ലോക്‌സഭാ തെരഞ്ഞെടുപ്പ്; സഖ്യ തീരുമാനം ഉടൻ എന്ന് കമൽഹാസൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യധാരണ ഉടൻ ഉണ്ടാകുമെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. ‘സഖ്യത്തെക്കുറിച്ച് പ്രവർത്തകർ വിഷമിക്കേണ്ടതില്ല. അക്കാര്യം താൻ നോക്കും. സഖ്യമുണ്ടാക്കിയാലും ബൂത്ത് കമ്മിറ്റി രൂപവത്കരണത്തിൽ പ്രവർത്തകർ പ്രത്യേകം ശ്രദ്ധ ചെലുത്തണം’- ചൊവ്വാഴ്ച ചേർന്ന മക്കൾ നീതി മയ്യം നിർവാഹക സമിതി യോഗത്തിൽ കമൽഹാസൻ നിർദേശം നൽകി. പരാതികളുണ്ടെങ്കിൽ നേതൃത്വത്തെ അറിയിക്കണം. പ്രവർത്തിക്കാത്ത ഭാരവാഹികൾക്കെതിരേ നടപടിയെടുക്കും. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ മൗര്യ, തങ്കവേലു, ജനറൽ സെക്രട്ടറി അരുണാചലം, സംസ്ഥാന സെക്രട്ടറിമാരായ സെന്തിൽ അറുമുഖം, തുടങ്ങിയവർ പങ്കെടുത്തു.

Read More

തൃഷയ്ക്ക് ഒരു കോടിയുടെ മാല സമ്മാനിച്ച് വിജയ്; ഗോസിപ്പ് വാർത്തകൾക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ട് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചെന്നൈ:  നീണ്ട ഇടവേളയ്‌ക്ക് ശേഷം ലിയോ എന്ന ചിത്രത്തിലൂടെ വിജയും തൃഷയും ഒന്നിച്ചെത്തിയിരുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ച്‌ നായികാ നായകന്മാരായി അഭിനയിക്കുന്നവരെ കുറിച്ച്‌ ഗോസിപ്പുകള്‍ പരക്കുന്നത് സാധാരണമാണ്. സമാനമായ രീതിയില്‍ വിജയ്-തൃഷ കൂട്ടുകെട്ടിനെ കുറിച്ചും നിരവധി ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. വിജയുടെ കുടുംബത്തില്‍ ഭിന്നതയുണ്ടായതായും ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും വരെ കഥകള്‍ വന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലൊരു വെളിപ്പെടുത്തലാണ് സിനിമാലോകത്ത് നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. വിലകൂടിയ നെക്ലേസ് വിജയ് തൃഷയ്‌ക്ക് സമ്മാനമായി നല്‍കിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്തിടെ ഒരു…

Read More

ജയലളിതയുടെ ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറാൻ ബെംഗളൂരു കോടതിയുടെ ഉത്തരവ്

ചെന്നൈ: അന്തരിച്ച മുൻ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ വിലപിടിപ്പുള്ള വസ്തുക്കൾ തമിഴ്‌നാട് സർക്കാരിന് കൈമാറാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നിർദ്ദേശം നൽകി. ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട കേസ് നടത്തിയതിന്റെ ചെലവിനത്തിൽ കർണാടക ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അഞ്ച് കോടി രൂപ നൽകാനും തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു. ഈ തുക എസ്.ബി.ഐ. ചെന്നൈ ശാഖയിൽ ജയലളിതയുമായി ബന്ധപ്പെട്ട സ്ഥിരനിക്ഷേപത്തിൽനിന്ന് നൽകണമെന്നും നിർദേശിച്ചു. പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റേതാണ് ഉത്തരവ് ബെംഗളൂരുവിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച…

Read More

കേരളത്തിലെ ആദ്യ ആറുവരിപ്പാത മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പണികൾ അന്തിമ ഘട്ടത്തിലേക്ക്

കണ്ണൂർ: കണ്ണൂർ ജില്ലയുടെ യാത്രാ ദുരിതത്തിന് പരിഹാരമായി മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് അന്തിമ ഘട്ടത്തിലേക്ക്. ഇനി പൂർത്തീകരിക്കാനുളളത് മാഹി – അഴിയൂർ റെയിൽവെ മേൽപ്പാലത്തിൻ്റെ പ്രവൃത്തി മാത്രമാണ്. ഇതിൻ്റെ 90 ശതമാനം നിർമാണവും കഴിഞ്ഞതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ബാലം പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റ് നടന്നുവരികയാണ്. തുടർന്ന്, എക്സ്പാൻഷൻ യോജിപ്പിച്ച് ടാറിങ് ജോലി തീർക്കണം. അവസാനഘട്ട മിനുക്ക് പണി മാത്രമാണ് ഇനിയുള്ളത്. ഫെബ്രുവരി 10നുള്ളിൽ മാഹി റെയിൽവേപ്പാലം പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി ജീവനക്കാർ. കൊളശേരിക്കും ബാലത്തിനുമിടയിൽ ടോൾ പ്ലാസ…

Read More

‘ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ഫലിച്ചില്ല; യഥാർത്ഥ രാഷ്ട്രപിതാവ് നേതാജി’; നേതാജി ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു; തമിഴ്നാട് ഗവർണർ

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ഗവർണർ ആർ.എൻ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും ആർ.എൻ രവി. നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങളല്ല. 1942ന് ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. ഇന്ത്യക്കകത്ത് ആളുകൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. നേതാജി സുഭാഷ് ഛത്ര ബോസ് ഇല്ലായിരുന്നെങ്കിൽ 1947ൽ ഇന്ത്യക്ക്…

Read More

സംസ്ഥാന നിയമസഭാസമ്മേളനം ഫെബ്രുവരിയിൽ; ബജറ്റും അവതരിപ്പിക്കും

ചെന്നൈ : തമിഴ്‌നാട് നിയമസഭാസമ്മേളനം ഫെബ്രുവരി രണ്ടാംവാരം ചേരും. ബജറ്റും അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ തിരക്കുകൾകാരണമാണ് സമ്മേളനം അടുത്ത മാസത്തേക്കുമാറ്റിയത്. ധനമന്ത്രി തങ്കം തെന്നരസ് ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. മന്ത്രിമാരുമായും വ്യവസായ വകുപ്പിലെ ഉന്നതാധികാരികളുമായും അദ്ദേഹം കൂടിയാലോചന നടത്തി. ഇനി വ്യവസായസംഘടനാ പ്രതിനിധികളുമായി ചർച്ചനടത്തിയശേഷം തുക അനുവദിക്കുന്നതിൽ തീരുമാനമുണ്ടാക്കും. വിശദാംശങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ചചെയ്യും. അതിനനുസരിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Read More

വേലക്കാരിയെ മർദിച്ച കേസ്: ഒളിവിലുള്ള എംഎൽഎയുടെ മകനെയും മരുമകളെയും പിടികൂടാൻ പ്രത്യേക സേന രൂപീകരിച്ചു

ചെന്നൈ: വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയെ ആക്രമിച്ച കേസിൽ ഒളിവിൽ പോയ പല്ലാവരം മണ്ഡലം ഡിഎംകെ എംഎൽഎ ഇ.കരുണാനിധിയുടെ മകൻ ആൻഡ്രോ മതിവാനനും മരുമകൾ മെർലിനയും പിടികൂടാൻ പ്രത്യേക സേന രൂപീകരിച്ചു ഡിഎംകെ എംഎൽഎ മകൻ ആൻഡ്രോ മതിവാണൻ, മരുമകൾ മെർലിന എന്നിവർക്കെതിരെ അട്രോസിറ്റി ആക്‌ട് ഉൾപ്പെടെ 5 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിഎംകെ എംഎൽഎയുടെ മകൻ ആൻഡ്രോയും മരുമകൾ മെർലിനയും തിരുവൻമൂർ സൗത്ത് അവന്യൂവിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടിൽ രേഖ (18 വയസ്സ്) എന്ന യുവതി കഴിഞ്ഞ വർഷം മാസ…

Read More

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാവീഴ്ച; കൂറ്റന്‍ ബലൂണ്‍ റണ്‍വേയില്‍ എത്തിയതിൽ അന്വേഷണം ആരംഭിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബലൂണ്‍ നിയന്ത്രണം വിട്ട് പതിച്ചു. രണ്ടാം റണ്‍വേയ്ക്ക് സമീപമാണ് ബലൂണ്‍ പറന്നെത്തിയത്. നെഹ്രു സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ബലൂണ്‍ എങ്ങനെയെത്തിയെന്നതില്‍ അന്വേഷണം തുടങ്ങി. രണ്ടാം റൺവേയ്ക്ക് സമീപമാണ് ബലൂൺ പതിച്ചത്. ബലൂൺ പറന്നുവരുന്നത് വാച്ച് ടവർ, സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബലൂണാണു പറന്നെത്തിയത്. സുരക്ഷാവീഴ്‌ചയിൽ അന്വേഷണം തുടങ്ങി. എയര്‍പോര്‍ട്ടിന് സമീപത്ത് അഞ്ച് ലെയര്‍ പരിശോധനയുണ്ടെങ്കിലും റണ്‍വേയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് ബലൂണ്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് വിമാനങ്ങള്‍…

Read More

റോസ് മിൽക്ക് ആവശ്യമുള്ളവർക്കായി ചെന്നൈയിൽ ഒരു രാത്രി ഹാംഗ്ഔട്ട്; അറിയാൻ വായിക്കാം

ചെന്നൈ: കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് ചെന്നൈയിൽ രാത്രി ജീവിതം ഇപ്പോൾ സജീവമാണ്. അശോക് നഗറിലെ ഗ്രേസ് ഇന്റർനാഷണൽ ഫുഡ് കോർട്ട് യുവാക്കൾക്കും സിനിമാപ്രേമികൾക്കും സൂര്യാസ്തമയത്തിനു ശേഷം അത്ഭുതകരമായ റോസ് മിൽക്ക് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ജനപ്രിയ രാത്രി ഹാംഗ്ഔട്ട് സ്ഥലങ്ങളിൽ ഒന്നായി മാറുകയാണ്. ശുദ്ധമായ പശുവിൻ പാൽ ഉപയോഗിച്ചാണ് പാനീയം നിർമ്മിച്ചിരിക്കുന്നത്. പാല് കുടിക്കാത്ത പല യുവാക്കളും റോസ് എസെൻസ് ഉള്ളതിനാൽ ഈ റോസ് മിൽക്ക് ഉൽപ്പന്നങ്ങൾ കുടിക്കുന്നുണ്ട്. എസെൻസ് ആകട്ടെ ജൈവരീതിയിൽ തയ്യാറാക്കുന്നതാണെന്നും അവൾ പറയുന്നു. 2021 മുതൽ പ്രവർത്തിക്കുന്ന ഈ…

Read More

‘റാം റഹീം’; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് വ്യത്യസ്തമായ പേരിട്ട് മാതാപിതാക്കൾ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്. അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന തിങ്കളാഴ്ച, ഇതേ മുഹൂർത്തത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ഒട്ടേറെ പേരാണ് ആവശ്യപ്പെട്ടത്. രാവിലെ 11.45നും 12.45നും ഇടയ്ക്കുള്ള ‘അഭിജിത് മുഹൂർത്തം’ നോക്കി പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളിൽ ഏറെപേർക്കും ലഭിച്ചത് രാമൻ, സീത തുടങ്ങിയ പേരുകളാണ്. എന്നാൽ ഇ കുഞ്ഞിന്റെ പേരാണ് ഇപ്പോൾ വൈറൽ ആയി…

Read More