നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു

ബെംഗളൂരു: ചിത്രദുർഗയിൽ കൊറ്റനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരന് ദാരുണാന്ത്യം. മേദെഹള്ളിയിലെ തരുൺ (10) ആണ് മരിച്ചത്. 15 ദിവസം മുമ്പ് തരുൺ ഉൾപ്പെടെ നിരവധി പേരെ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റ കുട്ടിയെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സ ഫലിക്കാതെ തരുൺ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചിത്രദുർഗ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ജനുവരി ഒന്ന് മുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾ

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതുവര്‍ഷം വരുമ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ജനങ്ങളെ ബാധിക്കാറുണ്ട്. ജനുവരി ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ: 1. ഡീമാറ്റ് നോമിനേഷന്‍: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനുവരി ഒന്നിനകം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍…

Read More

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ബെംഗളൂരു : രാമനഗരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കനകപുര അനെക്കെരെ സ്വദേശി തിമ്മെഗൗഡ (60) ആണ് മരിച്ചത്. പട്ടുനൂൽ കർഷകനായ തിമ്മെഗൗഡ ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ കൃഷിയിടത്തിലേക്ക് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തിമ്മെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നതിനെ ത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. തിമ്മെഗൗഡയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മകൾക്ക് ജോലികൊടുക്കാനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More

വയോധികൻ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു : വീടിന്റെ ഭിത്തിയിൽ ചോക്കുകൊണ്ട് ആത്മഹത്യക്കുറിപ്പെഴുതിയശേഷം വയോധികൻ ജീവനൊടുക്കി. എൻ.ജി.ഇ.എഫ്. റിട്ട. ജീവനക്കാരനായ കെ.ബി. പുട്ടസുബ്ബയ്യയെയാണ് (82)  കുമാരസ്വാമി ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

ലഡാക്കിൽ ഭൂചലനം

ന്യൂഡല്‍ഹി: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു. ഉത്തരേന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലെ ഇസ്ലാമാബാദ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്.

Read More

സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്ക്; മൂന്ന് റാംപുകൾ അടുത്ത മാസം തുറക്കും

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്– ബൊമ്മസന്ദ്ര, കെആർ പുരം– സിൽക്ക് ബോർഡ് പാതകൾ സംഗമിക്കുന്ന സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ നിലവിലെ മേൽപാലത്തോട് ചേർന്നുള്ള 5 റാംപുകളുടെ നിർമാണം പുരോഗമിക്കുന്നു. 3 എണ്ണം അടുത്ത മാസത്തോടെ തുറന്നു കൊടുക്കും. റാഗിഗുഡ സ്റ്റേഷനോട് ചേർന്ന് ഡബിൾ ഡെക്കർ മേൽപാലം കൂടി വരുന്നതു കണക്കിലെടുത്താണ് വാഹനങ്ങൾക്ക് പാലത്തിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കൂടുതൽ റാംപുകൾ നിർമിക്കുന്നത്. ബിടിഎം ലേഔട്ട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൊസൂർ റോഡിലേക്കും ഔട്ടർ റിങ് റോഡിൽ നിന്ന് വരുന്നവർക്കായി മഡിവാള ഭാഗത്തേക്കുമുള്ള…

Read More

കനത്ത മഴയും വെള്ളക്കെട്ടും; ചെന്നൈയിൽ നാളെ സ്‌കൂളുകൾക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടിലെ പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായതിനാൽ ചെന്നൈ, കാരക്കൽ, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്നാണ് പ്രഖ്യാപനം. അതേസമയം നിലവിൽ ചെന്നൈയിലോ തമിഴ്‌നാട്ടിലോ ഉള്ള സ്‌കൂൾ അവധിയെക്കുറിച്ച് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നാളെ സ്‌കൂൾ അവധി സംബന്ധിച്ച അപ്‌ഡേറ്റുകൾക്കായി…

Read More

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അസുഖബാധിതരും മാസ്‌ക് ധരിക്കണം; ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു

ബെംഗളൂരു: കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ സർക്കാർ നിര്‍ദേശം. മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ്  ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്‌ക് ധരിക്കണം. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത…

Read More

ഒടുവിൽ കൂട്ടിലായി വയനാട്ടിലെ ആളെക്കൊല്ലി കടുവ

കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തായി തന്നെ ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ ഇപ്പോൾ കുടങ്ങിയത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിൽ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ…

Read More

കാർ ഇടിച്ച് മൂന്ന് മൂന്നുവയസുകാരിയുടെ മരണം; ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കസവനഹള്ളിയിലെ അപ്പാർട്ട്‌മെന്റിന് മുന്നിൽ എസ്‌യുവി കാർ ഇടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഡിസംബർ 9 നാണ് സംഭവം നടന്നത്, കുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബെംഗളൂരുവിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശി ജോഗ് ജാതറിന്റെ മകൾ അർബിനയാണ് മരിച്ചത്. ഇതേ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സുമൻ സി കേശവ ദാസ് എന്നയാളെ ബെല്ലന്തൂർ പോലീസ് അറസ്റ്റ് ചെയ്തു, അപ്പാർട്ട്‌മെന്റിന്റെ ഗേറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ വെള്ള നിറത്തിലുള്ള…

Read More