പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കാനൊരുങ്ങുമ്പോൾ ഒരു മലയാളം യൂടൂബ് ചാനലില്‍ വന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പുതുവത്സരത്തിലെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലും മകനും ഉന്നതങ്ങളില്‍ എത്തണമെന്നും മമ്മൂട്ടിയും മകനും നശിച്ച് പണ്ടാരമടങ്ങണമെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. View this post on Instagram A post shared by ഞാൻ സീനാണെ 😉 (@make_a_scene._) ഒരു സ്വകാര്യ യൂടൂബ് ചാനല്‍ നടത്തിയ പബ്ലിക് ഒപീന്യന്‍ പരിപാടിക്കിടെയാണ് മധ്യവയസ്‌കനായ വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അയാളുടെ വാക്കുകള്‍ ഇങ്ങനെ ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മറ്റം…
Read MoreDay: 29 December 2023
പുതുവർഷത്തിലെ ആഗ്രഹം: മമ്മൂട്ടിയും മകനും മരിക്കണം, മോഹൻ ലാലും മകനും ഉയരങ്ങളിൽ എത്തണം ; വൈറലായി യുവാവിന്റെ വീഡിയോ
പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കാനൊരുങ്ങുമ്പോൾ ഒരു മലയാളം യൂടൂബ് ചാനലില്‍ വന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പുതുവത്സരത്തിലെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലും മകനും ഉന്നതങ്ങളില്‍ എത്തണമെന്നും മമ്മൂട്ടിയും മകനും നശിച്ച് പണ്ടാരമടങ്ങണമെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ യൂടൂബ് ചാനല്‍ നടത്തിയ പബ്ലിക് ഒപീന്യന്‍ പരിപാടിക്കിടെയാണ് മധ്യവയസ്‌കനായ വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്. അയാളുടെ വാക്കുകള്‍ ഇങ്ങനെ ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മറ്റം പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക.. മമ്മൂട്ടി മരണപ്പെടുക.. ഇതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ…
Read More10 ലക്ഷം കിലോമീറ്ററിലധികം ഓടിയ ബസുകൾ പിന്‍വലിക്കണമെന്ന് കെ എസ് ആര്‍.ടി.സി. യോട് ഹൈക്കോടതി
ബെംഗളൂരു: പത്തുലക്ഷം കിലോമീറ്ററിലധികം ഓടിയ കർണാടക ആര്‍.ടി.സി. യുടെ ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കണമെന്ന് ഹൈക്കോടതി. പഴയ ബസുകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. നിശ്ചിത ഇടവേളകളില്‍ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്നും ആര്‍.ടി.ഒ.-യില്‍ നിന്ന് ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നേടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഒരുവര്‍ഷം മുമ്പ് ബസിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചസംഭവത്തില്‍ ശിക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആര്‍.ടി.സി. ഡ്രൈവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പത്തുലക്ഷം കിലോമീറ്റര്‍ പിന്നിട്ട നൂറുകണക്കിന് ബസുകളാണ് കര്‍ണാടക ആര്‍.ടി.സി. സര്‍വീസ് നടത്താനുപയോഗിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി.യുടെ കീഴില്‍മാത്രം…
Read Moreഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ വ്യത്യാസമുണ്ട്; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും രാം ബജന പാടാറില്ലേ? -സിദ്ധരാമയ്യ പറഞ്ഞു. ‘ഡിസംബർ അവസാനവാരം ആളുകൾ ഭജനകൾ പാടാറുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ ആ പാരമ്പര്യത്തിൽ ഞാനും പങ്കുചേരുമായിരുന്നു. മറ്റു ഗ്രാമങ്ങളിലും ഇപ്രകാരം നടക്കാറുണ്ട്. ഞങ്ങളും…
Read Moreഅവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയി; സെൽഫി എടുക്കുന്നതിനിടെ 100 അടി താഴ്ചയിലേക്ക് വീണ് ബെംഗളൂരുവിലെ വിദ്യാർത്ഥിക്ക് പരിക്ക്
ബെംഗളൂരു: മലപ്പുറം കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്‍റിൽ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകൻ മെൽവിൻ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്. ബെംഗളൂരുവിൽ നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിയായ മെൽവിൻ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോയതാണ്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മെൽവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. മെൽവിന്റെ നിലവിളി കേട്ട രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം. അംഗീകൃത വിനോദസഞ്ചാരകേന്ദ്രം അല്ലാത്തതിനാലും ആന, കടുവ തുടങ്ങിയ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ അധികമാരും…
Read Moreകോവിഡ് ലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകിയവരും പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ്
ബെംഗളൂരു: സംസ്ഥാനത്തും കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണിത്. 400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നത്. ചിലർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സന്ദർശിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെ.എൻ1 കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. കോവിഡ് തരംഗകാലത്ത് ചെയ്തിരുന്ന…
Read Moreപെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
Read Moreമലയാളി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി; യുവതി അടക്കം മൂന്നുപേർ പിടിയിൽ
ബെംഗളൂരു: വ്യവസായിയെ ബലമായി വലിച്ചിഴച്ച് യുവതിക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത പ്രതിയെ മൈസൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുമ്പ് നടന്ന കേസിന്റെ തുടർനടപടിയെ തുടർന്ന് യുവതിയടക്കം മൂന്ന് പ്രതികളെ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രതികളിൽ നിന്ന് 50,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഫസലുല്ല റഹ്മാൻ, റിസ്വാൻ, ഒരു യുവതി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി ഒളിവിലാണ്. കേരളത്തിലെ തിരുനെല്ലിയിലെ ഒരു വ്യവസായിയെ ബ്ലാക്ക്…
Read Moreമംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണി
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതർ കണ്ടതെന്ന് പരാതിയിൽ പറയുന്നു. “നിങ്ങളുടെ വിമാനങ്ങളിൽ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങൾ ഫണിങ് എന്ന ഭീകരരുടെ സംഘത്തിൽപെട്ടവർ” എന്നായിരുന്നു മെയിൽ സന്ദേശം. ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ബജ്പെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകേരളത്തിൽ ഒരു കോവിഡ് മരണം കൂടി
ഇടുക്കി: തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്
Read More