കേരളത്തിലെ ആദ്യ ആറുവരിപ്പാത മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പണികൾ അന്തിമ ഘട്ടത്തിലേക്ക്

കണ്ണൂർ: കണ്ണൂർ ജില്ലയുടെ യാത്രാ ദുരിതത്തിന് പരിഹാരമായി മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് അന്തിമ ഘട്ടത്തിലേക്ക്. ഇനി പൂർത്തീകരിക്കാനുളളത് മാഹി – അഴിയൂർ റെയിൽവെ മേൽപ്പാലത്തിൻ്റെ പ്രവൃത്തി മാത്രമാണ്. ഇതിൻ്റെ 90 ശതമാനം നിർമാണവും കഴിഞ്ഞതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ബാലം പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റ് നടന്നുവരികയാണ്. തുടർന്ന്, എക്സ്പാൻഷൻ യോജിപ്പിച്ച് ടാറിങ് ജോലി തീർക്കണം. അവസാനഘട്ട മിനുക്ക് പണി മാത്രമാണ് ഇനിയുള്ളത്. ഫെബ്രുവരി 10നുള്ളിൽ മാഹി റെയിൽവേപ്പാലം പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി ജീവനക്കാർ. കൊളശേരിക്കും ബാലത്തിനുമിടയിൽ ടോൾ പ്ലാസ…

Read More

‘ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ഫലിച്ചില്ല; യഥാർത്ഥ രാഷ്ട്രപിതാവ് നേതാജി’; നേതാജി ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു; തമിഴ്നാട് ഗവർണർ

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ഗവർണർ ആർ.എൻ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും ആർ.എൻ രവി. നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങളല്ല. 1942ന് ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. ഇന്ത്യക്കകത്ത് ആളുകൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. നേതാജി സുഭാഷ് ഛത്ര ബോസ് ഇല്ലായിരുന്നെങ്കിൽ 1947ൽ ഇന്ത്യക്ക്…

Read More

സംസ്ഥാന നിയമസഭാസമ്മേളനം ഫെബ്രുവരിയിൽ; ബജറ്റും അവതരിപ്പിക്കും

ചെന്നൈ : തമിഴ്‌നാട് നിയമസഭാസമ്മേളനം ഫെബ്രുവരി രണ്ടാംവാരം ചേരും. ബജറ്റും അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ തിരക്കുകൾകാരണമാണ് സമ്മേളനം അടുത്ത മാസത്തേക്കുമാറ്റിയത്. ധനമന്ത്രി തങ്കം തെന്നരസ് ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. മന്ത്രിമാരുമായും വ്യവസായ വകുപ്പിലെ ഉന്നതാധികാരികളുമായും അദ്ദേഹം കൂടിയാലോചന നടത്തി. ഇനി വ്യവസായസംഘടനാ പ്രതിനിധികളുമായി ചർച്ചനടത്തിയശേഷം തുക അനുവദിക്കുന്നതിൽ തീരുമാനമുണ്ടാക്കും. വിശദാംശങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ചചെയ്യും. അതിനനുസരിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Read More

വേലക്കാരിയെ മർദിച്ച കേസ്: ഒളിവിലുള്ള എംഎൽഎയുടെ മകനെയും മരുമകളെയും പിടികൂടാൻ പ്രത്യേക സേന രൂപീകരിച്ചു

ചെന്നൈ: വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയെ ആക്രമിച്ച കേസിൽ ഒളിവിൽ പോയ പല്ലാവരം മണ്ഡലം ഡിഎംകെ എംഎൽഎ ഇ.കരുണാനിധിയുടെ മകൻ ആൻഡ്രോ മതിവാനനും മരുമകൾ മെർലിനയും പിടികൂടാൻ പ്രത്യേക സേന രൂപീകരിച്ചു ഡിഎംകെ എംഎൽഎ മകൻ ആൻഡ്രോ മതിവാണൻ, മരുമകൾ മെർലിന എന്നിവർക്കെതിരെ അട്രോസിറ്റി ആക്‌ട് ഉൾപ്പെടെ 5 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിഎംകെ എംഎൽഎയുടെ മകൻ ആൻഡ്രോയും മരുമകൾ മെർലിനയും തിരുവൻമൂർ സൗത്ത് അവന്യൂവിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടിൽ രേഖ (18 വയസ്സ്) എന്ന യുവതി കഴിഞ്ഞ വർഷം മാസ…

Read More

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാവീഴ്ച; കൂറ്റന്‍ ബലൂണ്‍ റണ്‍വേയില്‍ എത്തിയതിൽ അന്വേഷണം ആരംഭിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബലൂണ്‍ നിയന്ത്രണം വിട്ട് പതിച്ചു. രണ്ടാം റണ്‍വേയ്ക്ക് സമീപമാണ് ബലൂണ്‍ പറന്നെത്തിയത്. നെഹ്രു സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ബലൂണ്‍ എങ്ങനെയെത്തിയെന്നതില്‍ അന്വേഷണം തുടങ്ങി. രണ്ടാം റൺവേയ്ക്ക് സമീപമാണ് ബലൂൺ പതിച്ചത്. ബലൂൺ പറന്നുവരുന്നത് വാച്ച് ടവർ, സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബലൂണാണു പറന്നെത്തിയത്. സുരക്ഷാവീഴ്‌ചയിൽ അന്വേഷണം തുടങ്ങി. എയര്‍പോര്‍ട്ടിന് സമീപത്ത് അഞ്ച് ലെയര്‍ പരിശോധനയുണ്ടെങ്കിലും റണ്‍വേയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് ബലൂണ്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് വിമാനങ്ങള്‍…

Read More

റോസ് മിൽക്ക് ആവശ്യമുള്ളവർക്കായി ചെന്നൈയിൽ ഒരു രാത്രി ഹാംഗ്ഔട്ട്; അറിയാൻ വായിക്കാം

ചെന്നൈ: കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് ചെന്നൈയിൽ രാത്രി ജീവിതം ഇപ്പോൾ സജീവമാണ്. അശോക് നഗറിലെ ഗ്രേസ് ഇന്റർനാഷണൽ ഫുഡ് കോർട്ട് യുവാക്കൾക്കും സിനിമാപ്രേമികൾക്കും സൂര്യാസ്തമയത്തിനു ശേഷം അത്ഭുതകരമായ റോസ് മിൽക്ക് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ജനപ്രിയ രാത്രി ഹാംഗ്ഔട്ട് സ്ഥലങ്ങളിൽ ഒന്നായി മാറുകയാണ്. ശുദ്ധമായ പശുവിൻ പാൽ ഉപയോഗിച്ചാണ് പാനീയം നിർമ്മിച്ചിരിക്കുന്നത്. പാല് കുടിക്കാത്ത പല യുവാക്കളും റോസ് എസെൻസ് ഉള്ളതിനാൽ ഈ റോസ് മിൽക്ക് ഉൽപ്പന്നങ്ങൾ കുടിക്കുന്നുണ്ട്. എസെൻസ് ആകട്ടെ ജൈവരീതിയിൽ തയ്യാറാക്കുന്നതാണെന്നും അവൾ പറയുന്നു. 2021 മുതൽ പ്രവർത്തിക്കുന്ന ഈ…

Read More

‘റാം റഹീം’; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് വ്യത്യസ്തമായ പേരിട്ട് മാതാപിതാക്കൾ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്. അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന തിങ്കളാഴ്ച, ഇതേ മുഹൂർത്തത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഒട്ടേറെ പേരാണ് ആവശ്യപ്പെട്ടത്. രാവിലെ 11.45നും 12.45നും ഇടയ്ക്കുള്ള ‘അഭിജിത് മുഹൂർത്തം’ നോക്കി പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളിൽ ഏറെപേർക്കും ലഭിച്ചത് രാമൻ, സീത തുടങ്ങിയ പേരുകളാണ്. എന്നാൽ ഇ കുഞ്ഞിന്റെ പേരാണ് ഇപ്പോൾ വൈറൽ ആയി…

Read More

രണ്ട് വരിയാക്കി പല്ലാവരം മേൽപാതയിലെ ഗതാഗതം

ചെന്നൈ : ജി എസ്ടി റോഡിലെ ഗതാഗതകുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കി പല്ലാവരം മേൽപാതയിലൂടെയുള്ള ഗതാഗതം രണ്ടു വരിയാക്കി. ഗിണ്ടിയിൽ നിന്നുവരുന്ന വാഹനങ്ങളെയും മേൽപാത വഴി സഞ്ചരിക്കുന്നതിന് ഹൈവേ വകുപ്പും ട്രാഫിക് പോലീസും അനുമതി നൽകി. പല്ലാവരത്തെയും വിമാനത്താവളം മുതൽ താംഭരം വരെയുള്ള റോഡിന്റെ ഭാഗമായാണ് പല്ലാവരത്ത്‌ മേൽപാത നിർമ്മിച്ചത്. എന്നാൽ ക്രോംപെട്ടില്‍ നിന്നു വിമാനത്താവളം ഭാഗത്തേക്കുള്ള വാഹനങ്ങളെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ഗിണ്ടിയിൽ നിന്നുള്ള വാഹനങ്ങൾ ജി എസ് ടി റോഡ് വഴി തന്നെയാണ് പോയിരുന്നത്. അതുമൂലം പല്ലാവരത്ത്‌ വലിയ ഗതാഗതകുരുക്ക് സ്ഥിരമായതോടെയാണ് ഇരു ഭാഗങ്ങൾക്കുമുള്ള…

Read More

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും; രാംലല്ലയെ കണ്ടുതൊഴാൻ‌ പതിനായിരങ്ങൾ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ തുടങ്ങുന്ന ദർശനത്തിനായി പ്രതിദിനം പതിനായിരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തും എന്നാണ് പ്രതീക്ഷ. ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം ഉണ്ടായത്. ദർശനത്തിനോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ഇന്നലെ  രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞു. വലിയ ജനക്കൂട്ടമാണ് ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുംതണുപ്പു വകവയ്ക്കാതെ ക്ഷേത്രദർശനത്തിനായി എത്തിയത്. ചൊവ്വാഴ്ച പുലർച്ചയോടെ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഭക്തർ ക്ഷേത്രത്തിന് മുന്നിൽ തമ്പടിക്കുകയായിരുന്നു.…

Read More

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ 23 കിലോമീറ്റർ കടൽപ്പാലം പദ്ധതിയിട്ട് സർക്കാർ

ചെന്നൈ: വിനോദസഞ്ചാരത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉത്തേജനമായേക്കാവുന്ന കാര്യങ്ങളിൽ, ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിനുള്ള നടപടികൾ സർക്കാർ ഉടൻ ആരംഭിക്കും. തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയെയും ശ്രീലങ്കയിലെ തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന കടലിനു കുറുകെ 23 കിലോമീറ്റർ നീളമുള്ള പാലം നിർമ്മിക്കുന്നതിനുള്ള സാധ്യതാ പഠനം സർക്കാർ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് മാസം മുമ്പ് സമാപിച്ച സാമ്പത്തിക, സാങ്കേതിക സഹകരണ ഉടമ്പടി 40,000 കോടി രൂപയുടെ വികസനത്തിന് വഴിയൊരുക്കി, അതിൽ പുതിയ റെയിൽ ലൈനുകളും രാമസേതു കേന്ദ്രത്തിൽ എഡിബിയുടെ പിന്തുണയുള്ള എക്സ്പ്രസ് വേയും ഉൾപ്പെടുന്നു. രാമസേതുവിന്റെ പ്രാരംഭ പോയിന്റ്…

Read More