റാഞ്ചി: കാര്‍ പുഴയിലേക്ക് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് സംഭവം. സികാതിയ ബാരിയേജിന് സമീപം എസ് യുവി കാര്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ദിയോഗറിലെ അസന്‍സോള്‍ സാന്‍കുല്‍ ഗ്രാമത്തില്‍ നിന്നും ഗിരിധിഹിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം ഓടിച്ചയാള്‍ ഡ്രൈവിങ്ങിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ്, കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
Read MoreDay: 24 October 2023
ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണം; മുതലയുമായി വൈദ്യുതി വിതരണ ഓഫീസിൽ എത്തി കർഷകൻ
ബെംഗളൂരു: ലോഡ് ഷെഡ്ഡിങ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി കര്‍ഷകര്‍. ഹുബ്ലി വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസിലേക്ക് മുതലയുമായി എത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരുടെ മുന്നില്‍ മുതലയെ വച്ച് ലോഡ് ഷെഡ്ഡിങ്ങിന് ഉടന്‍ പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിജയപുര ജില്ലയിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് പിടിച്ച മുതലയെയാണ് വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസില്‍ കര്‍ഷകര്‍ എത്തിച്ചത്. രാത്രിയിലെ ലോഡ് ഷെഡ്ഡിങ് കാരണം വൈദ്യുതി ഇല്ലാതെ വരുമ്പോള്‍ ആരെയെങ്കിലും പാമ്പോ, തേളോ, മുതലയോ കടിച്ചാല്‍ ആര് സമാധാനം പറയുമെന്ന് കര്‍ഷകര്‍ ചോദിച്ചു. അതുകൊണ്ട് ഇതിന്…
Read Moreനടൻ വിനായകൻ അറസ്റ്റിൽ
കൊച്ചി: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ നടൻ വിനായകൻ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്. പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Moreവിവാഹ മോചനത്തിന് ശേഷം മകള്‍ വീട്ടിലേക്ക് മടങ്ങി വരുന്നത് ആഘോഷമാക്കി അച്ഛൻ
റാഞ്ചി: കല്യാണം ആഘോഷമാക്കുന്നത് ഇന്ന് ഒരു പതിവാണ്. എന്നാല്‍ മകളുടെ വിവാഹമോചനം ആഘോഷമാക്കി എന്ന് കേള്‍ക്കുമ്പോൾ ഞെട്ടില്ലേ? ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. ഝാര്‍ഖണ്ഡിലാണ് സംഭവം. വിവാഹ മോചനത്തിന് ശേഷം മകള്‍ വീട്ടിലേക്ക് മടങ്ങി വരുന്നതാണ് അച്ഛന്‍ ആഘോഷമാക്കിയത്. മകള്‍ സാക്ഷിയുടെ മടങ്ങി വരവ് അച്ഛന്‍ പ്രേം ഗുപ്തയാണ് ഘോഷയാത്ര അടക്കം സംഘടിപ്പിച്ച് ആഘോഷമാക്കിയത്. ഡ്രംസ് കൊട്ടിയും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷപരിപാടികള്‍. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് മകള്‍ വിവാഹ മോചനം തേടിയതെന്ന് അച്ഛന്‍ പറയുന്നു. പെണ്‍മക്കള്‍…
Read Moreവിമാനത്തവളത്തിൽ കഫേ ഷോപ്പുകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രമല്ല ഇനി മാട്രിമോണി ഓഫീസും
ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവള ഇടനാഴികളിൽ കഫേ ഷോപ്പുകളും, ബ്രാൻഡഡ് – ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രം കണ്ട് ശീലിച്ചിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു മാട്രിമോണി ഓഫീസ്. ചെന്നൈ അന്താരാഷ്ട വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരു മാട്രിമോണി ഓഫീസ് തുടങ്ങിയിരിക്കുന്നത്. വിചിത്രമായി തോന്നുമെങ്കിലും ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള ഒരു മാട്രിമോണിയൽ ഏജൻസിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒക്‌ടോബർ 22-ന് സമൂഹ മാധ്യമമായ എക്സിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. നിരവധിയാളുകളാണ് വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഒരു എയർപോർട്ടിൽ എന്തിനാണ് മാട്രിമോണിയൽ…
Read Moreവിമാനത്തവളത്തിൽ കഫേ ഷോപ്പുകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രമല്ല ഇനി മാട്രിമോണി ഓഫീസും
ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവള ഇടനാഴികളിൽ കഫേ ഷോപ്പുകളും, ബ്രാൻഡഡ് – ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രം കണ്ട് ശീലിച്ചിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു മാട്രിമോണി ഓഫീസ്. ചെന്നൈ അന്താരാഷ്ട വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരു മാട്രിമോണി ഓഫീസ് തുടങ്ങിയിരിക്കുന്നത്. വിചിത്രമായി തോന്നുമെങ്കിലും ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള ഒരു മാട്രിമോണിയൽ ഏജൻസിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒക്‌ടോബർ 22-ന് സമൂഹ മാധ്യമമായ എക്സിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. നിരവധിയാളുകളാണ് വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഒരു എയർപോർട്ടിൽ എന്തിനാണ് മാട്രിമോണിയൽ…
Read Moreട്രെയിനിടിച്ച് കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: താംബരത്ത് ട്രെയിനിടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പൂജ അവധി ആഘോഷിക്കാന്‍ ചെന്നൈയിൽ എത്തിയ കുട്ടികൾ ആണ് മരിച്ചത്. അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം കുട്ടികള്‍ പാളത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടം. കര്‍ണാടക സ്വദേശികളായ സുരേഷ്(15), രവി(15), മഞ്ജുനാഥ്(11) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം.
Read Moreകാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു : കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മൈസൂരു എച്ച്‌ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ് അച്ഛന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് ഗണേഷിനെ പരപ്പന അഗ്രഹാര പോലീസ് അറസ്‌റ്റ് ചെയ്‌തു. പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥ്പൂരിലെ ഡോക്‌ടേഴ്‌സ് ലെഔട്ടിലാണ് ദുരഭിമാനക്കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. എച്ച്.ഡി.കോട്ടിലെ ഗണേഷിൻറെയും ശാരദാമ്മയുടെയും മകളായ പല്ലവി വീടിന് സമീപത്തെ കോളേജിൽ പി.യു.സിക്ക് പഠിക്കുന്നതിനിടെയാണ് അതേ കോളേജിൽ പഠിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരുടേയും പ്രണയം വീട്ടിൽ…
Read Moreകോൺഗ്രസ് നേതാവിന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: കോലാറിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആറുപേരാണ് കൊലപാതക സംഘത്തിൽ undayirunnat. അതിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തിൽ പോലീസ് വെടിയുതിർത്തു. വെടിവെപ്പിൽ മുഖ്യ പ്രതികളായ വേണുഗോപാൽ, മാണിന്ദ്ര എന്നിവരുടെ കാലുകൾക്ക് പരിക്കേറ്റു. മൂന്നു പോലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് കോൺഗ്രസ് നേതാവ് എം. ശ്രീനിവാസിനെ ആറുപേർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് ഫാം ഹൗസിലേക്ക് പോകുംവഴി പരിചയക്കാരായവർ കോഫി കുടിക്കാൻ വിളിക്കുകയും സ്ഥലത്തെത്തിയ ശ്രീനിവാസിന്റെ കണ്ണിലേക്ക് കെമിക്കൽ സ്പ്രേ ചെയ്യുകയുമായിരുന്നു.…
Read Moreചെന്നൈ സബർബൻ ട്രെയിൻ പാളം തെറ്റി
ചെന്നൈ: ചെന്നൈ ആവടി റെയിൽവേ സ്റ്റേഷനു സമീപം ഇലക്ട്രിക് സബർബൻ ട്രെയിൻ പാളം തെറ്റി. ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്‍റെ നാല് കോച്ചുകളാണ് ഇന്ന് പുലർച്ചെ സബർബൻ സ്റ്റേഷനായ ആവടിക്ക് സമീപം പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവസമയത്ത് കോച്ചുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം സിഗ്നൽ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട ട്രെയിൻ ആനൂർ ഷെഡിൽ നിന്ന് പുറപ്പെട്ട് ബീച്ച് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ആവടി സ്റ്റേഷനിൽ നിർത്താതിരുന്ന ട്രെയിൻ ഹിന്ദു കോളേജ് സ്റ്റേഷനു സമീപം…
Read More