പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ വെച്ച 34 കാരൻ അറസ്റ്റിൽ

ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജില്ലയിലെ ജെവർഗി താലൂക്കിലാണ് സംഭവം. കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്. 34 കാരനായ സലിം ആണ് അറസ്റ്റിലായത്. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 50ലധികം വിദ്യാർഥിനികളുണ്ട്. ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാൾ വെളുത്തുള്ളി കച്ചവടം ആണ് ജോലി. പതിവുപോലെ വിദ്യാർഥികൾ കുളിക്കാനായി കുളിമുറിയിൽ പോയപ്പോൾ ജനലിനു പുറത്തുള്ള ക്യാമറ കണ്ട് പുറത്തിറങ്ങി. തുടർന്ന് പ്രതിയെ പിടികൂടി മർദിക്കുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ…

Read More

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം അവാർഡ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 2023-ലെ പ്രിക്സ് വെർസൈൽസ് യുനെസ്കോ പുരസ്കാരം. ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം’ എന്ന പുരസ്‌കാരവും കൂടാതെ ഇന്റീരിയർ ഡിസൈനിനുള്ള 2023 വേൾഡ് സ്പെഷ്യൽ അവാർഡും ലഭിച്ചിട്ടുണ്ട്. വിഖ്യാത ഫാഷൻ ഡിസൈനർ എലി സാബയാണ് ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ. FRIX Versailles Foundation ആണ് എയർപോർട്ടിലെ സമകാലിക വാസ്തുവിദ്യയിലെ മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലെ സൗകര്യം, ഇന്റീരിയർ ഡിസൈൻ, സൗകര്യം, വാസ്തുവിദ്യ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഇതാണ്. ഈ വിമാനത്താവളത്തിന്റെ…

Read More

ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം. 38-കാരനായ കാർ ഡ്രൈവർ എസ്. ഗുരുമൂർത്തിയാണ് മരിച്ചത്. കഴിഞ്ഞ വർഷം നവംബർ 20-നാണ് ഗുരുമൂർത്തിയുടെ ഭാര്യ മൗനിക മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്ന ഇവർ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനടുത്തുതന്നെ മൃതദേഹം അടക്കി. ഇവരുടെ മകളെ യുവതിയുടെ വീട്ടുകാർ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് തനിച്ച് താമസിച്ചുവന്ന ഗുരുമൂർത്തി ഭാര്യ മൗനികയെ അടക്കിയ സ്ഥലത്ത് പോകുക പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നുപോയ ഇയാളെ കാണാതായിരുന്നു. പിന്നീട്, മൗനികയെ അടക്കിയ സ്ഥലത്ത്…

Read More

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം അവാർഡ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 2023-ലെ പ്രിക്സ് വെർസൈൽസ് യുനെസ്കോ പുരസ്കാരം. ടെർമിനൽ 2 ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം’ എന്ന പുരസ്‌കാരവും കൂടാതെ ഇന്റീരിയർ ഡിസൈനിനുള്ള 2023 വേൾഡ് സ്പെഷ്യൽ അവാർഡും ലഭിച്ചിട്ടുണ്ട്. വിഖ്യാത ഫാഷൻ ഡിസൈനർ എലി സാബയാണ് ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ. FRIX Versailles Foundation ആണ് എയർപോർട്ടിലെ സമകാലിക വാസ്തുവിദ്യയിലെ മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലെ സൗകര്യം, ഇന്റീരിയർ ഡിസൈൻ, സൗകര്യം, വാസ്തുവിദ്യ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഇതാണ്.…

Read More

നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് ജല​ദോഷ മരുന്നുകൾ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മുംബൈ: ഇന്ന് ചെറിയ ഒരു ജലദോഷമോ കഫക്കെട്ടോ വന്നാൽ നമ്മൾ സാധാരണയായി ചെയ്യാറുള്ള ഒന്നാണ് കഫ് സിറപ്പുകൾ വാങ്ങി നൽകുക എന്നത്. എന്നാൽ അത് ഒരിക്കലും പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജല​ദോഷ മരുന്നുകൾ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോ​ഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ​ഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അം​ഗീകൃതമല്ലാത്ത ​മരുന്ന് സംയുക്തങ്ങൾ ഉപയോ​ഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും…

Read More

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് തർക്കം; യുവതി ഭർത്താവിനെ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭർത്താവിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി. ഹുളിമാവിന് സമീപം പുള്ളിംഗ് പാസ് കോളേജിന് സമീപമാണ് സംഭവം. ഹുളിമാവ് പോലീസ് കേസെടുത്ത് പ്രതിയായ മനീഷയെ അറസ്റ്റ് ചെയ്തു.അന്വേഷണം നടത്തി വരികയാണ്. ഉമേഷ് ദാമി (27) ആണ് മരിച്ചത്. കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഉമേഷ്. നേപ്പാൾ സ്വദേശികളായ ഈ ദമ്പതികൾ ഏതാനും വർഷങ്ങളായി ബംഗളുരുവിൽ ആയിരുന്നു താമസം. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് 12 മണിയോടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്താണ് ഭാര്യ ആരോടോ ഫോൺ കോളിൽ സംസാരിക്കുന്നത്…

Read More

തൂത്തുക്കുടിയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ട് കണ്ട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തൂത്തുക്കുടി ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു . ദുരിതബാധിതർക്ക് മുഖ്യമന്ത്രി ആശ്വാസം നൽകി. വെള്ളക്കെട്ട് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ തൂത്തുക്കുടി ജില്ലയ്ക്ക് പുറമെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലും നാശം വിതച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരെയും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെയും പ്രളയബാധിതർക്ക് സഹായം നൽകാൻ നിയോഗിച്ചട്ടുണ്ട് . പ്രളയബാധിതർക്ക്, വൈദ്യസഹായം നൽകാനും രക്ഷാപ്രവർത്തനം നടത്താനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും എല്ലാവരും സഹകരിച്ച് പ്രവർത്തിക്കാനും മുഖ്യമന്ത്രി ഉത്തരവ് നൽകിയട്ടുണ്ട്.

Read More

ട്രക്കും ജീപ്പും കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേർ മരിച്ചു.

ബംഗളൂരു: കലബുറഗി -അഫ്സൽപൂർ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം , പരിക്കേറ്റവർ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ അഫ്‌സൽപൂരിൽ നിന്ന് മല്ലാബാദിലേക്ക് പോകുകയായിരുന്ന കെഎ-32 എം 3472 നമ്പർ ജീപ്പാണ് അപകടത്തിൽപെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . കലബുറഗിയിൽ നിന്ന് വരികയായിരുന്നു ട്രക്കിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ജീപ്പ് ഡ്രൈവർ സന്തോഷ് (40), ശങ്കർ (55), സിദ്ധമ്മ (50), ഹുച്ചപ്പ…

Read More

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിൽ 

തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. കുന്നംകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത് . പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.…

Read More

ബംഗളൂരു മുതൽ തേനി വരെ – ഓൺലൈൻ വഴി ലഹരി വിൽപന നടത്തിയ 10 പേർ പിടിയിൽ

ചെന്നൈ: തേനി ജില്ലയിലെ ആണ്ടിപ്പട്ടി നഗർ മേഖലയിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ മയക്കുമരുന്ന് ശീലം വർധിക്കുന്നതായും ചിലർ മയക്കുമരുന്ന് വിൽക്കുന്നതായും പരാതി. തുടർന്ന് ആണ്ടിപ്പട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാമലിംഗത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സുമതിയുടെ നേതൃത്വത്തിൽ പൊലീസ് കുമാരപുരം ശ്മശാന മേഖലയിൽ പട്രോളിങ് നടത്തി. ആ ഭാഗത്ത് സംശയാസ്പദമായ രീതിയിൽ ഇരുന്ന ഒരു കൂട്ടം യുവാക്കളെ പോലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതറിഞ്ഞ് പോലീസ് ഇവരെ വളയുകയും അന്വേഷണത്തിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചക്കംപട്ടി, അന്തിപ്പട്ടി, ഡി.പുത്തൂർ…

Read More