ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക,രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. കർണാടക സർക്കാർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി ബാധിച്ചവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരിയായ സമയത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ…
Read MoreMonth: November 2023
നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ: നടൻ വിജയകാൻ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത് എന്ന റിപ്പോർട്ട് ഡിഎംഡികെ തള്ളിയിരുന്നു.
Read Moreസ്കൂളിന് അവധി കിട്ടാൻ കുടിവെള്ള കാനിൽ എലിവിഷം കലർത്തിയ വിദ്യാർത്ഥി പിടിയിൽ
ബെംഗളൂരു: സ്‌കൂളില്‍ പോകാതിരിക്കാന്‍ വേറിട്ട മാർഗം സ്വീകരിച്ച വിദ്യാർത്ഥി പോലീസ് പിടിയിൽ. സ്‌കൂളിന് അവധി പ്രഖ്യാപിക്കുന്നതിന് ഒന്‍പതാം ക്ലാസുകാരന്‍ കുടിവെള്ള കാനില്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ, നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന്‍ പിടിയിലായത്. കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനോട് ചേര്‍ന്ന് വച്ചിരുന്ന കുടിവെള്ള കാനിലാണ് ഒന്‍പതാം ക്ലാസുകാരന്‍ എലി വിഷം കലര്‍ത്തിയത്. സാധാരണയായി വിദ്യാര്‍ഥികള്‍ അവിടെ പോയി വെള്ളം കുടിക്കാറില്ല. ദൗര്‍ഭാഗ്യവശാല്‍ മൂന്ന് കുട്ടികള്‍…
Read Moreവീടിന് മുന്നിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം
ബെംഗളൂരു : കുടകിൽ വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. ഇത്രയും നാളും കാപ്പി കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം വീടിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. ജില്ലയിലെ വിരാജ്പേട്ട താലൂക്കിലെ ബെട്ടോള്ളി വില്ലേജിലെ ഡിഎച്ച്എസ് മിൽ വളപ്പിൽ എത്തിയ കാട്ടാന ഒരു വീടിനു മുന്നിൽ വച്ചിരുന്ന ചെടിച്ചട്ടികൾ കാലുകൊണ്ട് ചവിട്ടി നശിപ്പിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. മൂന്ന് കാട്ടാനകളെയാണ് വീഡിയോയിൽ കാണുന്നത്. കാട്ടിൽ നിന്ന് ഭക്ഷണം തേടിയെത്തിയ കാട്ടാനകൾ കാട്ടിലേക്ക് പോകാതെ ഗ്രാമത്തിലെ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് തങ്ങിയത്. ഒരു കാട്ടാനക്കുഞ്ഞ്…
Read Moreകാറിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്കേറ്റു
ബെംഗളൂരു: നേരിക്കടുത്ത് തോട്ടത്തടിയിൽ ബയലു ബസ്തിക്ക് സമീപം റോഡരികിൽ യാത്രക്കാരുമായി പോവുകയായിരുന്ന കാർ ആന ആക്രമിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആന റോഡിലൂടെ വരുന്നത് കണ്ട് ഡ്രൈവർ പരിഭ്രാന്തരായി കാർ നിർത്തി. നിർത്തിയിട്ടിരുന്ന കാറിന് സമീപം എത്തിയ ആന കാർ ഇടിക്കുകയും കേടുവരുത്തി. ഒരു കുട്ടിയടക്കം ആറുപേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഒരാൾക്ക് പരിക്കേറ്റു. അവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുമുമ്പ് ഈ പരിസരത്ത് അലഞ്ഞ ആന വീടുകളിൽ കയറിയതാണ് റിപ്പോർട്ടുകളുണ്ട്. കാറിന് കേടുപാടുകൾ വരുത്തുന്നതിന് മുമ്പ് റോഡരികിലെ ഒരു വീടിന്റെ ഗേറ്റ്…
Read Moreവേറിട്ട മാതൃകയിലൊരു മാലിന്യ സംസ്കരണ രീതി; എലിസിറ്റ സുസ്ഥിര വികസന പാർക്ക് ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
ബെംഗളൂരു നഗരത്തിന് തീരാശാപമായ മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് സിറ്റി ടൗൺ ഷിപ് അതോറിറ്റിയുടെ സുസ്ഥിര വികസന പാർക്ക് . ഓഫീസുകളിലെയും അപ്പാർട്മെന്റുകളിലെയും മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് പുറമെ മാലിന്യം മലിന ജല ശുദ്ധീകരണ പ്ലാന്റ് സൗരോർജ പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഒരു വര്ഷം മുൻപ് പ്രവർത്തനം തുടങ്ങിയ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു. എലിസിറ്റ പരിധിയിൽ വരുന്ന അപ്പാർട്മെന്റുകളിലും ടെക്ക് പാർക്കുകളിലും നിന്ന് ശാസ്ത്രീയമായി വേർതിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്.
Read Moreവേറിട്ട മാതൃകയിലൊരു മാലിന്യ സംസ്കരണ രീതി; എലിസിറ്റ സുസ്ഥിര വികസന പാർക്ക് ഔദ്യോഗിക ഉദ്ഗാടനം ഇന്ന്
ബെംഗളൂരു നഗരത്തിന് തീരാശാപമായ മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് സിറ്റി ടൗൺ ഷിപ് അതോറിറ്റിയുടെ സുസ്ഥിര വികസന പാർക്ക് . ഓഫീസുകളിലെയും അപ്പാർട്മെന്റുകളിലെയും മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് പുറമെ മാലിന്യം മലിന ജല ശുദ്ധീകരണ പ്ലാന്റ് സൗരോർജ പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഒരു വര്ഷം മുൻപ് പ്രവർത്തനം തുടങ്ങിയ പാർക്കിന്റെ ഔദ്യോഗിക ഉദ്ഗാടനം ഇന്ന് നടക്കും. എലിസിറ്റ പരിധിയിൽ വരുന്ന അപ്പാർട്മെന്റുകളിലും ടെക്ക് പാർക്കുകളിലും നിന്ന് ശാസ്ത്രീയമായി വേർതിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്.
Read Moreപുതിയ യുപിഐ ഇടപാട് 2000 രൂപയില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ടിലെത്താൻ 4 മണിക്കൂര്‍? വായിക്കാം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, ആ തുക 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എന്ന സമയ പരിധി നിശ്ചയിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രാബല്യത്തിലായാല്‍ ഐഎംപിഎസ്, ആർടിജിഎസ്, യുപിഐ തുടങ്ങിയ ഓണ്‍ലൈന്‍ പെയ്മെന്‍റുകള്‍ക്കാണ് ഇത് ബാധകമാവുക. സൈബര്‍ തട്ടിപ്പ് തടയുക എന്നതാണ് ലക്ഷ്യം. പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എടുക്കും എന്നതിനാല്‍ പണമയച്ചത് പിന്‍വലിക്കാനോ…
Read Moreസംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ ജാഗ്രതാ നിർദേശം!
ബെംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തെക്കൻ, വടക്കൻ ഉൾപ്രദേശങ്ങളിൽ പ്രത്യേകം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരത്തും മലയോരത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഇന്ന് ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ രാവിലെ മൂടൽമഞ്ഞ് മാറും. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തെക്കൻ ഉൾനാടൻ ജില്ലകളായ മണ്ഡ്യ, ദാവൻഗെരെ, ചിത്രദുർഗ എന്നിവിടങ്ങളിൽ ഇടിമിന്നലോട്…
Read Moreഒരു കുഞ്ഞിന് 8-10 ലക്ഷം രൂപ: പിടിക്കപ്പെട്ട ശിശുക്കടത്ത് റാക്കറ്റ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നത് എങ്ങനെ? വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിൽ ശിശുക്കടത്ത് റാക്കറ്റിൽ പെട്ട ഏഴ് പേർ അറസ്റ്റിൽ. രാജരാജേശ്വരി നഗറിലെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ 20 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കുട്ടിക്കടത്ത് സംഘത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തി. പ്രാഥമികമായി തമിഴ്‌നാട്ടിൽ നിന്നുള്ളവരെന്ന് കരുതുന്ന സംഘം. പ്രദേശത്ത് സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധിച്ചതോടെ നിരീക്ഷിച്ചതിനെതുടർന്നാണ് പിടികൂടിയത്. ഇവരുടെ റാക്കറ്റിന് ഡോക്ടർമാരുടെ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. നവജാതശിശുക്കളെ മോഷ്ടിക്കുകയും തുടർന്ന് കുട്ടികളില്ലാത്ത ദമ്പതികൾക്ക് “ഉയർന്ന വിലയ്ക്ക്” വിൽക്കുകയും ചെയ്യുന്ന സംഘം ബെംഗളൂരുവിൽ വിറ്റ കുട്ടികളിൽ ഭൂരിഭാഗവും അയൽരാജ്യമായ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് സംശയിക്കുന്നത്. സുഹാസിനി,…
Read More