ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ബെന്യാമിൻ നോവലിലെ നജീബ് ആവാൻ വേണ്ടി നടൻ പൃഥ്വിരാജ് ഏറ്റെടുത്ത വെല്ലുവിളികൾ ഏറെ ചർച്ചയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും ആടുജീവിതത്തിനായി കാത്തിരിക്കുന്നത്. സഹാറയിലെ മരുഭൂമിയിലെ ഒരു ആട് ഫാമിൽ കുടുങ്ങിപ്പോയ മലയാളിയായ കുടിയേറ്റ തൊഴിലാളിയുടെ കഷ്ടപ്പാടുകൾ ചിത്രം വരച്ചുകാട്ടുന്നു, തടവിലെ നരകയാതനയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ് എന്ന് മനസിലാക്കി അവിടെ അതിജീവിക്കുന്ന വ്യക്തിയാണ് നായകൻ നജീബ്. ജോർദാനിലെയും അൾജീരിയയിലെയും നിരവധി ഷെഡ്യൂളുകളിലൂടെ 2018 ൽ…
Read MoreMonth: November 2023
ജിമെയിൽ തുറക്കാറില്ലേ? നാളെ മുതൽ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ ഒരുങ്ങി ഗൂഗിൾ
തുറക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നാളെ മുതൽ അടച്ചുപൂട്ടാൻ ഒരുങ്ങി ഗൂഗിൾ. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഈ നടപടി എന്നാണ് സൂചന. ഡിലീറ്റ് ചെയ്യപ്പെടുന്ന ജി മെയിൽ ഐഡി ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽപോലും ആക്റ്റീവ് ആയിട്ടില്ലാത്ത ജി മെയിൽ അക്കൗണ്ടുകളാണ് ഗൂഗിൾ ഡിലീറ്റ് ചെയ്യുക. ബന്ധപ്പെട്ട അക്കൗണ്ട് ഉടമകൾക്ക് കഴിഞ്ഞ എട്ട് മാസം മുമ്പ് തന്നെ ആദ്യ അറിയിപ്പ് ഗൂഗിൾ നൽകിയിരുന്നു. അക്കൗണ്ട് ആക്റ്റീവ് ആക്കിയെടുക്കാനുള്ള അവസാന തീയതി ഡിസംബർ 1 ആണെന്ന്…
Read Moreയുവതിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രതി പിടിയിൽ
ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി. ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Read Moreതോളത്ത് ആദ്യത്തെ കണ്മണി ഉദരത്തിൽ കാത്തിരിക്കുന്ന കണ്മണി; വൈറൽ ആയി പേളി, ശ്രീനിഷ് ഫോട്ടോഷൂട്ട്
പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും ആദ്യത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ഏറ്റെടുത്ത ആരാധകർക്കിടയിലേക്ക് ഇരുവരുടെയും രണ്ടാമത്തെ കണ്മണിക്കായുള്ള കാതിരിപ്പിന്റെ മനംകവരുന്ന രണ്ടാമത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ടും എത്തി . പതിവ് പോലെ ഇത്തവണയും ഇരുവരുടെയും മറ്റേർണിറ്റി ഫോട്ടോഷൂട്ട് ജനങ്ങൾ ഇരുകൈകളും നീട്ടിയേറ്റുവാങ്ങി. ആദ്യത്തെ മറ്റേർണിറ്റി ഫോട്ടോഷൂട്ടിൽ എല്ലാപേർക്കും കാണാൻ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ഒരാൾ കൂടിയുണ്ട് കുഞ്ഞ് നില ബേബി. ഒരുപക്ഷെ അച്ഛനും അമ്മയ്ക്കും ഉള്ളതിനേക്കാൾ ഫാൻസ് ഉണ്ട് കുഞ്ഞു നിളയ്ക്ക് കടൽത്തിരകളുടെ പശ്ചാത്തലത്തിൽ അമ്മയ്ക്കും മകൾക്കും സീ ബ്ലൂ നിറത്തിലെ…
Read Moreഅമ്മയെ വഴക്കു പറഞ്ഞ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി
ബെംഗളൂരു: കലബുർഗി താലൂക്കിലെ ഗ്രാമത്തിൽ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി. അമ്മയെ നിസാര കാര്യത്തിന് മുത്തച്ഛൻ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് സംഭവം. സിദ്രാമപ്പ (74) ആണ് കൊല്ലപ്പെട്ട മുത്തച്ഛൻ. ആകാശ് (22) ആണ് കൊലക്കേസ് പ്രതി. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, വൈകിയാണ് പുറംലോകമറിഞ്ഞത്. ആകാശിന്റെ അമ്മ സരോജമ്മാളിയെ സിദ്രാമപ്പ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച സിദ്രാമപ്പയുടെ സഹോദരി മരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം കുമാസി ഗ്രാമത്തിലേക്ക് പോയിരുന്നു. സംസ്കാരം കഴിഞ്ഞ് ക്രൂയിസറിൽ മടങ്ങുന്നതിനിടെയുള്ള തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.…
Read Moreവാട്‌സാപ്പ് സ്റ്റാറ്റസ് പാക് പതാക; യുവാവ് അറസ്റ്റിൽ
ബെംഗളൂരു : പാകിസ്ഥാൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ. കൊപ്പാൾ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക്ക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമൂഹത്തിലെ സമാധാനം ഇല്ലാതാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവിധാന സൗധയ്ക്ക് പുറത്ത് ലന്താന ആന പ്രദർശനം; ഒത്തുകൂടി ആനപ്രേമികൾ
ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു. നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്‌കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. “ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…
Read Moreപാക് പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു : പാകിസ്താൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ കൊപ്പാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് അറസ്റ്റിലായത്. സമൂഹത്തിലെ സമാധാനം തർക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഉരുളക്കിഴങ്ങ് കാരണം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു! മുഴുവൻ കഥയും വായിക്കുക
അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് ദാരുണസംഭവം. തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്നതിനായി വീട്ടിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഉരുളക്കിഴങ്ങ്. പച്ചക്കറികൾ എടുക്കാനായി പോയപ്പോഴായിരുന്നു ദാരുണ സംഭവം. കുടുംബത്തിലെ ഇളയമകളായ എട്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു. പച്ചക്കറി എടുക്കാനായി ആദ്യം കയറിയത് ഗൃഹനാഥനായ മിഖായേൽ ചെലിഷേവ്(42) ആണ്. അറിയപ്പെടുന്ന നിയമ പ്രഫസറായ അദ്ദേഹം അറയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങളിൽനിന്ന് വിഷവാതകം ശ്വസിച്ച് ബോധരഹിതനായി. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. മിഖായേൽ തിരികെ വരാത്തതിനെ…
Read Moreലൈംഗികമായി വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ : വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. സ്പർശനത്തിലെ വ്യത്യാസത്തെക്കുറിച്ച് ക്ലാസെടുത്തപ്പോഴാണ് അധ്യാപകൻ തങ്ങളെമോശമായി സ്പർശിച്ചകാര്യം കുട്ടികൾ വ്യക്തമാക്കിയത്. വിഴുപുരം ജില്ലയിലെ വിക്രവണ്ടി വാക്കൂർ ഗ്രാമത്തിലെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ അധ്യാപകൻ കരുണാകരന് (32) എതിരെയാണ് നടപടി. ജില്ലാ ശിശുസംരക്ഷണവകുപ്പിലെ ജീവനക്കാർ സ്കൂളിലെത്തി അധ്യാപനെ ചോദ്യംചെയ്തു. തുടർന്ന് ശിശുസംരക്ഷണ വകുപ്പ് വിഴുപുരം വനിതാപോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കരുണാകരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സസ്പെൻഡ് ചെയ്തു.
Read More