ചെയ്യുമെന്ന് പറഞ്ഞ്…
Read Moreഅണുബാധ; ബെന്നാര്‍ഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു, ജാഗ്രത പാലിക്കണമെന്ന് മന്ത്രി
ബെംഗളൂരു: ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ വൈറസ് ബാധയെതുടര്‍ന്ന് പുലിക്കുഞ്ഞുങ്ങള്‍ ചത്തതിന് പിന്നാലെ മാനുകള്‍ കൂട്ടത്തോടെ ചത്തു. വെള്ളിയാഴ്ച വരെയായി 19 മാനുകളാണ് അണുബാധയെതുടര്‍ന്ന് ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസമായാണ് സെന്‍റ് ജോണ്‍സ് ഹോസ്പിറ്റലിലെ സെന്‍ട്രല്‍ ആനിമല്‍ ഹൗസില്‍നിന്ന് 37 പുള്ളിമാനുകളെ ബെന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ഇതില്‍ കുടല്‍ വീക്കത്തെതുടര്‍ന്നുള്ള അണുബാധയെതുടര്‍ന്നും മാനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലുമായി കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 16 മാനുകള്‍ ചത്തത്. വ്യാഴാഴ്ച രാത്രി രണ്ടെണ്ണവും വെള്ളിയാഴ്ച രാവിലെ ഒരെണ്ണവും കൂടി ചത്തുവെന്ന് പാര്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.വി സൂര്യ സെന്‍ പറഞ്ഞു.…
Read Moreതിരുനെൽവേലി-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു: റൂട്ട്, നിരക്ക്, സ്റ്റോപ്പ്, സമയക്രമം എന്നിവ പരിശോധിക്കുക
ചെന്നൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുനെൽവേലി-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സെപ്റ്റംബർ 24 ന് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിൻ ഞായറാഴ്ച രാവിലെ തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ഏകദേശം 7.5 മണിക്കൂറിനുള്ളിൽ തലസ്ഥാന നഗരിയിൽ എത്തിച്ചേരും. തിരുനെൽവേലി-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് സമയം നിർദിഷ്ട എട്ട് കൊച്ചുകളുള്ള വന്ദേ ഭാരത് പ്രതിദിന ട്രെയിൻ തിരുനെൽവേലിയിൽ നിന്ന് രാവിലെ 6 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് ചെന്നൈയിൽ എത്തിച്ചേരും,…
Read Moreഅവയവദാതാക്കളുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും; തമിഴ്‌നാട് സർക്കാർ
ചെന്നൈ : ആദര സൂചകമായി അവയവങ്ങൾ ദാനം ചെയ്യുന്നവർക്ക് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്ന് തമിഴ്‌നാട് സർക്കാർ. അവയവങ്ങൾ ദാനം ചെയ്യുകയും അനേകം ജീവൻ രക്ഷിക്കുകയും ചെയ്തവരുടെ ത്യാഗത്തെ മാനിച്ച്, മരണത്തിന് മുമ്പുള്ള അവയവദാതാക്കളുടെ ശവസംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. உடல் உறுப்பு தானத்தின் மூலம் நூற்றுக்கணக்கான நோயாளிகளுக்கு வாழ்வளிக்கும் அரும்பணியில் நாட்டின் முன்னணி மாநிலமாகத் தமிழ்நாடு தொடர்ந்து விளங்கி வருகின்றது. குடும்ப உறுப்பினர்கள் மூளைச்சாவு நிலையை அடைந்த துயரச் சூழலிலும், அவர்களின் உடல் உறுப்புகளைத் தானமாக…
Read More