പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

ആലപ്പുഴ: പ്രസവ നിര്‍ത്തല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയവീട് സ്വദേശി ശരത്തിന്റെ ഭാര്യ (31) ആശ ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്. ഇന്നലെ ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ വെച്ചു നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ആശയ്ക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നിയത്. ഗുരുതരാവസ്ഥയിലായ ആശയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് വൈകിട്ടോടെ മരിച്ചു. വനിതാ ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ…

Read More

ചെന്നൈയിൽ ആത്മീയയാത്ര നടത്തി പ്രധാനമന്ത്രി മോദി; രാമേശ്വരം ക്ഷേത്രത്തിൽ അഗ്‌നിതീർഥത്തിൽ മുങ്ങിക്കുളിച്ചു

ചെന്നൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലെത്തി ഭഗവാൻ ശിവന്റെ രൂപമായ രാമനാഥസ്വാമിയെ പ്രാർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ശ്രീരംഗത്തും രാമേശ്വരത്തും ധനുഷ്‌കോടിയിലും സുരക്ഷാസന്നാഹം ശക്തമാക്കിയിരുന്നു. അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിനുമുമ്പ് പ്രധാനമന്ത്രി ഇന്ന് നടത്തുന്ന ക്ഷേത്രദർശനത്തെ ആത്മീയ യാത്രയെന്നാണ് ബി.ജെ.പി. നേതൃത്വം വിശേഷിപ്പിക്കുന്നത്. രാമനാഥസ്വാമി ക്ഷേത്രത്തിന് എതിർവശത്തുള്ള സമുദ്രത്തിലെ ‘അഗ്നി തീർത്ഥ’ത്തിൽ പുണ്യസ്നാനം നടത്തിയ ശേഷം മോദി ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 22 വിശുദ്ധ തീർത്ഥ കിണറുകളിൽ പുണ്യസ്നാനം നടത്തി.…

Read More

പ്രധാനമന്ത്രി നാളെ അയോധ്യയിൽ

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് അയോധ്യയിലെത്തും. പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും. തിങ്കളാഴ്ച രാവിലെയാണ് സരയൂനദിയിൽ സ്നാനം ചെയ്ത ശേഷം 2 കിലോമീറ്ററോളം കാൽനടയായി ക്ഷേത്രത്തിലേക്കു പോകുക. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും. ചടങ്ങുകൾക്കു മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്കിന്ധയിൽനിന്നുള്ള (കർണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തി. രാമക്ഷേത്ര ദർശനത്തിനുള്ള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യാം.

Read More

25% കാർഡ് ഉടമകൾക്ക് പൊങ്കൽ കിറ്റ് ലഭിച്ചില്ല; എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി

ചെന്നൈ: ജനുവരി 14ന് ശേഷം തമിഴ്‌നാട് സർക്കാർ പൊങ്കൽ സമ്മാന കിറ്റുകൾ വിതരണം ചെയ്യുന്നത് നിർത്തുകയും 25 ശതമാനം കാർഡ് ഉടമകളുടെ പൊങ്കൽ കിറ്റുകൾ നഷ്‌ടപ്പെടുത്തുകയും ചെയ്‌തതിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അപലപിച്ചു. ടോക്കണിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ പിഡിഎസ് കടകളിൽ നിന്ന് പൊങ്കൽ കിറ്റുകൾ ലഭിക്കാത്ത കാർഡ് ഉടമകൾക്ക് ജനുവരി 14 ന് അവ ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതായി പ്രസ്താവനയിൽ പളനിസ്വാമി പറഞ്ഞു . എന്നാൽ പൊങ്കലിന് മുമ്പ് സ്വന്തം നാട്ടിലേക്ക് പോയ കാർഡുടമകൾക്കും തിരക്ക് കുറഞ്ഞതോടെ കിറ്റുകൾ വാങ്ങാൻ…

Read More

തഞ്ചാവൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച്‌ ഉണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: തഞ്ചാവൂരില്‍ ഉണ്ടായ കാര്‍ ഡിവൈഡറിലിടിച്ച്‌ ഉണ്ടായ അപകടത്തിൽ നാല് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തൂത്തുക്കുടി ഇന്ദിരാനഗര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Read More

അണ്ണാശാലയിൽ നാലുവരി മേൽപ്പാലത്തിന്റെ നിർമാണം സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

ചെന്നൈ: ചെന്നൈയിലെ തേനാംപേട്ട മുതൽ സൈദാപേട്ട് വരെയുള്ള അണ്ണാശാലയിൽ 621 കോടി രൂപ ചെലവിൽ നിർമിക്കുന്ന 3.2 കിലോമീറ്റർ നീളവും നാലുവരി എലിവേറ്റഡ് മേൽപ്പാലത്തിന്റെ നിർമാണം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. എൽഡംസ് റോഡ്, എസ്‌ഐഇടി കോളേജ്, സിനോടാഫ് റോഡ്, നന്ദനം, സിഐടി നഗർ മൂന്ന്, ഫസ്റ്റ് മെയിൻ റോഡുകൾ, ടോഡ് ഹണ്ടർ നഗർ-ജോൺസ് റോഡ് എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നവരെ എളുപ്പത്തിൽ മറികടക്കാൻ സഹായിക്കുന്നതാണ് മേൽപ്പാലം. 14 മീറ്റർ വീതിയിലാണ് മേൽപ്പാലം. മന്ത്രിമാരായ ഇ.വി. വേലുവും മാ. സുബ്രഹ്മണ്യൻ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ…

Read More

വിവാഹമോചന വാർത്തക്കിടെ സാനിയ മിർസയുടെ ഭർത്താവ് ഷോയിബ് മാലിക് വീണ്ടും വിവാഹിതനായി

ടെന്നീസ് ഇതിഹാസം സാനിയ മിർസയുമായുളള വിവാഹമോചന വാർത്ത പടരുന്നതിനിടെ പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത് ക്രിക്കറ്റ് താരം ഷോയിബ് മാലിക്. ഷോയിബ് തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘നിങ്ങളെ ജോഡികളായി സൃഷ്‌ടിച്ചു’ എന്നാണ് ക്യാപ്‌ഷൻ ട്വിറ്ററിലും ഇതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏക മകന്റെ പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ മുതൽ സാനിയ, ഷോയിബ് മാലിക് വിവാഹമോചനം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കുഞ്ഞിന്റെ ഒപ്പം രണ്ടുപേരും നിന്നെങ്കിലും, അവർ ഒന്നിച്ചുള്ള ചിത്രം ഏതും ഉണ്ടായില്ല. ഡിവോഴ്സ് ഉറപ്പായി…

Read More

തമിഴ്നാട്ടിൽ വിവാദത്തിന് വഴിയൊരുക്കി അണ്ണാമലൈയുടെ അസഭ്യ പ്രയോഗം

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലൈയുടെ അസഭ്യപ്രയോഗം തമിഴ്നാട്ടിൽ പാർട്ടിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാനത്ത് നടത്തുന്ന ക്ഷേത്ര ശുചീകരണ പരിപാടിയിൽ പങ്കെടുത്തശേഷം സംസാരിക്കുവെ, ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള പ്രസ്താവനക്കിടയിലാണ് അസഭ്യപ്രയോഗം വന്നത്. തിരുവൻമിയൂർ കുമാരഗുരു ദാസർ സ്വാമി ക്ഷേത്രത്തിലാണ് അണ്ണാമലൈ ശുചീകരണ പരിപാടി നടത്തിയത്. ക്ഷേത്രത്തിനു മുന്നിൽ വെച്ചായിരുന്നു അസഭ്യപ്രയോഗം നടത്തിയത്. ഒരു അഭിമുഖത്തിൽ കടുത്ത ചോദ്യങ്ങളൊന്നും ചോദിക്കാതെ ഉയദനിധി സ്റ്റാലിനെ ഒഴിവാക്കിക്കൊടുത്തു എന്ന ആക്ഷേപം ബിജെപിക്കുണ്ട്. ഇക്കാര്യം അണ്ണാമലൈ തന്റെ പ്രസ്താവനക്കിടയിൽ പറഞ്ഞു. ലൈംഗിക പരാമർശമുള്ള അസഭ്യപ്രയോഗം ഈ…

Read More

പനീർശെൽവത്തിന് തിരിച്ചടി: ജനറൽ കൗൺസിൽ തീരുമാനത്തിന് സ്റ്റേയില്ലെന്ന് സുപ്രീംകോടതി

ചെന്നൈ : അണ്ണാ ഡി.എം.കെ.യിൽനിന്ന് ഒ. പനീർശെൽവമടക്കം മൂന്നുനേതാക്കളെ പുറത്താക്കിയ ജനറൽ കൗൺസിൽ യോഗതീരുമാനത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. പാർട്ടിയിൽ പിളർപ്പുണ്ടായി എന്നുവേണം കരുതാനെന്നും ഈ വിഷയത്തിൽ ഇടപെടുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സ്റ്റേ തള്ളി ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. പനീർശെൽവത്തിന് കോടതികളിൽ നിന്ന് നേരിടുന്ന തിരിച്ചടികളുടെ പരമ്പരയിൽ ഒടുവിലത്തേതാണ് വെള്ളിയാഴ്ചത്തേത്. 2022 ജൂലായിൽനടന്ന ജനറൽ കൗൺസിൽ യോഗതീരുമാനത്തെ ചോദ്യംചെയ്യുന്ന ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതിവിധിക്കെതിരേ പനീർശെൽവം, പി.എച്ച്. മനോജ് പാണ്ഡ്യൻ, ആർ. വൈദ്യലിംഗം, ജെ.സി.ഡി. പ്രഭാകർ എന്നിവരാണ് സുപ്രീംകോടതിയിൽ അപ്പീൽ…

Read More

ചെന്നൈയിലെ ടെക്കികൾക്ക് ഇനി ടെക് പാർക്കുകളിലെ ജോലിക്ക് സുഖമായി എത്താം ; ഫീഡർ സർവീസുകൾ ഒരുക്കി മെട്രോ

ചെന്നൈ: ടെക് പാർക്കുകളിൽ ജോലി ചെയ്യുന്നവർക്കു സുഗമമായ മെട്രോ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫീഡർ സർവീസുകൾ ഒരുക്കി സിഎംആർഎൽ. ആലന്തൂർ സ്റ്റേഷനും നന്ദംപാക്കം മൗണ്ട് പൂനമല്ലി ഹൈറോഡിലുള്ള ജയന്ത് ടെക് പാർക്കിനും ഇടയിലാണു പുതിയ ഫീഡർ സർവീസ് ആരംഭിച്ചത്. 18 പേർക്കു യാത്ര ചെയ്യാവുന്ന എസി ടെംപോ ട്രാവലറുകളാണു സർവീസ് നടത്തുക. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയുമാണു സർവീസ്. ഫാസ്റ്റ് ട്രാക്ക് കാബ്സ് മൊബൈൽ ആപ്പിലുള്ള (ആൻഡ്രോയ്ഡിലും ഐഒഎസിലും) സിഎംആർഎൽ…

Read More