ചെന്നൈ: മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് വെബ്‌സൈറ്റിൻ്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറിന് റിപ്പബ്ലിക് ദിനാഘോഷത്തിൽ തമിഴ്‌നാട് സർക്കാരിൻ്റെ മതസൗഹാർദ്ദത്തിനുള്ള ഫോർട്ട് അമീർ അവാർഡ്. 75-ാം റിപ്പബ്ലിക് ദിനം ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ചെന്നൈ മറീന ബീച്ചിലെ കാമരാജർ റോഡിലെ തൊഴിലാളി സ്റ്റാച്യുവിന് സമീപം സ്ഥാപിച്ച കൊടിമരത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ ഗവർണർ ആർ എൻ രവി ദേശീയ പതാക ഉയർത്തി. തുടർന്ന് മതസൗഹാർദത്തിനുള്ള ഫോർട്ട് അമീർ അവാർഡ്, നവീകരിച്ച നെൽകൃഷിക്കുള്ള അവാർഡുകൾ, മദ്യനിരോധനത്തിനുള്ള ഗാന്ധിജി മെഡലുകൾ, മികച്ച പോലീസ് സ്റ്റേഷൻ…
Read MoreDay: 26 January 2024
നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്!! പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്
ചെന്നൈ: നടൻ വിജയ് ഉടൻ രാഷ്ട്രീയത്തിൽ എത്തുമെന്ന് സൂചന. രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജയ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നതാണ് വിജയുടെ തീരുമാനമെന്നും റിപ്പോർട്ട് ഉണ്ട്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധകസംഘടനയായ ‘‘വിജയ് മക്കൾ ഇയക്കം’’ തീരുമാനിച്ചിരുന്നു. വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ…
Read Moreകേന്ദ്ര സർക്കാരിനെതിരെ കർഷക സംഘടനകളും തൊഴിലാളികളും ട്രാക്ടർ റാലി നടത്തി
ചെന്നൈ : തൊഴിലാളികൾക്കും കർഷകർക്കും എതിരെ, ജനങ്ങൾക്കും രാജ്യത്തിനും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കേന്ദ്ര ബിജെപി മോദി സർക്കാരിനെ അപലപിച്ച് എല്ലാ ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും കർഷക തൊഴിലാളി യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ ഇന്ന് പുതുച്ചേരിയിൽ വിവിധ ആവശ്യങ്ങൾ ഊന്നിപ്പറയുന്ന ട്രാക്ടർ, ഇരുചക്ര വാഹന റാലി നടത്തി. , എഐടിയുസി ജനറൽ സെക്രട്ടറി സേതു സെൽവം, സിഐടിയു സെക്രട്ടറി സീനുവാസൻ, ഐഎൻഡിയുസി ജനറൽ സെക്രട്ടറി ജ്ഞാനശേഖരൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി. എ.ഐ.സി.സി.ടി.യു ജനറൽ സെക്രട്ടറി പുരുഷോത്തമൻ, എൽ.എൽ.എഫ് സെക്രട്ടറി സെന്തിൽ, എൻ.ടി.എൽ.എഫ് സെക്രട്ടറി…
Read Moreവാട്‌സ്ആപ്പിലേക്ക് ഇനി മറ്റ് ആപ്പുകളില്‍ നിന്നും മെസേജ് ചെയ്യാം; വരുന്നു പുതിയ ഫീച്ചര്‍
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഭാവിയില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകളില്‍ നിന്നുള്ള സന്ദേശങ്ങളും വാട്‌സ്ആപ്പ് വഴി സ്വീകരിക്കാന്‍ കഴിയും! കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പ് തോന്നാം. ഈ സേവനം നല്‍കുന്ന ഫീച്ചര്‍ വാട്‌സ് ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ടെലിഗ്രാം, സിഗ്നല്‍ പോലെ വ്യത്യസ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്‌സ്ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. അതായത് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് വരാന്‍…
Read More90 ശതമാനം സ്വകാര്യ ബസുകളും കിലാമ്പാക്കത്തേക്ക് മാറി; ഗതാഗത വകുപ്പ്
ചെന്നൈ: അഞ്ഞൂറിലധികം ബസുകൾ സർക്കാർ ഉത്തരവ് പാലിച്ച് കിലാമ്പാക്കത്തു നിന്ന് സർവീസുകൾ ആരംഭിച്ചതായി ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ പറഞ്ഞു. പാർക്കിങ് ബേയിൽ നൂറ്റൻപതോളം ബസുകളാണ് നിർത്തുന്നത്. മറ്റു ബസുകൾ സ്റ്റാൻഡിനുള്ളിൽ നിർത്തുകയാണു ചെയ്യുന്നത്. ബസുകൾ നിർത്തിയിടാനും മറ്റുമുള്ള സൗകര്യങ്ങൾ സ്റ്റാൻഡിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
Read Moreരാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ ചന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ ചന്ദനെ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചന്ദൻ 2022-ൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം മോചിതനായി. ഇയാൾ ഇപ്പോൾ ട്രിച്ചി സ്പെഷ്യൽ ക്യാമ്പിലാണ്. ജാഫ്നയിലുള്ള അമ്മയെ പരിചരിക്കേണ്ടതിനാൽ തന്നെ ശ്രീലങ്കയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അസുഖബാധിതനായ തന്നെ ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ…
Read Moreകിളമ്പാക്കം ബസ് ടെർമിനൽ; സർക്കാരും ബസുടമകളും തമ്മിൽ പോര് തുടരുന്നു; വഴിയാധാരമായി യാത്രക്കാർ
ചെന്നൈ: കിലാമ്പാക്കം ബസ് ടെർമിനസിലെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി സർക്കാരും സ്വകാര്യ ബസുടമകളും തമ്മിൽ കലഹിക്കുമ്പോൾ വലഞ്ഞത് യാത്രക്കാർ. തൈപ്പൂയം, റിപ്പബ്ലിക് ദിനം എന്നിവയും വാരാന്ത്യ അവധിയും ചേർന്നു വന്നതിനാൽ സ്വകാര്യ ബസുകളിൽ ദീർഘദൂര യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആയിരക്കണക്കിന് യാത്രക്കാർക്കാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ നെട്ടോട്ടമോടേണ്ടി വന്നത്. വ്യാഴം മുതൽ ഞായർ വരെ 4 ദിവസം തുടർച്ചയായി ലഭിച്ച അവധിയുടെ ആനന്ദം ബസുപിടിക്കാനുള്ള അലച്ചിലിൽ ഇല്ലാതായതായാണ് മിക്കവരുടെയും അനുഭവം. ദീർഘദൂര സർവീസുകൾ നടത്തുന്ന സർക്കാർ ബസുകൾ കഴിഞ്ഞ 30 മുതൽ കിലാമ്പാക്കത്തു…
Read Moreഹിന്ദുക്കളുടെ യഥാർഥ ശത്രു ബി.ജെ.പി; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : ബി.ജെ.പി.യാണ് ഹിന്ദുക്കളുടെ യഥാർഥശത്രുവെന്നും അതു തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വ്യാഴാഴ്ച ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിന്റെ പരാമർശം. ബി.ജെ.പി. സ്വയംരക്ഷിക്കാൻ മതം കൈയിലെടുക്കുന്നു. ബി.ജെ.പി.യുടെ പരാജയങ്ങളും തമിഴ്‌വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും സ്റ്റാലിൻ പറഞ്ഞു. ബി.ജെ.പി.ക്ക് കൂടുതൽ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയിൽനിന്നാണ്. എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടത്തെ ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായോ -സ്റ്റാലിൻ ചോദിച്ചു. കോവിഡ് വ്യാപനവേളയിൽ പൊടുന്നനെ കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ബസ് സൗകര്യം പോലും നൽകിയില്ല. നാടെത്താനായി അവരെ നൂറുകണക്കിന് കിലോമീറ്റർ നടത്തിച്ചതിനുപിന്നിലെ…
Read Moreമധുര ജല്ലിക്കെട്ടിൽ ജാതിവിവേചനം; പാലമേട്ടിൽ ദളിതരുടെ കാളകൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി
ചെന്നൈ :മധുരയിലെ പാലമേട് ജല്ലിക്കെട്ടിൽ പാറക്കൽ കോളനിയിൽ താമസിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട 300-ഓളം പറയർ കുടുംബങ്ങൾക്ക് നേരെ വിവേചനം നടന്നതായി ആരോപണം. കാളകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർചെയ്താലും ടോക്കൺ നിഷേധിക്കുകയാണ്. ഉയർന്നജാതിക്കാർക്ക് നിർണായക സ്വാധീനമുള്ള ജല്ലിക്കെട്ട് സംഘാടകസമിതിയുമായി അധികൃതർ ഒത്തുകളിക്കുകയാണെന്ന് കോളനിക്കാർ ആരോപിക്കുന്നു. ജല്ലിക്കെട്ടിൽ ക്ഷേത്രകാളകൾക്ക് പ്രത്യേകസ്ഥാനമുണ്ട്. ‘മര്യാദ കാളകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. മത്സരം തുടങ്ങുമ്പോൾ ആദ്യം കളത്തിലിറക്കുന്നത് ക്ഷേത്രകാളകളെയാണ്. പൂമാലയും ഭസ്മക്കുറിയും അണിഞ്ഞെത്തുന്ന ഇവയെ വീരന്മാർ പിടിച്ചുനിർത്തില്ല; പകരം തൊട്ടുവണങ്ങും. പാലമേട് മഹാലിംഗം മഠം സമിതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 50…
Read Moreലൈംഗിക ബന്ധത്തിന് ഏറ്റവും നല്ല സമയം എപ്പോൾ? ഹൃദയാരോഗ്യം മെച്ചപ്പെടും
ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി മാത്രമല്ലെന്ന് അറിയാവുന്ന കാര്യമാണ്. ഇത്തരത്തില്‍ ബന്ധപ്പെടലിന്റെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുലര്‍കാലത്ത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവില്‍ ഉയർച്ചയുണ്ടാകുന്നു. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് രതിമൂര്‍ഛ ഏതാനും ദമ്പതികള്‍ക്കിടയില്‍ മാനസിക അടുപ്പം കൂട്ടാനും സഹായിക്കും. പുലര്‍ച്ചെയുള്ള ലൈംഗിക ബന്ധത്തിന് മറ്റ് പലഗുണങ്ങളും ഉണ്ട്. എന്തെല്ലാം അറിയാം…. 1. പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂലം ശരീരത്തിലെ രക്തപ്രവാഹം ക്രമപ്പെടുന്നു. ഇത് രക്തസമ്മര്‍ദ്ദം സന്തുലിതമാൻ സഹായിക്കുന്നു. 2. ശരീരത്തില്‍ നിന്നും…
Read More