അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധനേടുകയാണ്. നിരവധി ആരാധകരാണ് അമ്മയാകാൻ പോകുന്ന അമലയ്ക്ക് ആശംസകളുമായി എത്തിയത്. സിനിമ മേഖലയില്‍ നിന്നുള്ള താരങ്ങളും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്.
Read MoreDay: 3 January 2024
പുലർച്ചെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന മകളെയും കാമുകനെയും അച്ഛൻ വെട്ടിക്കൊന്നു
ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ തൂമ്പ കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട തൂമ്പയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. മഹേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ 19 വയസുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസുകാരനെയുമാണ് കൊന്നത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.…
Read Moreകർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.
Read More‘വളരെ സുന്ദരിയായ കുട്ടി ഗേൾഫ്രണ്ടായി വന്നിരുന്നെങ്കിൽ നന്നായേനെ’ വീണ്ടും വൈറലായി ‘ആറാട്ടണ്ണൻ’
മോഹൻലാൽ ചിത്രം ‘ആറാട്ടിന്റെ’ റിവ്യു പറഞ്ഞതിനെ തുടർന്നാണ് സന്തോഷ് വർക്കി മലയാളികൾക്ക് സുപരിചിതനായത്. ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന ഇയാൾ പിന്നീട് പുറത്തിറങ്ങിയ സിനിമകളുടെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിലും വൈറലായി. ഇപ്പോഴിതാ തനിക്കൊരു ഗേൾഫ്രണ്ടിനെ വേണമെന്ന ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് സന്തോഷ് വർക്കി. ഞാൻ ഇത്രയും വൈറലായിട്ടും ഇതുവരെ ഗേൾഫ്രണ്ടിനെ കിട്ടിയില്ല. തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഗേൾഫ്രണ്ടായി. നമുക്ക് മാത്രം കിട്ടണില്ല. എല്ലാം തുറന്നുപറയുന്നതാണ് പ്രശ്നം. തൊപ്പിയൊക്കെ വളരെ റൊമാന്റിക്കായിട്ടാണ് പോകുന്നത്. ഞാൻ വൈറലായിട്ട് അടുത്തമാസം ആകുമ്പോഴേക്ക് രണ്ട് വർഷമാകും. എന്നിട്ടും സുന്ദരിയായ ഒരു പെൺകുട്ടി…
Read Moreസംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ്
ബെംഗളൂരു: സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 7,305 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.02 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. വിജയനഗര ജില്ലയിലാണ് മരണം. 1,144 പേരാണ് ചികിത്സയിലുള്ളത്. 23 പേർ ഐ.സി.യു.വിലാണ്. ബെംഗളൂരുവിൽ 75 പേർക്കും ഹാസനിൽ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ കോവിഡ് ജെ.എൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം 199 ആയി.
Read Moreചായ പാക്കറ്റുകളിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ; ചെന്നൈയിൽ 75 കോടി രൂപയുടെ മെത്താഫെറ്റാമൈൻ പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
ചെന്നൈ: മ്യാൻമറിൽ നിന്ന് മണിപ്പൂർ, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് ചായപാക്കറ്റിൽ ലഹരിമരുന്ന് കടത്താനുള്ള നീക്കം പൊളിച്ച് നാർകോറ്റിക്സ് കൺട്രോൾ ബ്യൂറോ. ചെന്നൈ, ബെംഗളൂരു, ഇംഫാൽ മേഖലകളിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മെതാംഫെറ്റാമിൻ കടത്താനിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 15.8 കിലോ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തു. മ്യാൻമറിലെ തമുവിൽ നിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം…
Read More2023-ൽ നീലഗിരിയിലെ റോഡുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കൂടുതലും അപകടമരണങ്ങൾ
ചെന്നൈ: 2023-ൽ നീലഗിരിയിൽ ഉണ്ടായ മൊത്തം മാരകമായ അപകടങ്ങളുടെ എണ്ണം 51 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) പുറത്ത് വിട്ട രേഖകൾ പ്രകാരം ജില്ലയിലെ പ്രധാന ഹൈവേകളിൽ റോഡ് വീതികൂട്ടുന്നത് കൂടുതൽ ഗുരുതരമായ അപകടങ്ങൾക്കും അതുവഴി റോഡ് ഉപയോക്താക്കൾക്കിടയിൽ കൂടുതൽ മരണങ്ങൾക്കും ഇടയാക്കുന്നുവെന്നാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് നീലഗിരിയിൽ മാരകമായ അപകടങ്ങളുടെ എണ്ണവും അപകടങ്ങളിൽ മരിച്ചവരുടെ എണ്ണവും 2023-ൽ കുത്തനെ വർദ്ധിച്ചു. മാരകമായ അപകടങ്ങളുടെ എണ്ണം 2022-ൽ 40-ൽ നിന്ന് 2023-ൽ 61…
Read Moreമറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം
ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്. മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Read Moreമുൻ ഡിഎംകെ എംഎൽഎ ജികെ സെൽവത്തിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ചെന്നൈ അയാർ ലാമ്പ് മണ്ഡലത്തിലെ ഡിഎംകെ മുൻ നിയമസഭാംഗം കെ.കെ.സെൽവം അനാരോഗ്യത്തെ തുടർന്ന് അന്തരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. കെ.കെ.സെൽവം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ബോറൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം അന്തരിച്ചു . തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഭാര്യ ദുർഗയ്‌ക്കൊപ്പം മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു . തുടർന്ന് ഡിഎംകെ എംപി ഡി.ആർ.ബാലു, എംഎൽഎമാരായ ഡി.വേലു, ജെ.കരുണാനിധി, മുൻ ഡി.എം.കെ. ഡികെഎസ് ഇളങ്കോവൻ തുടങ്ങിയവർ കെ യു സെൽവത്തിന്റെ…
Read Moreചെന്നൈയിൽ 4 ദിവസത്തിനിടെ കടലിൽ മുങ്ങി മരിച്ചത് 10 പേർ; നിരോധനാജ്ഞ ലംഘിച്ച് കടലിൽ ഇറങ്ങിയാൽ കർശന നടപടി; മുന്നറിയിപ്പ് നൽകി പോലീസ്
ചെന്നൈ: ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആർ) മേഖലയിലെ ബീച്ചിൽ മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് പോലീസ് . ഇതുമായി ബന്ധപ്പെട്ട് കാനത്തൂർ അസിസ്റ്റന്റ് കമ്മീഷണർ വെങ്കിടേശൻ ഇന്ന് മാധ്യമങ്ങളെ കണ്ടു സംസാരിച്ചു. ”ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂർ കുപ്പം, നൈനാർ കുപ്പം, കാനത്തൂർ കുപ്പം, കരിക്കാട്ടുകുപ്പം തീരങ്ങളിലെ കടലിൽ കുളിക്കുന്നതിനിടെ നഗരത്തിന് പുറത്തുള്ള വിനോദസഞ്ചാരികൾ കടൽത്തിരകളിൽ പെട്ട് മുങ്ങിമരിച്ചു. ഡിസംബർ 29ന് വൈകിട്ട് സ്‌നേഗ ഗാർഡൻ ഏരിയയിലെ ബീച്ചിൽ 9 പേർ കുളിക്കാനിറങ്ങിയപ്പോൾ 5 പേർ കടൽത്തിരയിൽ കുടുങ്ങി മുങ്ങിമരിച്ചു. തുടർന്ന് കാനത്തൂർ…
Read More