ബെംഗളൂരു: പ്രണയത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്കു മതംമാറ്റാന്‍ ശ്രമിച്ചെന്ന, ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പൊലീസ്. കാമുകന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയപ്പോള്‍ വ്യാജമായി ആരോപണം ഉന്നയിച്ച് യുവതി ലവ് ജിഹാദ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് സിറ്റിയില്‍ ജോലി ചെയ്യുന്ന യുവതി അവിടെ പരിചയപ്പെട്ട കശ്മീരി യുവാവുമായി പ്രണയത്തില്‍ ആവുകയായിരുന്നു. തന്നേക്കാള്‍ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു യുവതിയുടെ പദ്ധതി. മതം മാറാതെ തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നതെന്നാണ് യുവതി പരാതിയില്‍ അറിയിച്ചത്. എന്നാല്‍ പലവട്ടം ശാരീരിക…
Read MoreMonth: September 2023
യുവതി നൽകിയ ലവ് ജിഹാദ് കേസ് വ്യാജമെന്ന് പൊലീസ്
ബെംഗളൂരു: പ്രണയത്തിന്റെ പേരിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റാൻ ശ്രമിച്ചെന്ന വ്യാജേന ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പോലീസ്. കാമുകൻ വിവാഹത്തിൽ നിന്നു പിൻമാറിയപ്പോൾ വ്യാജമായി ആരോപണം ഉന്നയിച്ച യുവതി ലവ് ജിഹാദ് കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാൽ ബലത്സംഗം, വഞ്ചന കേസുകൾ തുടരുന്ന കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്ന യുവതി അവിടെ നിന്ന് പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിൽ ആകുകയായിരുന്നു. തന്നേക്കാൾ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി.…
Read Moreമൈസൂരു മ്യൂസിയത്തില്‍ ബാഹുബലിയുടെ മെഴുക് പ്രതിമ; രാംചരണിനെപ്പോലുണ്ടെന്ന് ആരാധകര്‍
ബെംഗളൂരു: ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ ‘മെഴുക് പ്രതിമയായ’ ആദ്യത്തെ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. 2017ല്‍ സ്ഥാപിച്ച പ്രതിമ വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന്‍റെ മറ്റൊരു പ്രതിമയാണ് ചര്‍ച്ചയാകുന്നത്. ഈയിടെ മൈസൂരുവില്‍ സ്ഥാപിച്ച പ്രഭാസിന്‍റെ മെഴുകു പ്രതിമയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലി സിനിമയുടെ നിര്‍മാതാക്കള്‍. മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ബാഹുബലി നിർമാതാവ് ഷോബു യാർലഗദ്ദ ട്വീറ്റ് ചെയ്തു. ”ഞങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ ഞങ്ങൾ സ്വീകരിക്കും. “അദ്ദേഹം എക്സില്‍…
Read Moreതക്കാളി വില ഇടിവ് കർഷകർ ദുരിതത്തിൽ
ബെംഗളുരു: തക്കാളി വില കിലോയ്ക്ക് 10 രൂപയിലേക്ക് ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ. രണ്ട് മാസം മുൻപ് കിലോയ്ക്ക് 200 രൂപ കടന്ന തക്കാളി വിലയാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസം കോലാർ എപിഎംസി മാർക്കറ്റിൽ 15 കിലോയുടെ ഒരു പെട്ടി തക്കാളി 45 രൂപയ്ക്കാണ് വിറ്റു പോയത്. തക്കാളിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഹോർട്ടികൾചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോലാർ ചിക്കബെല്ലാപുര, മണ്ഡ്യ, തുമുക്കുരു ജില്ലകളിലായി 32323 ഹെക്ടറിലാണ് സംസ്ഥാനത്ത് തക്കാളി കൃഷി ഉള്ളത്. തക്കാളി കേടുകൂടാതെ കൂടുതൽ ദിവസം വയ്ക്കാൻ കഴിയുന്ന ശീതീകരണ…
Read Moreതമിഴ്നാടിന് ഒക്ടോബർ 15 വരെ പ്രതിദിനം നൽകേണ്ടത് 3000 ഘനയടി ജലം
ബെംഗളുരു: കാവേരി പ്രശ്നം രൂക്ഷമായതിനെ തുടർന്നുള്ള ബെംഗളുരു ബന്ദിനിടെ തമിഴ്നാടിന് 18 ദിവസത്തേക്ക് 3000 ഘനയടി ജലം വീതം വിട്ടു കൊടുക്കാൻ കാവേരി നദീജല നിയന്ത്രണ സമിതി നിർദേശിച്ചു. കൃഷ്ണഗിരിയിലെ ബിലിഗുണ്ടലു അണക്കെട്ടിൽ നിന്ന് നാളെ മുതൽ ഒക്ടോബർ 15 വരെ ജലം നൽകാനാണ് നിർദേശം. ഇന്നലെ നടന്ന സമിതി യോഗത്തിൽ 12500 ഘനയടി ജലം കൂടി നൽകാൻ തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാൽ ജലം നൽകാനുള്ള സാഹചര്യമല്ല അണക്കെട്ടുകളിലേതെന്ന് കർണാടക വാദിച്ചതോടെയാണ് നിലവിൽ പ്രതിദിനം നൽകുന്ന 5000 ഘനയടി 3000 ആയി കുറച്ചത്.
Read Moreബെംഗളുരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ അപകടം; 3 മരണം
ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ ചന്നപട്ടണയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബെംഗളുരു സ്വദേശികളായ രേണുക,മഞ്ജുളമ്മ, സുധീർ എന്നിവരാണ് മരിച്ചത്. മൈസൂരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് എതിർ ദിശയിൽ നിന്നുള്ള മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
Read Moreബന്ദിന് സുരക്ഷ ഒരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലി
ബെംഗളൂരു: കർഷക സംഘടനകളും അനുകൂലികളും ചേർന്ന് സംഘടിപ്പിച്ച നഗരത്തിലെ ബന്ദിന് സുരക്ഷയൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം നൽകിയ ഹോട്ടലിനെതിരെ ക്രിമിനൽ കേസ്. പോലീസിന് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയുടെ ഫോട്ടോ വൈറലായതോടെ ബെംഗളൂരു ട്രാഫിക് ഡിവിഷൻ ജോയിന്റ് പോലീസ് കമ്മീഷണർ അനുചേത് ഹോട്ടലിനെതിരെയും ഭക്ഷണം നൽകിയ ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയവർക്ക് നടപടി എടുക്കുകയും ബന്ധപ്പെട്ട ഹോട്ടലിനെതിരെ ഉടൻ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള യശ്വന്ത്പൂർ ട്രാഫിക്…
Read Moreവർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 23, 24 തീയ്യതികളിൽ വർത്തൂരിലെ മധുരശ്രീ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. “വി.എം.എ. നമ്മ ഓണം” പരിപാടിയുടെ പ്രധാന സ്പോൺസർമാരായ റെസിഡൻഷ്യലി, ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ, കംപ്ലീറ്റ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ്, ഫെഡറൽ ബാങ്ക്, ചന്ദ്രൻ ഗുരുക്കൾ & ഫിറ്റ്‌നസ് എക്‌സ്‌ട്രീം ഇന്റർനാഷണൽ എന്നിവയുടെ പ്രതിനിധികൾ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സലാഹ് മുഹമ്മദ് ചടങ്ങിലെ അധ്യക്ഷനായിരുന്നു. വർത്തൂർ മലയാളി അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് രാജു സ്വാഗതവും വൈസ്…
Read Moreപള്ളിയിൽ അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: പള്ളിയിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ. ബില്ലില സ്വദേശി കീർത്തൻ (20), കൈകമ്പ നെത്തോത സ്വദേശി സച്ചിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ദ ക്ഷിണ കന്നഡ ജില്ലയിലെ കെഡബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബൈക്കിൽ പള്ളിയുടെ വളപ്പിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുസ് ലിംകളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ശബ്ദം കേട്ട് പള്ളിയിലെ പുരോഹിതൻ എത്തിയതോടെ രണ്ടംഗ സംഘം സ്ഥലം വിടുകയായിരുന്നു.…
Read Moreതാരപുത്രി പ്രണയത്തിൽ
ജയറാമിന്റെ മകൾ മാളവിക ജയറാം പ്രണയത്തിലാണെന്നാണ് സോഷ്യൽമീഡിയയുടെ പുതിയ കണ്ടെത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ മാളവിക പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഇതിന് ആധാരം. അതിനിടെയാണ് പുതിയൊരു പോസ്റ്റുമായി മാളവിക എത്തുന്നത്. നേരത്തെ രണ്ട് കൈകൾ ചേർത്തുവച്ചൊരു ചിത്രമാണ് പങ്കുവച്ചതെങ്കിൽ പുതിയ ചിത്രത്തിൽ മുഖം മറഞ്ഞിരിക്കുന്ന യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന മാളവികയെയാണ് പുതിയ ചിത്രത്തിൽ കാണാനാകുന്നത്. ജയറാമിനും പാർവതിക്കും കാളിദാസിനും കാളിദാസിന്റെ ഗേൾഫ്രണ്ടായ തരിണിക്കുമൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് മാളവിക. അവധിക്കാല യാത്രയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും മാളവിക പങ്കുവയ്ക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു ചിത്രത്തിൽ മുഖം മറഞ്ഞിരിക്കുന്ന…
Read More