അവിഹിത സ്വത്തുകേസ്; പൊന്മുടിയുടെ തടവുശിക്ഷ; ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവില്ല

ചെന്നൈ : അവിഹിത സ്വത്തുകേസിലെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊൻമുടിയും ഭാര്യ വിശാലാക്ഷിയും നൽകിയ അപ്പീലിൽ തമിഴ്‌നാട് വിജിലൻസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കരുണാനിധി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ഖനി വകുപ്പുകൾ കൈകാര്യം ചെയ്യവേ 1.79 കോടി രൂപ അവിഹിതമായി സമ്പാദിച്ചുവെന്ന കേസിൽ കഴിഞ്ഞമാസമാണ് മദ്രാസ് ഹൈക്കോടതി പൊൻമുടിക്കും ഭാര്യയ്ക്കും മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. ജനുവരി 22-ന് മുമ്പ് വിചാരണക്കോടതിക്കു മുന്നിൽ കീഴടങ്ങണമെന്ന ഹൈക്കോടതി നിർദേശം സുപ്രീംകോടതി…

Read More

ബസുകളിൽ ടിക്കറ്റ് സംവിധാനം ഇനി യു.പി.ഐ. ഉപയോഗിച്ച് ഒരുക്കാൻ പദ്ധതി: പരീക്ഷണവുമായി എം.ടി.സി. രംഗത്ത്

ചെന്നൈ : യു.പി.ഐ. സംവിധാനം ഉപയോഗപ്പെടുത്തി ബസുകൾ ടിക്കറ്റ് നൽകുന്നതിനുള്ള പദ്ധതിയുമായി മെട്രോപോലീറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എം.ടി.സി.). പല്ലാവരത്ത് സർവീസ് നടത്തുന്ന ബസുകളിൽ പരീക്ഷണാർഥം പദ്ധതിയാരംഭിച്ചു. ഇതുപ്രകാരം ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യു.പി.ഐ.പേമെന്റ് ആപ്ലിക്കേഷനുകൾ മുഖേന ബസുകളിൽ ടിക്കറ്റ് ചാർജ് നൽകാം. ഈ സൗകര്യമുള്ള ടിക്കറ്റ് മെഷീൻ പല്ലാവരത്തെ കണ്ടക്ടർമാർക്ക് നൽകിയിട്ടുണ്ട്. യാത്ര ചെയ്യേണ്ട സ്ഥലംസംബന്ധിച്ച വിവരങ്ങൾ മെഷീനിൽ നൽകിയാൽ ടിക്കറ്റ് ചാർജ് നൽകുന്നതിനായി ക്യു.ആർ. കോഡ് തെളിയും. ഇത് മൊബൈൽ ആപ്ലിക്കേഷൻ മുഖേന സ്കാൻ ചെയ്ത് പണം കൈമാറാം. കാർഡ് മുഖേന പണംകൈമാറാനുള്ള…

Read More

കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലെ കര്‍ട്ടന് ഏഴ് ലക്ഷം രൂപ’; കർട്ടൻ സ്വർണം പൂശിയതാണോയെന്ന് കെ.കെ. രമ

കേന്ദ്രത്തിനെതിരായ സമരം സർക്കാർ നിലപാട് രാഷ്ട്രീയ മര്യാദയല്ലെന്ന് കെ കെ രമ എംഎൽഎ. ഞങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ കൂടെനിൽക്കണം എന്ന് പറയുന്നത് മര്യാദയല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്‍ട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയത് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരിലേക്ക് നയിച്ചു. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും കെ കെ രമ കുറ്റപ്പെടുത്തി. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപഐ…

Read More

തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾ ഇന്നുമുതൽ കിളാമ്പാക്കത്തു നിന്ന് വേണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ അന്ത്യശാസനം

ചെന്നൈ: കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന് തെക്കൻ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന എല്ലാ ദീർഘദൂര സ്വകാര്യ സർവീസുകളും ചൊവ്വാഴ്ച മുതൽ കിളാമ്പാക്കത്തുനിന്ന് സർവീസ് നടത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ അന്ത്യശാസനം നൽകി. ഇപ്പോഴും ചില ദീർഘദൂര സ്വകാര്യ ബസുകൾ കോയമ്പേട് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് യാത്രക്കാരെ കയറ്റി പോകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് ഗതാഗത മന്ത്രി കർക്കശ നിർദേശവുമായി വീണ്ടും മുന്നോട്ട് വന്നത്. വിഴുപുരം, സേലം, കള്ളക്കുറിച്ചി, കുംഭകോണം, പുതുച്ചേരി, പോളൂർ, തിരുച്ചിറപ്പള്ളി, തിരുവണ്ണാമലൈ, വിരുദാചലം, കടലൂർ, പൺറൂട്ടി തുടങ്ങി സ്ഥലങ്ങളിലേക്കുള്ള 160 ബസുകൾ…

Read More

താംബരം- ചെങ്കൽപ്പെട്ട് നാലാം റെയിൽവേ പാത നിർമാണം വൈകുന്നു

ചെന്നൈ : സംസ്ഥാനം സ്ഥലമേറ്റടുത്ത് നൽകാത്തതിനെത്തുടർന്ന് താംബരത്തുനിന്ന് ചെങ്കൽപ്പെട്ടിലേക്കുള്ള റെയിൽവേ നാലാം പാതയുടെ നിർമാണം ഇനിയും ആരംഭിച്ചില്ല. കൂടുതൽ സബർബൻ തീവണ്ടികൾ ഓടിക്കാനായാണ് റെയിൽവേ നാലാം പാതയ്ക്കായി ദക്ഷിണ റെയിൽവേ അധികൃതർ വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിന് അയച്ചത്. 31 കിലോമീറ്റർ നീളത്തിലുള്ള നിർദിഷ്ട റെയിൽവേ പാതയ്ക്കായി 20 കിലോമീറ്റർ ദൂരത്തിൽ സ്ഥലമേറ്റെടുക്കേണ്ട ആവശ്യമില്ല. റെയിൽവേയുടെ സ്ഥലം നിലവിലുള്ള മൂന്നാം പാതയ്ക്ക് സമാന്തരമായുണ്ട്. എന്നാൽ ബാക്കി വരുന്ന പത്ത് കിലോമീറ്റർ ദൂരത്തിൽ പാത നിർമിക്കാൻ റെയിൽവേയുടെ ഉടമസ്ഥതയിൽ സ്ഥലമില്ല. സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്ത്…

Read More

വണ്ടല്ലൂർ മൃഗശാലയിൽ ഉത്തർപ്രദേശിൽ നിന്നും വംശനാശഭീഷണി നേരിടുന്ന അതിഥികൾ എത്തി

ചെന്നൈ: മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ഉത്തർപ്രദേശിലെ കാൺപൂർ മൃഗശാലയിൽ നിന്ന് വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിൽ വംശനാശഭീഷണി നേരിടുന്ന പക്ഷികളെ എത്തിച്ചു. റോഡ് മാർഗം പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിൽ കാൺപൂർ നിന്നും ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ഒരു ജോടി ഈജിപ്ഷ്യൻ കഴുകന്മാരും, മൂന്ന് ഹിമാലയൻ ഗ്രിഫണുകളും, കാട്ടിൽ അപൂർവമായി മാത്രം കാണുന്ന അഞ്ച് മോട്ടിൽഡ് വുഡ് മൂങ്ങകളെയുമാണ് ഇവിടെ എത്തിച്ചത്. ഇത് കൂടാതെ കാൺപൂർ മൃഗശാലയിൽ…

Read More

15 സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1),…

Read More

സ്കൂളിൽ കളിക്കുന്നതിനിടെ തമിഴ് സംസാരിച്ച വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയാതായി ആരോപണം

ചെന്നൈ: നഗരത്തിലെ സ്കൂളിൽ കളിക്കുന്നതിനിടെ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന് പരാതി. തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് പരുക്കേറ്റത്. കുട്ടിക്ക് സ്കൂളിൽ വച്ച് വീണു പരുക്കേറ്റെന്ന വിവരത്തെ തുടർന്ന് മാതാപിതാക്കൾ എത്തിയപ്പോൾ ചെവി മുറിഞ്ഞുതൂങ്ങിയ നിലയിൽ കണ്ടു. തുടര്‍ന്ന് വിദ്യാർഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെവിത്തടം ശരിയാക്കാൻ പ്ലാസ്റ്റിക് സർജറിയും ചെയ്തു. എന്നാല്‍ ഇതിനുശേഷം കുട്ടി യഥാർഥ കാരണം വെളിപ്പെടുത്തുകയായിരുന്നു. കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴിൽ സംസാരിച്ചതിന്റെ പേരിലാണ് അധ്യാപിക തന്റെ ചെവി പിടിച്ചുവലിച്ചതെന്നു കുട്ടി അമ്മയോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ…

Read More

തമിഴ്‌നാട്ടിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത: ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്‌നാട്, പുതുവായ്, കാരയ്ക്കൽ മേഖലകളിൽ ഇന്നും ഇന്നും നാളെയും വരണ്ട കാലാവസ്ഥയുണ്ടാകുമെന്നും തമിഴ്‌നാട്ടിളെ ചിലയിടങ്ങളിൽ രാവിലെ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ: തെക്ക്-കിഴക്ക്, ഡെൽറ്റ ജില്ലകളിലും കാരക്കൽ മേഖലകളിലും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാം. മറ്റു ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയും ഉണ്ടാകുമെന്നും ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

സ്പെയിൻ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ : ടെന്നീസ് ഇതിഹാസം ജോക്കോവിച്ചിനെ കണ്ടു

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചുമായി കൂടിക്കാഴ്ച നടത്തി. 2030-ഓടെ തമിഴ്‌നാടിനെ ഒരു ട്രില്യൺ യുഎസ് ഡോളർ സാമ്പത്തിക സംസ്ഥാനമാക്കി ഉയർത്തുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്‌പെയിൻ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചത്. ഇന്നലെയാണ് മറ്റ് മന്ത്രിമാരും പാർട്ടി എക്‌സിക്യൂട്ടീവുകളും ചേർന്ന് അദ്ദേഹത്തെ ചെന്നൈയിൽ നിന്ന് യാത്രയാക്കിയത്. മാഡ്രിഡിലെത്തിയ സ്പെയിൻ പ്രധാനമന്ത്രിയും സ്പെയിനിലെ ഇന്ത്യൻ അംബാസഡർ ദിനേശും ചേർന്ന് സ്റ്റാലിന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അതിനിടെ, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ടെന്നീസ് ഇതിഹാസം…

Read More