കാമുകനൊപ്പം മകൾ ഇറങ്ങിപ്പോയ വിഷമത്തിൽ മധുരയിൽ അച്ഛനും അമ്മയും ജീവനൊടുക്കി

0 0
Read Time:1 Minute, 36 Second

മധുര നഗരത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ ഞായറാഴ്ച വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .

മധുര ഉസിലംപട്ടിക്കുസമീപം ആയൻമേട്പട്ടിയിലുള്ള സെൽവവും (47), ഭാര്യ വാനഴകിയുമാണ് (43) ആത്മഹത്യചെയ്തത്.

നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിൻമാറി മകൾ കാമുകനൊപ്പം വീടുവിട്ടുപോയതിനെത്തുടർന്ന് പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ജീവനൊടുക്കിയത്.

ഇരുവരെയും വീട്ടിൽ വിഷംകഴിച്ചനിലയിൽ അവശരായി കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സെൽവത്തിന്റെയും വാനഴികിയുടെയും മകളും ബന്ധുകൂടിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു.

അതേസമയം മറ്റൊരാളുമായി പ്രണയത്തിലായിരുന്ന മകൾക്ക് ഈ ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല.

എന്നാൽ മകളുടെ എതിർപ്പിനെ അവഗണിച്ച് വിവാഹ ചടങ്ങുകൾക്കുള്ള നടപടികളുമായി സെൽവവും കുടുംബവും മുന്നോട്ടു പോകുകയായിരുന്നു,

ഇതിനിടെ കഴിഞ്ഞ ദിവസമാണ് മകൾ കാമുകനൊപ്പം വീടുവിട്ടത്. ഇതോടെ മാതാപിതാക്കൾ ആത്മഹത്യാ ചെയ്യുകയായിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment