അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ. എം.ജി.ആർ ചെന്നൈ സെൻട്രൽ-പുരി എക്സ്പ്രസും 17244 രായഗഡ-ഗുണ്ടൂർ എക്‌സ്‌പ്രസുമാണ് ഇന്ന് റദ്ദാക്കിയത്. വിശാഖപട്ടണം-ഗുണ്ടൂർ എക്സ്പ്രസ് ഒക്ടോബർ 31ന് റദ്ദാക്കും. യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിലെ അലമന്ദ, കണ്ടകപ്പള്ളി പട്ടണങ്ങൾക്കിടയിൽ അപകടമുണ്ടായത്.…
Read MoreMonth: October 2023
കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബെംഗളുരു: കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇലക്ട്രോണിക് സിറ്റി പിഇഎസ് സർവകലാശാല മൂന്നാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി സൂര്യ എം ആചാർ ആണ് മരിച്ചത്. മൈസൂരു സ്വദേശിയാണ് സൂര്യ. കഴിഞ്ഞ ദിവസം വൈകീട്ട് ആണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആന്ധ്ര ട്രെയിൻ അപകടം മരണം ഒൻപത്; 40 ഓളം പേർക്ക് പരിക്ക്
അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ അപകടത്തിൽ മരണസംഖ്യ 9 ആയി. 40 പേർക്ക് പരിക്കേറ്റു. എക്സ്പ്രസ് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
Read Moreസൂക്ഷിക്കുക! ഇലക്ട്രോണിക് സിറ്റിയിൽ പുള്ളിപ്പുലിയിറങ്ങി.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയിലെ സിങസാന്ദ്രയിൽ പുളളിപ്പുലിയെ കണ്ടതായി വാർത്തകൾ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറ്റ് ഫീൽഡിൽ പുള്ളിപ്പുലിയിറങ്ങി എന്ന പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഇലക്ട്രോണിക് സിറ്റിയിലെ സിങ സാന്ദ്രയിലേതാണെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്) എസ് ലിംഗരാജ അറിയിച്ചു. “ഞങ്ങളുടെ ജീവനക്കാർ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്, വീഡിയോയിൽ ഉള്ളത് വൈറ്റ് ഫീൽഡിലേതല്ല സിങ സാന്ദ്രയിലേതാണ്” അദ്ദേഹം അറിയിച്ചു.
Read Moreബെംഗളൂരുവിൽ ഇനി ഉള്ളി അരിഞ്ഞാല്‍ മാത്രമല്ല, വില കേട്ടാലും കണ്ണ് നിറയും: രാജ്യത്ത് സവാള വിലയും കുതിക്കുന്നു: വില വര്‍ധന അഞ്ചിരട്ടിയേോളം
ദില്ലി:രാജ്യത്ത് സവാള വില കുത്തനെ കൂടുന്നു.പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന നവരാത്രി…
Read Moreബെംഗളൂരുവിൽ ഇനി ഉള്ളി അരിഞ്ഞാല്‍ മാത്രമല്ല, വില കേട്ടാലും കണ്ണ് നിറയും: സവാള വിലയും കുതിക്കുന്നു: വില വര്‍ധന അഞ്ചിരട്ടിയേോളം
ദില്ലി:രാജ്യത്ത് സവാള വില കുത്തനെ കൂടുന്നു.പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന നവരാത്രി…
Read Moreനീണ്ട 8 വർഷങ്ങൾക്ക് ശേഷം, ബെംഗളൂരുവിൽ ഒ.ആർ.ആർ അണ്ടർപാസിന്റെ പണികൾ ആരംഭിച്ചു
ബെംഗളൂരു: എട്ട് വർഷത്തിന് ശേഷം, ഔട്ടർ റിംഗ് റോഡിലെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ജംഗ്ഷനിൽ (കണ്ടീരവ സ്റ്റുഡിയോ ജംഗ്ഷൻ എന്ന് അറിയപ്പെടുന്നു) അടിപ്പാതയുടെ രണ്ടാം പകുതിയുടെ നിർമ്മാണം ബിഡിഎ ആരംഭിച്ചു. പീനിയ ഭാഗത്തേക്കുള്ള അണ്ടർപാസിന്റെ ഒരു പകുതി വർഷങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നുവെങ്കിലും, ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം കാരണം അണ്ടർപാസ് ഉപയോഗിക്കാനായിരുന്നില്ല. രാജാജിനഗർ, നന്ദിനി ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട്, കുറുബുറഹള്ളി എന്നിവിടങ്ങളിലെ നിവാസികൾക്ക് അടിപ്പാതയുടെ പൂർത്തീകരണം വലിയ ആശ്വാസമാകും. രണ്ട് ദിവസം മുമ്പ് പൊളിക്കൽ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രശ്‌നത്തെ തുടർന്ന് പദ്ധതി…
Read Moreനീണ്ട 8 വർഷങ്ങൾക്ക് ശേഷം, ബെംഗളൂരുവിൽ ORR അണ്ടർപാസിന്റെ പണികൾ ആരംഭിച്ചു
ബെംഗളൂരു: എട്ട് വർഷത്തിന് ശേഷം, ഔട്ടർ റിംഗ് റോഡിലെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ജംഗ്ഷനിൽ (കണ്ടീരവ സ്റ്റുഡിയോ ജംഗ്ഷൻ എന്ന് അറിയപ്പെടുന്നു) അടിപ്പാതയുടെ രണ്ടാം പകുതിയുടെ നിർമ്മാണം ബിഡിഎ ആരംഭിച്ചു. പീനിയ ഭാഗത്തേക്കുള്ള അണ്ടർപാസിന്റെ ഒരു പകുതി വർഷങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നുവെങ്കിലും, ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം കാരണം അണ്ടർപാസ് ഉപയോഗിക്കാനായിരുന്നില്ല. രാജാജിനഗർ, നന്ദിനി ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട്, കുറുബുറഹള്ളി എന്നിവിടങ്ങളിലെ നിവാസികൾക്ക് അടിപ്പാതയുടെ പൂർത്തീകരണം വലിയ ആശ്വാസമാകും. രണ്ട് ദിവസം മുമ്പ് പൊളിക്കൽ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രശ്‌നത്തെ തുടർന്ന് പദ്ധതി…
Read Moreകന്റോൺമെന്റ്- വൈറ്റ് ഫീൽഡ് നാലുവരി പാത മാർച്ചിൽ
ബെംഗളുരു: സബേർബൻ റെയിൽവേ പദ്ധതിയുടെ ഭാഗമായി കന്റോൺമെന്റ്- വൈറ്റ് ഫീൽഡ് റെയിൽവേ പാത നാലു വരിയാക്കി വികസിപ്പിക്കുന്ന പ്രവർത്തികൾ അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകും. നിലവിലുള്ള 2 വരി പാതയ്ക്ക് പുറമെയാണ് 2 വരി കൂടെ അധികമായി നിർമ്മിക്കുന്നത്. ബെംഗളുരു ഈസ്റ്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി സ്റ്റേഷനുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്. 25 കിലോ മീറ്റർ ദൂരം വരുന്ന പാതയുടെ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ദീർഘ ദൂര ട്രെയിൻ പിടിച്ചിടുന്നത് കുറയും.
Read Moreമരണം 3; വെന്റിലേറ്ററിലായിരുന്ന 12 കാരിയും മരിച്ചു
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ്. ഇവരുടെ പൊള്ളല്‍ ഗുരതരമല്ല. ചികിത്സയിലുള്ള എല്ലാവര്‍ക്കും പൊള്ളലാണുണ്ടായിരിക്കുന്നത്. മറ്റ് പരിക്കുകള്‍ ഇവര്‍ക്കാര്‍ക്കും കാണുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Read More