ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് മധുര ജില്ലയിൽ പ്രശസ്തമായ ജല്ലിക്കെട്ട് മത്സരങ്ങൾ നടക്കുകയാണ്. ഇന്നലെ ആവണിയാപുരം ജല്ലിക്കെട്ട് മത്സരം നടന്നു. തുടർന്ന് ഇന്നാണ് പ്രസിദ്ധമായ പാലമേട് ജല്ലിക്കെട്ട് മത്സരം നടന്നത്. 1000 കാളകൾക്കൊപ്പം 700 കളിക്കാരും മത്സരത്തിൽ പങ്കെടുത്തു. ജല്ലിക്കെട്ട് മത്സരത്തോടനുബന്ധിച്ച് വാടിവാസലിലെ ഓഡിയൻസ് ഹാളിൽ 15000 ത്തോളം പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാലമേട് ജല്ലിക്കെട്ട് മത്സരത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 12 കളിക്കാർ, 12 കലകളുടെ ഉടമകൾ, 8 കാണികൾ, 3 ഗാർഡുകൾ എന്നിവരുൾപ്പെടെ 35 പേർക്കാണ് പരിക്കേറ്റട്ടുള്ളത്.
Read MoreDay: 16 January 2024
നടി സ്വാസിക വിവാഹിതയാകുന്നു!!! വരൻ പ്രമുഖ സീരിയൽ നടൻ
നടി സ്വാസിക വിജയ് വിവാഹിതയാകുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ എപ്പോൾ വരൻ ആരാണ് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വീട്ടിരുന്നില്ല. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ…
Read Moreഞായറാഴ്ച മെട്രോ റെയിൽ സർവീസ് നടത്തുക ഷെഡ്യൂൾ അനുസരിച്ച്; വിശദാംശങ്ങൾ
ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ചെന്നൈയിൽ നിന്ന് നിരവധി പേർ സ്വന്തം നാടുകളിലേക്ക് പോയതിനാൽ മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതേ തുടർന്ന് ഇന്നും നാളെയും ഞായറാഴ്ച ഷെഡ്യൂൾ പ്രകാരം ആയികരിക്കും മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് രാവിലെ 5 മുതൽ 12 വരെയും രാത്രി 8 മുതൽ 10 വരെയും 10 മിനിറ്റ് ഇടവിട്ട് ആയിരിക്കും മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക.
Read Moreഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി പരസ്പരം ആലിംഗനം; ദമ്പതികളെ തപ്പി പൊലീസ്
ഓടുന്ന ഇരുചക്രവാഹനത്തിലെ ദമ്പതികളുടെ ആലിംഗന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. മുംബൈ ബാന്ദ്ര റിക്ലമേഷൻ ഏരിയയിൽ നിന്നുള്ളതാണ് വിഡിയോ. ഓടുന്ന സ്കൂട്ടറിൽ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ പകർത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെൽമെറ്റ് പോലും ധരിക്കാതെയാണ് ഈ സ്നേഹപ്രകടനം. വിഡിയോ വൈറലായതോടെ കമിതാക്കളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreസാങ്കേതിക തകരാർ; എജി – ഡിഎംഎസിനും ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിനുകൾ ഒരു മണിക്കൂർ വൈകി
ചെന്നൈ: സാങ്കേതിക തകരാറിനെത്തുടർന്ന് എജി-ഡിഎംഎസിനും ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിനുകൾ ഒരു മണിക്കൂർ വൈകി ഞായറാഴ്ച രാവിലെ രാവിലെ 10.15 ഓടെ തൗസൻഡ് ലൈറ്റ്സ് മെട്രോ സ്‌റ്റേഷനു സമീപം ഓവർഹെഡ് ഉപകരണങ്ങളുടെ തകരാർ മൂലം തീപ്പൊരി ഉണ്ടായതോടെ സർവീസുകൾ തടസ്സപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഏകദേശം ഒരു മണിക്കൂറോളമാണ് ട്രെയിനുകൾ ഒറ്റ ലൈനിൽ സർവീസ് നടത്തിയത്. ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ച് തകരാർ പരിഹരിച്ച ശേഷമാണ്, ഒരു മണിക്കൂറിന് ശേഷം സേവനങ്ങൾ പുനഃസ്ഥാപിച്ചത് എന്നും, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ലെന്നും…
Read Moreപാലമേട് ജല്ലിക്കെട്ടിന് തുടക്കം; 1000 കാളകളും 700 ഗോപാലകരും പങ്കെടുക്കും
ചെന്നൈ: ലോകപ്രശസ്തമായ മധുര പാലമേട് ജല്ലിക്കെട്ടിന് ഇന്ന് പുലർച്ചെ ഉജ്വല തുടക്കം. ആയിരത്തിലധികം കാളകളും 600-ലധികം ഗോപാലകരും പങ്കെടുത്തു. തായ് പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് മധുര പാലമേട് ജല്ലിക്കെട്ട് മത്സരം മഞ്ഞമലയാറിൽ സ്ഥാപിച്ച വാടിവാസലിൽ നടക്കും. പാലമേട് ഗ്രാമപബ്ലിക് മഹാലിംഗ മഠം കമ്മിറ്റിയും മധുര ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഇത് നടത്തുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ജില്ലാ കളക്ടർ സംഗീതയുടെ നേതൃത്വത്തിൽ ഗോസംരക്ഷണ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പാലമേട്ടിലെ വിവിധ ക്ഷേത്രങ്ങളിലെ കാളകളെ അഴിച്ചുവിട്ടു. വൈകുന്നേരം 4.30 വരെ കുറഞ്ഞത് 8 റൗണ്ടുകളെങ്കിലും…
Read Moreനീലഗിരിയിൽ തണുപ്പ് കനക്കുന്നു; ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ചെന്നൈ: അടുത്ത രണ്ട് രാത്രികളിൽ നീലഗിരി ജില്ലയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ വർഷവും ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീലഗിരി ജില്ലയിൽ മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്. UPDATED pic.twitter.com/gIbKP83Jgm — Tamilnadu Weather-IMD (@ChennaiRmc) January 15, 2024 പ്രത്യേകിച്ച് നവംബർ രണ്ടാം വാരം മുതൽ ജനുവരി അവസാനം വരെ മഞ്ഞിന്റെ ആഘാതം കൂടുതൽ പ്രകടമാണ്. ഇതിനിടെയിലാണ് അടുത്ത രണ്ട് രാത്രികളിൽ നീലഗിരി ജില്ലയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്…
Read Moreചെന്നൈ ബുക്ക് ഫെയർ: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ആരോപണം; രോഷാകുലരായ വായനക്കാർ!
ചെന്നൈ: ചെന്നൈ പുസ്തക മേളയിലെത്തുന്ന പൊതുജനങ്ങൾക്ക് ടോയ്‌ലറ്റ്, പാർക്കിംഗ് സ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഒരുക്കിയില്ലെന്ന് ആക്ഷേപം. ചെന്നൈ നന്ദനത്തിൽ വൈ.എം.സി.എ. ഗ്രൗണ്ടിൽ 3ന് ആരംഭിച്ച പുസ്തകമേള 21 വരെയാണ് നടക്കുക. ഇതിൽ ധാരാളം വായനക്കാരും പൊതുജനങ്ങളുമാണ് താൽപ്പര്യത്തോടെ പുസ്തകങ്ങൾ വാങ്ങുന്നത്. നിലവിൽ വെക്കേഷൻ ആരംഭിച്ചതോടു കൂടി പതിവിലും കൂടുതൽ തിരക്കാണ് പുസ്തക മേളയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 900 ബൂത്തുകളുള്ള ഈ പുസ്തകമേള 19 ദിവസമാണ് നീണ്ടുനിൽക്കുന്നത്. എല്ലാ പുസ്തകങ്ങൾക്കും 10% കിഴിവും നൽകിയട്ടുണ്ട്. ഈ പുസ്തകമേളയ്ക്ക് പ്രതിദിനം 10 രൂപ പ്രവേശന ഫീസ്…
Read Moreസനാതനധര്‍മ പരാമര്‍ശത്തിൽ ഉദയനിധി സ്റ്റാലിന് സമൻസ്; ഫെബ്രുവരി 13ന് ഹാജരാകണം
പട്ന: സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ്. ഫെബ്രുവരി 13 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈന്നെയിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ വിവാദപരാമർശം. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു പരാമർശം. എന്നാൽ ഈ പരാമർശം ഹിന്ദുമത്തതിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80 ശതമാനം ജനങ്ങളുടെയും വംശഹത്യക്കുള്ള ആഹ്വാനമാണെന്നും ബിജെപി…
Read Moreപശ്ചിമഘട്ടത്തിൽ 33 വർഷത്തിന് ശേഷം പുതിയ ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി
ചെന്നൈ: ശ്രീവില്ലിപുത്തൂർ മെഗമലൈ കടുവാ സങ്കേതത്തിൽ പുതിയ ഇനം സിൽവർലൈൻ ചിത്രശലഭത്തെ കണ്ടെത്തി. പശ്ചിമഘട്ടത്തിൽ 33 വർഷത്തിനിടെ ഇതാദ്യമായാണ് പുതിയ ചിത്രശലഭത്തെ കണ്ടെത്തുന്നത്. പുതുതായി കണ്ടെത്തിയ ഇനത്തിന് പേരിട്ടതായി തമിഴ്‌നാട് പരിസ്ഥിതി, വനം അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. പുതുതായി തിരിച്ചറിഞ്ഞ ചിത്രശലഭത്തെ ഈ പ്രദേശത്തിന്റെ പേരിലാണ് പേരിട്ടിരിക്കുന്നത് – മേഗമല – അതായത് ‘മേഘപർവ്വതം’ അതേസമയം ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ’ എന്നാണ് ഈ ഇനത്തിന്റെ പൊതുനാമം എന്ന് തേനി ആസ്ഥാനമായുള്ള എൻജിഒയിലെ രാജ്കുമാർ പറഞ്ഞു. അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് ഗവേഷകർ…
Read More